ഇനി ഒരു പെണ്ണ് രാഹുലിന്റെ വാക്കുകൾ ഇടറി – സ്വന്തം ആകാൻ ഇരുന്നപ്പോൾ വിധി തട്ടിയെടുത്തു

in News 1,137 views

പ്രേക്ഷകരെ ഒന്നാകെ ഏറെ വിഷമിപ്പിച്ച സംഭവമാണ് നടി സുബി സുരേഷിൻ്റെ മ,ര,ണം. അപ്രതീക്ഷിത മ,ര,ണ,മായതിനാൽ തന്നെ ഏവർക്കും ഇതൊരു ഞെട്ടൽ ആയിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന സുബിയെ ആരോഗ്യസ്ഥിതി മോശമായതിനെ കുറിച്ച് അധികം ആരോടും തുറന്നു പറഞ്ഞതും, ഉണ്ടായിരുന്നില്ല.കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സുബി മ,ര,ണ,പ്പെ,ടു,ന്ന,ത്. ഇപ്പോഴിതാ സുബിയുടെ മ,ര,ണ,ത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുബിയെ വിവാഹം കഴിക്കാനിരുന്ന രാഹുൽ രാജ് രത്നം.കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. ഞങ്ങളേക്കാൾ വിവാഹത്തിന് ആഗ്രഹിച്ചത് ഞങ്ങളുടെ വീട്ടുകാരാണ്.

പ്രണയത്തിന് സ്കോപ്പ് ഒന്നുമില്ല. ആ പ്രായം കഴിഞ്ഞു പോയി. പിന്നെ ഇഷ്ടമില്ലാതിരിക്കില്ലല്ലോ, ഇഷ്ടമുണ്ടായിരുന്നു. പ്രൊഫഷനലായി പ്രോഗ്രാമിന് വേണ്ടി മാത്രം ഞങ്ങൾ പ്രാധാന്യം കൊടുത്തു. അതിൻ്റെ കൂട്ടത്തിൽ എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ചു.സുബി എപ്പോഴും സ്റ്റേജിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരുന്നു. അങ്ങനെയാണ് മ,ര,ണ,ത്തി,ലേക്ക് നടന്നുനീങ്ങിയത്. ഹോസ്പിറ്റലിൽ പോകേണ്ട സമയത്ത് നാളെ പോകാം എന്ന് പറഞ്ഞു. മഞ്ഞപ്പിത്തം വന്ന സമയത്ത് ട്രിപ്പ് ഒഴിവാക്കാമായിരുന്നു.സുബി അത് ഒഴിവാക്കിയില്ല. കലയോടുള്ള അഭിനിവേശം ഭയങ്കരമായിരുന്നു.

ബാക്കിയെല്ലാം രണ്ടാം സ്ഥാനത്തായിരുന്നു. അതിൽ ആദ്യം സ്റ്റേജ്. സിനിമയിലും സീരിയലിലും ഒന്നും ആകാൻ പറ്റാത്ത ആർടിസ്റ്റല്ല സുബി. ഞങ്ങളെ എല്ലാവരെയും കൺട്രോൾ ചെയ്തിരുന്നത് സുബിയാണ്. സീനിയർ ആർട്ടിസ്റ്റുകളെ പോലും കണ്ട്രോൾ ചെയ്യാൻ പ്രാപ്തിയുള്ള കലാകാരിയാണ്. സുബി എന്ന കലാകാരിയെ ഇത്രയും ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് നേരത്തെ അറിയാം. യാത്ര ചെയ്യുമ്പോൾ ഒരുപാടുപേർ ഫോട്ടോ എടുക്കാനൊക്കെ വരും. ഞങ്ങൾക്ക് ശല്യമായി തോന്നിയിരുന്നു.

പക്ഷേ സുബിക്ക് അതൊന്നും ശല്യം ആയിരുന്നില്ല. അവരെ കൂടെ നിർത്തി ഫോട്ടോ എടുത്ത് എത്ര നേരം സംസാരിക്കാൻ പറ്റുമോ അത്രയും സംസാരിച്ചു പോകുന്ന ആളായിരുന്നു സുബി. ഞങ്ങൾ ഒരുമിക്കാൻ തന്നെയായിരുന്നു തീരുമാനം. കുറെ ഷോകൾ ചെയ്യാനുണ്ടായിരുന്നു. ഒസ്ട്രേലിയയിലും അമേരിക്കയിലും എല്ലാം. അഡ്വാൻസ് വാങ്ങിയിരുന്നില്ല. അതിപ്പോൾ നന്നായി. സുബിക്ക് കുടുംബമായിരുന്നു വലുത്. അമ്മ, അനിയൻ, അനിയൻ്റെ കുഞ്ഞ്. ഞങ്ങൾ വളരെ എൻജോയി ചെയ്താണ് പോയിരുന്നത്.

Share this on...