നാട്ടിലെ പ്രശസ്തനായ സുന്ദരനായ ഡോക്റ്ററുടെ ഭാര്യ ഒളിച്ചോടിയച്ചത് ഓട്ടോ ഡ്രൈവറുടെ ഒപ്പം.!!

in Story 10,822 views

ഭാര്യ തന്നെവിട്ട് മറ്റൊരാളിന്റെ തണൽതേടി പോയിട്ട് വർഷങ്ങളെത്രയോ കഴിഞ്ഞുപോയിരിക്കുന്നു! എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന്റെ കാരണമെന്തെന്നുമാത്രം അയാൾക്ക് മനസിലായില്ല. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവർക്കിടയിലുള്ള വേർപിരിയിലിന്റെ കാരണം തേടിയപ്പോഴും തനിക്കറിയാത്ത ആ ‘കാരണ’ത്തിന് ഉത്തരം കണ്ടെത്താനാകാതെ അയാൾ മൗനംപൂണ്ടിരുന്നു. കോടതിയിൽവച്ച് ജഡ്ജിയുടെ ചോദ്യത്തിനുമുമ്പിൽ ഒട്ടുംമടിയില്ലാതെ മക്കൾ അച്ഛന്റെകൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചു. അത് ഒരുപക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചുപോയതിന്റെ കാരണമറിയാത്തതിനാലാകാം.അത് അയാൾക്ക് വലിയൊരു ആശ്വാസവുമായിരുന്നു.”ഒരു വീടാകുമ്പോൾ കാത്തിരിക്കുവാൻ ആരെങ്കിലും ഉണ്ടാവുകയോ, നമ്മെ കാത്തുനിൽക്കുന്നുണ്ടെന്ന് നമുക്കുതന്നെ നിശ്ചയമുണ്ടാവുകയോ ചെയ്യുന്നത്” മനസ്സിന് വല്ലാത്തൊരു സുഖം നൽകും. ഓഹ്! ഇതൊന്നുമില്ലാത്തവൻ ഉറക്കംവരുന്നതുവരെ ഉത്തരത്തിലേക്ക് നോട്ടമയച്ചുകിടക്കും. വെളിച്ചത്തോടൊപ്പം ചുമരിൽപ്പതിയുന്ന കറുത്ത നിഴൽച്ചിത്രങ്ങളോട് മൗനത്തിന്റെ ഭാഷയിൽ സംവദിക്കും.

വെറുതേ അതൊക്കെ ചിന്തിച്ചിട്ട് ഇനിയെന്തുകിട്ടാൻ? അയാൾ സ്വയം സമാധാനിച്ചു. എന്തെങ്കിലും വായിക്കാമെന്നുകരുതി അയാൾ ഒരു പുസ്തകം കൈയിലെടുത്തു. എന്നാൽ വായിക്കാനുള്ള മൂഡ് ശരിയല്ലാത്തതിനാൽ പുസ്തകം തിരികേ അടച്ചുവച്ചു. വെറുതേ സോഷ്യൽ മീഡയയിൽ നോക്കാം. എന്തെങ്കിലുമൊക്കെ നോക്കി സമയത്തെ വെറുതേ കടന്നുപോകുവാൻ അനുവദിക്കാം. തിരക്കില്ലാത്തവർക്കൊരു നേരമ്പോക്ക് ! അയാൾ ഫോണിൽ ഫെയ്സ്ബുക്കിലേയ്ക്ക് കയറി. തുറന്നപ്പോൾത്തന്നെ ആഡ്സ്‌റ്റോറിയിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോയിൽ കണ്ണുടക്കി. രാഖി, ഒരു എഴുത്തുകാരിയാണ്.ഒരു എഴുത്തുകാരൻകൂടിയായ അയാൾ അവളുടെ രചനകൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്.അതുകൊണ്ടുതന്നെഅവളോടൊരു ഇഷ്ടവുമായിരുന്നു. അലസമായ ദിനത്തിലെ നേരമ്പോക്കിനായി അവളോട് വെറുതേയൊരു വിശേഷം ചോദിക്കണമെന്ന് അപ്പോൾ അയാൾക്ക് തോന്നി.
“ഹായ് !”അയാൾ മെസഞ്ചറിൽ അവൾക്കൊരു സന്ദേശമയച്ചു അവൾ ഓൺലൈനിൽ ഉണ്ടായിരുന്നതിനാൽ അപ്പോൾത്തന്നെ അയാളുടെ സന്ദേശത്തോട് പ്രതികരിച്ചു. രണ്ടോ മൂന്നോ സന്ദേശത്തിനുശേഷം അവളോട് ചോദിക്കുവാൻ മാറ്റിവച്ച ചോദ്യം അയാൾ ചോദിച്ചു;

” ആർ യു മാരീഡ് ,യുവർ ഫാമിലി ?” അയാളുടെ ഇംഗ്ലീഷിലുള്ള സന്ദേശത്തിനുപകരം അവൾ അമ്പരപ്പുളവാക്കുന്ന ഇമോജി അയാൾക്ക് തിരികേ അയച്ചു. ശേഷം അവൾ തിരികേ അയാൾക്ക് സന്ദേശം മലയാളത്തിലെഴുതി;”കാൽനൂറ്റാണ്ടായി രണ്ടു മുതിർന്ന മക്കളുണ്ട്; പെൺകുട്ടികളാണ് ഒരാളുടെ വിവാഹം കഴിഞ്ഞു. മക്കൾ.. അവരുടെ വിവാഹ ആ ചടങ്ങിൽ തിരക്കോടെ ഓടിനടക്കുന്ന അവരുടെ അമ്മ..അയാൾ ഒരു നിമിഷം ഓർത്തുപോയി. ‘ എന്താണ് പ്രതികരിക്കാത്തത്?’രാഖിയുടെ അടുത്ത സന്ദേശം വന്നപ്പോൾ അയാൾ ഓർമ്മകളിൽനിന്ന് തിരികേയെത്തി’ഹേയ്.. ഒന്നുമില്ല..ഞാൻ പെട്ടെന്ന് എന്തോ ഓർത്തുപോയി..’ അവർ പിന്നേയും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ സന്ദേശങ്ങൾഅയച്ചുകൊണ്ടിരുന്നു. കൂടുതലും എഴുത്തുകളെപ്പറ്റിയായിരുന്നു. അവർക്കിടയിൽ അപരിചിതത്വം കുറഞ്ഞു. നല്ലൊരു സൗഹൃദത്തിന്റേതായ അടുപ്പം അവളോട് അയാൾക്ക് തോന്നി. ‘ചിലർ അപരിചിതരായാൽപ്പോലും പെട്ടെന്ന് കൂട്ടുകൂടും. മനസ്സിലെ ഭാരങ്ങളൊക്കെ അവരുടെ മുമ്പിൽ ഇറക്കിവയ്ക്കാമെന്ന് ഒരു വിശ്വാസം അവരോട് തോന്നും.’

വർഷങ്ങളായി ഉത്തരംകിട്ടാതെ താൻ തേടിക്കൊണ്ടിരിക്കുന്ന ചോദ്യത്തെ അവളുടെ അനുവാദത്തോടെ അയാൾ അവൾക്കയച്ചു. അയാൾ തന്റെ നഷ്ടത്തെക്കുറിച്ച് അവളോട് മനസ്സ് തുറന്നു. ” രാഖീ.. ഒരു സ്ത്രീ എന്നതിലപ്പുറം നീയൊരുഎഴുത്തുകാരികൂടിയല്ലേ അതുകൊണ്ട് എന്റെ ഈ ചോദ്യത്തിന് നിനക്ക് ഉത്തരം നൽകാമോ?””എന്താണ് പറയൂ ?”
ആകാംക്ഷ ഉളവാക്കുന്ന ഒരു ഇമോജിയോടൊപ്പം അവൾ അയാളോട് കാര്യം തിരക്കി. “ഭാര്യയുടേയും മക്കളുടേയും ഏതൊരു ആവശ്യവും നിറവേറ്റിയിരുന്ന അവരെമാത്രം സ്നേഹിച്ചിരുന്ന നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമായിരുന്നു ഞാൻ എന്നാണ് വിശ്വസിച്ചിരുന്നത്. ആരോഗ്യവാനായ ഞാൻ ഭാര്യയോടൊപ്പം കിടപ്പറയിലും അവളെ തൃപ്തിപ്പെടുത്തിയിരുന്നതായി ആ സമയത്ത് അവളുടെ പെരുമാറ്റത്തിലൂടെ എനിക്ക് ബോധ്യമായതുമാണ്. ഇങ്ങനെയൊക്കെയായിട്ടും ഒരുനാൾ അവൾ ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരുവന്റെകൂടെ പോയതെന്തിനായിരിക്കുമെന്ന് ഊഹിക്കാമോ?
വളച്ചുകെട്ടില്ലാതെ അയാൾ ചോദിച്ചു.

അല്പനേരത്തേയ്ക്ക് രാഖിയുടെ ഭാഗത്തുനിന്ന് മറുപടിസന്ദേശം വന്നില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾ ഒരു വോയിസ് സന്ദേശമയച്ചു.” പ്രദീപ് ഞാൻ നിങ്ങളോട് മറ്റൊരു കഥ പറയട്ടെ “എഴുത്തിനേക്കാൾ ചിത്രകാരനെന്ന നിലയിൽ പ്രശസ്തനായ അയാളെ, കൂടുതൽ അടുപ്പമുള്ളവർ മാത്രമേ ഇതിനുമുമ്പ് പേര് വിളിക്കാറുളളു. ബാക്കിയെല്ലാവരും ‘സർ’ ചേർത്താണ് അയാളെ വിളിച്ചിരുന്നത്. വ്യക്തമായ ശബ്ദത്തിൽ രാഖി തന്നെ പേരുചൊല്ലി വിളിച്ച് കാര്യങ്ങൾ പറയാനൊരുങ്ങിയപ്പോൾ ഇരുവർക്കുമിടയിൽ ഒരു സ്വാതന്ത്ര്യം കടന്നുവരുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അല്ലെങ്കിൽ തന്നെ ഒരാളിന്റെ സ്വാതന്ത്ര്യം നിർണ്ണയിക്കുന്നത് വാക്കുകളാണല്ലോ. ഒരു നിമിഷത്തിനുശേഷം അയാൾ അവളുടെ ശബ്ദസന്ദേശം കേട്ടുകൊണ്ടിരുന്നു.”ഞങ്ങളുടെ നാട്ടിൽ സുമുഖനായ സ്വഭാവഗുണമുള്ള വളരെ തിരക്കുള്ള സ്വന്തമായി ക്ലിനിക്ക് നടത്തിയ ഒരു ഡോക്ടർ താമസിച്ചിരുന്നു. അയാളുടെ സുന്ദരിയും വിദ്യാസമ്പന്നയുമായ ഭാര്യ ഡോക്ടറുടെയത്ര സുന്ദരനല്ലാത്ത ഡോക്ടറേക്കാൾ പ്രത്യക്ഷത്തിൽ ഒരു യോഗ്യതയുമില്ലാത്ത ഒരു ഡ്രൈവറുടെകൂടെ ഒരുനാൾ ഡോക്ടറേയും മക്കളേയും ഉപേക്ഷിച്ചുപോയി!!”

“അയ്യോ.. അതെന്തിന്?” തന്നോട് പലവട്ടം പലരും ചോദിച്ച അതേ ചോദ്യത്തിന്റെ ആവർത്തനം.. അതൊരു വലിയ ചോദ്യചിഹ്നമായി അയാളുടെ മുമ്പിൽ മുഴച്ചുനിന്നു. മറ്റൊരു സംഭവം പറയട്ടേ..രാഖിയുടെ ശബ്ദ സന്ദേശം തുടരുകയാണ്..
“ഒരു എഴുത്തുകാരൻകൂടിയായ പോലീസ്ഓഫീസറുടേതാണ്. അയാളുടെ ഭാര്യ പ്രസവത്തിനായി അവളുടെ വീട്ടിലേക്കുപോകുന്നു. പ്രസവശേഷം മൂന്നാല് മാസങ്ങൾക്കൊടുവിൽ സ്വന്തം വീട്ടിലെത്തിയ ഭാര്യയോട് ഭർത്താവിന് ഇഷ്ടക്കുറവ് തോന്നുന്നു. തിരികെ ഭാര്യയെ അവളുടെ വീട്ടിലാക്കിയ അയാൾ പിന്നീട് ഭാര്യയെയും കുഞ്ഞിനേയും സ്വീകരിക്കുവാൻ തയ്യാറായില്ല. വർഷങ്ങളോളം വിവാഹമോചനം അനുവദിക്കാതെ ആ സ്ത്രീ ഭർത്താവിനുവേണ്ടി കാത്തുനിന്നു. ഒടുവിൽ കോടതി സ്വമേധയാ അയാൾക്ക് വിവാഹമോചനം അനുവദിച്ചുകൊടുത്തു.” പക്ഷേ അകന്നിട്ടും അവർ ഇരുവരും പുനർവിവാഹം ചെയ്തതേയില്ല!”

രാഖി അയച്ച ശബ്ദസന്ദേശം കേട്ടതിനുശേഷം അയാൾ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല. അല്പസമയത്തിനുശേഷം അയാൾ സ്വയമെന്നോണം പറഞ്ഞു;”ഞാൻ രാഖിയോട് ചോദിച്ചത് പലർക്കുമറിയാത്ത ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ ആവർത്തനമാണല്ലേ?””അതേ” രാഖി മറുപടി പറഞ്ഞു.”ശരിയായ ഉത്തരം നമുക്കറിയില്ല, എത്രയൊക്കെ സ്നേഹവും കരുതലും കൊടുത്താലും അകന്നുപോയേതീരൂ എന്ന് മനസ്സിലുറപ്പിച്ചവർക്ക് മറ്റൊന്നും തടസ്സമല്ല. അവർ പോവുകതന്നെ ചെയ്യും!” എന്തിന്റെ കുറവായിരുന്നു അവൾക്ക്/ അവന് ? എന്നൊക്കെ മറ്റുള്ളവർ പറയുമായിരിക്കും. എന്നാലും അകലാൻ തീരുമാനിച്ചവർ പോവുകതന്നെ ചെയ്യും.!!” സത്യമെന്തായാലും അകന്നുപോയവരുടെ ജീവിതനാടകത്തിന്റെ ചിന്താഗതി എന്തായിരിക്കുമെന്ന് ഒരു ഊഹമെങ്കിലും ശ്രോതാക്കളോ വായനക്കാരനോ അറിയുവാൻ ആകാംക്ഷയുണ്ടാകും. അതുവരെ കേട്ടുനിന്നവരുടെ മനസ്സിൽ ആ നാടകത്തിന് ഉത്തരം കണ്ടെത്തിയല്ലോ എന്ന സമാധാനമുണ്ടാകും!”എന്താണത്?” അയാൾ ചോദിച്ചു.

അവൾ പറഞ്ഞു;”ഒരുപക്ഷേ തിരക്കുപിടിച്ച ജീവിതത്തിൽ പ്രകടമാക്കാതെ മാറ്റിവച്ച സ്നേഹമായിരിക്കാം. അത് മറ്റെന്തിനേക്കാളും ആ സ്ത്രീ ആഗ്രഹിക്കുന്നുണ്ടാകും.’ഭർത്താവ് കുടുംബത്തിനും കുട്ടികൾക്കുംവേണ്ടി അയാൾ ജോലിക്ക് പോവുകയല്ലേ’ എന്നാരെങ്കിലും ഉപദേശിച്ചാലും അവർക്ക് ബോധ്യമാവുകയുമില്ല!!ആ അവസരത്തിലാണ് അപരൻ പ്രത്യക്ഷപ്പെടുന്നതും അവർ സ്നേഹം പ്രകടിക്കുമ്പോൾ മറ്റെല്ലാം ഉപേക്ഷിക്കുവാൻ അവർ തയ്യാറാകുന്നു.” “അപ്പോൾ പോലീസോഫീസർ ഭാര്യയോട് അങ്ങനെ പെരുമാറിയതോ?” “ഒരു കുടുംബത്തിൽ ഒരു കുഞ്ഞുണ്ടാകുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ മുഴുകി, കുഞ്ഞിനെ പരിചരിക്കുവാൻ കൂടുതൽ സമയം കണ്ടെത്തുന്ന പല ഭാര്യമാരും ഭർത്താക്കന്മാരുടെ സന്തോഷത്തെ തത്കാലത്തേക്കെങ്കിലും കാണുന്നില്ലെന്ന് നടിക്കുന്നു.” ” പ്രദീപ്, ഒരു ഉത്തരത്തിനുവേണ്ടി കാതോർക്കുന്ന ശ്രോതാക്കൾക്കായി ഇങ്ങനെയൊരു കണ്ടെത്തലിന്റെ സാധ്യത നമുക്ക് തുറന്നിടാമെന്നുമാത്രം!! “”മനോവിചാരങ്ങൾ പലർക്കും പലവിധത്തിലായതിനാൽ സ്വന്തമായ് കണക്കുകൂട്ടലുകൾ നടത്തുവാനും നിഗമനത്തിലെത്തിച്ചേരാനും അവർക്കും സ്വാതന്ത്ര്യമുണ്ട്.”

“ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾ നടത്താനായി നെട്ടോട്ടമോടുന്ന കുടുംബനാഥന്മാരുടേയും വീട്ടിലെ കാര്യങ്ങൾ ഓടിനടന്നുചെയ്യുന്ന സ്ത്രീകളുടെയും ശാരീരികവും മാനസികവുമായ ക്ഷീണത്തെ പങ്കാളികൾ കാണാതെപോകരുത്.
അതിനപ്പുറം പരസ്പരവിശ്വാസം വിട്ടുവീഴ്ച എന്തുംപറയുവാനും കേൾക്കുവാനും തയ്യാറാവുകയെന്നതുതന്നെയാണ് ദാമ്പത്യബന്ധത്തിന്റെ ദൃഢതയ്ക്ക് പരമപ്രധാനം!!” രാഖി പറഞ്ഞുനിർത്തി.. ഒന്നും മിണ്ടാതെ നിന്ന അയാളോട് അവൾ പറഞ്ഞു. പ്രദീപ്, എന്റെ വീട്ടുമുറ്റത്ത് കാൽപ്പെരുമാറ്റം കേൾക്കുന്നു, ഭർത്താവ് ജോലികഴിഞ്ഞെത്തിയെന്നു തോന്നുന്നു. കൈനിറയെ വീട്ടാവശ്യത്തിനുള്ള സാധനങ്ങളുണ്ടാകും. ഞാൻ അദ്ദേഹത്തെ സ്വീകരിക്കട്ടേ..” രാഖിയുടെ മൊബൈലിലെ പച്ചവെളിച്ചം പെട്ടെന്നണഞ്ഞു,പ്രദീപ് ഓർത്തു; ഭർത്താവിന്റെയടുത്തേക്ക് അദ്ദേഹത്തെ സ്വീകരിക്കുവാൻ രാഖിയിപ്പോൾ തിടുക്കപ്പെട്ട് പുറത്തുപോവുകയായിരിക്കും!!പറയാതെപോയ ഓർക്കുവാൻ സുഖമുള്ളൊരു സ്വപ്നം!!!

=

Share this on...