ഇതാണ് പെണ്ണ്. പൊ,ളി,ച്ചു മുത്തേ.യുവതി കൊടുത്ത മധുരപ്രതികാരം.

in News 4,775 views

സ്ത്രീ.ധ.ന.ത്തിൻ്റെ പേരിൽ ക,ഷ്ട,പ്പാ,ട് അനുഭവിക്കുന്ന പെൺകുട്ടികൾ ഇന്നും നമുക്കിടയിൽ തന്നെയുണ്ട്. പലരും എല്ലാം ക്ഷമിച്ചും സഹിച്ചും ഉള്ളിലൊതുക്കി കഴിയുന്ന പെൺകുട്ടികൾ ഇന്നും ഉണ്ട്. എന്നാൽ സ്ത്രീ.ധ.നം അല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിക്കുന്നവർ വളരെ കുറവാണ്. അങ്ങനെ ചിന്തിക്കുന്നവരുടെ കുടുംബ ജീവിതം സുന്ദരം ആകാറുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന അനേകം പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. എന്നാൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികൾ തിരിച്ചൊന്നു നിവർന്നു നിന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് തെളിയിക്കുന്ന ഒരു യഥാർത്ഥ സംഭവ കഥയാണ് അപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.അതിൽ സ്ത്രീധനത്തിന് പേരിൽ ഉപേക്ഷിച്ച ഭർത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ അമ്രോരിയിലാണ് കോമൾ എന്ന പെൺകുട്ടി ജനിച്ചത്. അച്ഛൻ്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമൾ. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന സമയത്താണ് കോമൾ നല്ലൊരു വിവാഹാലോചന വരുന്നതും.

തരക്കേടില്ലാത്ത ആലോചന ആയത് കൊണ്ടു പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നുള്ളത് കൊണ്ടും ആ വിവാഹം വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ഉയർന്ന കുടുംബം ആയതുകൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞതോടെ കോമളിന് സങ്കടങ്ങൾ മാത്രമായിരുന്നു ഭർത്താവിൻ്റെ വീട്ടിൽ നിന്നും ലഭിച്ചത്. അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം അവർ തല്ലിക്കെടുത്തി. എന്നിട്ടും അവൾ ആരോടും പരിഭവം പറഞ്ഞില്ല. സങ്കടപ്പെടില്ല. തൻ്റെ ഭർത്താവിൻ്റെ സന്തോഷത്തിനായി അവൾ അവളുടെ സന്തോഷങ്ങളെല്ലാം വെടിഞ്ഞു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സ്ത്രീധനം ഇനിയും വേണമെന്നായി. എന്നാൽ തൻ്റെ വീട്ടുകാരോട് വീണ്ടും പണം ചോദിക്കാൻ കോമൾ മടിച്ചു.ഇത് ഭർത്താവിനെയും വീട്ടുകാരെയും കൂടുതൽ ദേഷ്യത്തിലാക്കി. ഇതോടെ വിവാഹം കഴിഞ്ഞ കുറച്ചു നാളുകളായപ്പോഴേക്കും ഭർത്താവ് കോമളിനോട് പിണങ്ങി ന്യൂസീലൻഡിലേക്കു പറന്നു. സ്ത്രീധനം കൊണ്ടുവന്നാൽ മാത്രമേ ഇനി കോമളി നോടൊപ്പം ജീവിക്കു എന്നതായിരുന്നു അയാളുടെ തീരുമാനം. കോമളിൻ്റെ അവസ്ഥ അവളുടെ വീട്ടിൽ അറിഞ്ഞു. അതോടെ അതീവ ദുഃഖിതനായി കോമളിൻ്റെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ അവിടെ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കോമൾ ന്യൂസിലാൻഡിൽ ജനറൽ ഗവൺമെൻറിന് വരെ കത്തയച്ചു.

മറുപടി എത്തിയെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല. സഹായങ്ങൾ ലഭിക്കേണ്ട സ്ഥലത്തുനിന്ന് എല്ലാം അവൾക്ക് നിരാശയായിരുന്നു മറുപടിയാണ് ലഭിച്ചത്. ഉടൻ തന്നെ അവൾ തീരുമാനിച്ചു. പഠിച്ചു പാസായി തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായം ആക്കുക. അതിനിടെ ഭർത്താവിൻ്റെ വീട്ടുകാർ അവളെക്കുറിച്ച് അപവാദ പ്രചരണം തുടങ്ങി. ഇതോടെ നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു സ്കൂളിൽ ടീച്ചറായി ജോലി നോക്കി അവൾ പോയി. ഒപ്പംതന്നെ സിവിൽ സർവീസ് പഠനം പുനരാരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പിഎസ് സി അവൾക്ക് കഷ്ടത ഉള്ളതായി തോന്നി. ആവശ്യത്തിന് ബുക്ക് വാങ്ങി പഠിക്കാൻ പോലും ഉള്ള പണം അവളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. എന്നാൽ വെല്ലുവിളികൾ ഏറും തോറും പോരാട്ട വീര്യം കൂടും എന്ന് പറയുന്നത് പോലെ അവൾ പോരാടാൻ ഉറച്ചു തീരുമാനിച്ചു. തിങ്കൾ മുതൽ വെള്ളിവരെ സ്കൂളിൽ പഠിപ്പിച്ച ശേഷം അവൾ അഹമ്മദാബാദിലേക്ക് വണ്ടി കയറി.

അവിടെ സിവിൽ സർവീസ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്തു. ഒന്നുരണ്ട് തവണ തോൽവികൾ ആയിരുന്നുവെങ്കിലും മൂന്നാമത്തേതിൽ കോമളിന് വിജയം നേടാൻ സാധിച്ചു. ബന്ധുക്കളും നാട്ടുകാരും എല്ലാം കോമളിനെ കുറ്റപ്പെടുത്തിയപ്പോൾ മാതാപിതാക്കൾ നാട്ടുകാരുമെല്ലാം കോമളി നെ കുറ്റപ്പെടുത്തിയപ്പോൾ മാതാപിതാക്കൾ മാത്രമായിരുന്നു കോമളിന് ഒപ്പം ധൈര്യം പകർന്ന് പ്രതീക്ഷയേകി നിന്നത്. പകൽ മുഴുവൻ സ്കൂളിൽ കുട്ടികളെ പഠിപ്പിച്ച ശേഷം അവൾ അവളുടെ സ്വപ്നങ്ങൾക്കായി ഉറക്കമൊഴിച്ച് പഠിച്ചു. ഒടുവിൽ അവൾ ജയിച്ചു തന്നെ കേറി. കോമൾ ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ദില്ലിയിൽ ഉണ്ട്. തൻ്റെ സ്വപ്നങ്ങൾ ചവിട്ടിമെതിച്ച ആദ്യ ഭർത്താവിനെ പിന്നെ അവൾ ജീവിതത്തിൽ അടുപ്പിച്ചില്ല.

കോമൾ പുനർവിവാഹിത ആവുകയും ചെയ്തു. തന്നെ മനസ്സിലാക്കുന്ന ഒരാളെ അവൾക്ക് ദൈവം നൽകുകയും, തക്ഷ എന്ന ഒരു പൊന്നുമോളെ ഈശ്വരൻ ഇവർക്ക് കൂട്ടായി നൽകുകയും ചെയ്തു. സ്ത്രീധനമല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ ഒരു നല്ല കുടുംബനാഥനായി പുരുഷൻ വിജയിച്ചു കയറുകയാണ്. സ്ത്രീകളുടെ സ്വപ്നങ്ങളെ തല്ലി കെടുത്തുക അല്ല മറിച്ച് പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്.

Share this on...