രണ്ടാം വിവാഹവും ഒരു കുഞ്ഞുള്ളതും തെറ്റല്ല; പക്ഷേ മകനെ അനിയൻ ആക്കിയത്!’, ശിൽപയ്ക്കെതിരെ സോഷ്യൽ മീഡിയ

in News 404 views

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് ശില്പ ശിവദാസ്.നടൻ ദേവൻ പ്രധാന കഥാപാത്രമായെത്തുന്ന സീരിയലിൽ ദയ എന്ന കഥാപാത്രത്തെയാണ് ശില്പ അവതരിപ്പിക്കുന്നത്. തൃശ്ശൂർ കാരിയായ ശില്പ മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ശില്പയുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു ശില്പയുടെ വിവാഹം. ബിസിനസ്കാരനായ സംഗീത് ശില്പയെ വിവാഹം ചെയ്തത് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൻ്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഒന്നര വർഷം തന്നെ പിന്നാലെ നടന്നതിനുശേഷമാണു സംഗീതിനോട് യസ് പറഞ്ഞതെന്നും, ശേഷം ഒരു വർഷക്കാലം ഞങ്ങൾ പ്രണയിച്ചുവെന്നും, ശില്പ വിവാഹശേഷം മാധ്യമങ്ങളെ അറിയിച്ചു. വിവാഹത്തിന് സംഗീതിൻ്റെ കുടുംബം വിട്ടുനിൽക്കുന്നതിനെക്കുറിച്ച് നടി സംസാരിച്ചിരുന്നു. ഇതെല്ലാം വലിയ രീതിയിൽ ജനശ്രദ്ധയും നേടിയിരുന്നു. പിന്നീട് ഇതെല്ലാം വലിയ വിവാദങ്ങളിലേക്കു നീങ്ങുകയാണ് ചെയ്തത്. വിവാഹത്തിന് തൻ്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന സമയത്ത് തൻ്റെ അനുജൻ ആണെന്ന് പറഞ്ഞു കൊണ്ട് ഒരു ആൺകുട്ടിയെയും ശില്പ പരിചയപ്പെടുത്തിയിരുന്നു. യുട്യൂബ് ചാനലുകളെല്ലാം ശിൽപ്പയുടെ അനുജൻ എന്ന പേരിൽ പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാണ് യഥാർത്ഥത്തിൽ ശില്പയുടെ അനുജനല്ല. ആദ്യവിവാഹത്തിലെ മകൻ ആണെന്ന് പറഞ്ഞു യൂട്യൂബറായ കൈൻസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ പലരും നടിക്കെതിരെ രംഗത്ത് എത്തി. പഴയ കാര്യങ്ങൾ മറച്ചുവച്ചാണോ ശില്പ വിവാഹം കഴിച്ചതെന്ന ആരോപണങ്ങൾ വരെയുണ്ടായി.ഇതിന് പിന്നാലെ ബിഹൈൻ്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഒന്നും മറച്ചുവെച്ചല്ല വിവാഹം കഴിച്ചത്, പേഴ്സണൽ കാര്യങ്ങൾ എല്ലാവരെയും അറിയിക്കേണ്ട എന്നുണ്ടായിരുന്നു. അതാണ് പലതും പറയാതിരുന്നത് എന്ന വിശദീകരണവും ശിൽപ നൽകിയിരുന്നു.എന്നാൽ അത് മകനാണെന്നോ, ആദ്യവിവാഹത്തെ കുറിച്ചോ ഒന്നും ശിൽപ പറഞ്ഞില്ല.

അതിന് പിന്നാലെ വീണ്ടു വിമർശനങ്ങൾ ശക്തമായി. രണ്ടാമത് വിവാഹം കഴിക്കുന്നതും, ഒരു കുഞ്ഞു ഉണ്ടാവുന്നതും ഒന്നും ഒരു തെറ്റായ കാര്യമല്ല. എന്നാൽ സ്വന്തം കുഞ്ഞിനെ അനുജൻ ആക്കിയത് ശരിയായില്ല എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. സ്വന്തം അമ്മയെ ഇങ്ങനെ ചേച്ചി എന്ന് വിളിക്കുന്നത് ആ കുഞ്ഞിന് ഇഷ്ടമാകുന്നുണ്ടാകില്ല. അങ്ങോട്ട് തീരെ ഏറ്റെടുക്കാനും സാധിക്കുന്നില്ല. അല്ലെങ്കിൽ തന്നെ ആർക്കാണ് ഇഷ്ടം ആവുക സ്വന്തം അമ്മയെ ചേച്ചി എന്ന് വിളിക്കാൻ എന്നാണ് ക്രൈസ്ത് തൻ്റെ പുതിയ വീഡിയോയിലൂടെ ചോദിക്കുന്നത്. എന്നാൽ ശില്പയെ പിന്തുണച്ച് പലരും രംഗത്തെത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അത് അവരുടെ സ്വകാര്യതയായിക്കൂടേ.

അവരുടെ വീട്ടിൽ മാത്രം സംസാരിച്ചു തീരുമാനമെടുത്തത് ആയിരിക്കണം. അനിയൻ എന്ന് പറയുമ്പോഴും അവന് ഇപ്പോഴും അച്ഛനും അമ്മയും ഉണ്ടല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. കുഞ്ഞിൻ്റെയും ശില്പയുടെയും നല്ല ഭാവിക്കുവേണ്ടി വീട്ടുകാർ എടുത്ത നല്ല തീരുമാനം ആയിക്കൂടെ എന്നും ചിലർ പറയുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ അങ്ങനെ അവതരിപ്പിച്ചത് നേരത്തെ പറഞ്ഞത് പോലെ പേഴ്സണൽ കാര്യങ്ങൾ പബ്ലിക് ആകേണ്ട എന്നു തീരുമാനത്തിൻ്റെ പുറത്തുതന്നെ ആകുമെന്നും സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Share this on...