ഗർഭണിയായ ഭാര്യയെ വീട്ടിൽ ഒറ്റക്കിട്ട് പുറത്തുപോയ ഭർത്താവ് വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ കണ്ടത്.!!

in Story 1,233 views

എന്താടാ ഇന്ന് പതിവില്ലാതെ .
ഓള് വീട്ടില്‍ ഇല്ലേ …”

ചിരിയോടെ പുട്ടുംചെറുപയറും അവന്റെ
മുമ്പില്‍ വെച്ച് കരീംക്ക ചോദിച്ചു ..

”ഹെയ് ഒന്നൂല്ല ഇക്കാ .. അവൾക്ക് നല്ല സുഖമില്ല അതാണ് .. പുട്ടിലേക്ക് കറി ഒഴിച്ച് കൊണ്ട് അവന്‍ പറഞ്ഞു .
ഗർഭിണിയാണവൾ, അതിന്റെ അസ്വസ്ഥതയാവാം. എഴുന്നേൽക്കാൻ വൈകിയതും തനിക്ക് പണിക്ക് പോവാന്‍
സമയം ആയിട്ടും ഇന്ന് ചായയും കടിയും ഒന്നും ആയിട്ടില്ല .പെട്ടെന്ന് ഉണ്ടാക്കി തരാം
എന്ന അവളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാത ഇറങ്ങി പോന്നതാണ്
ഹോട്ടലില്‍ നിന്ന് കഴിച്ചോളാം എന്ന് പറഞ്ഞ് .

”കരീംക്കാ രണ്ട് പേർക്കുളള
ദോശയും കറിയും പാർസൽ
എടുത്തോളീ ..”

തന്റെ ടേബിളിൽ വന്നിരുന്ന്
ഭക്ഷണത്തിന് ഓർഡർ ചെയ്ത
റെഫീഖിനെ അപ്പോഴാണ്‌
അവന്‍ ശ്രദ്ധിച്ചത് .

”എന്താണ്ടാ റാഫിക്കേ നിന്റെ മുഖം
വല്ലാതെ. ഉറങ്ങിയില്ലേ രാത്രി ..?

”അതല്ലെടാ .. നിനക്കറിയാലോ നിന്റെ
പെണ്ണിനെ പോലെ തന്നെ അവളും ഗർഭിണിയാ . ഇന്നലെ രാത്രിയില്‍ അവള്‍ ഉറങ്ങിയിട്ടില്ല വയറ് വേദന . വയർ തടവി
കൊടുത്തും ആശ്വസിപ്പിച്ചും അങ്ങിനെ ഞങ്ങള്‍ കാലത്ത് എപ്പോഴോ ആണ് ഉറങ്ങിയത് ”

”എനിക്ക് ഒരു ജലദോഷ പനി വന്നാല്‍ പോലും ഉറങ്ങാതെ കൂട്ടിരിക്കുന്നവളാ .. ഗർഭിണി ആകുന്നത് തൊട്ട് പ്രസവിച്ച് കുട്ടികള്‍ ഒന്ന് വലുതാകുന്നത് വരെ അവർ അനുഭവിക്കുന്നത് വെച്ച് നോക്കുമ്പോള്‍ ഈ ഉറക്കം ഒഴിക്കലൊന്നും ഒന്നുമല്ല .!

”അവളോട് രാവിലെ അടുക്കളയില്‍
കേറണ്ടാ എന്ന് പറഞ്ഞാ ഞാന്‍ ഇങ്ങോട്ട് പോന്നത് . അതാണ് എനിക്ക് ഉളളത് കൂടെ പാർസൽ വാങ്ങി പോകുന്നത് ഒരുമിച്ചിരുന്ന് കഴിക്കാലോ”

ചിരിയോടെ കാശും കൊടുത്ത് പാർസലും വാങ്ങി റഫീഖ് പോയപ്പോള്‍ കഴിക്കാന്‍
എടുത്ത പുട്ട് പ്ലേറ്റിലേക്ക് തന്നെ ഇട്ട് അവന്‍ എഴുന്നേറ്റു .

“”കരീംക്ക എനിക്കും രണ്ട് പാർസൽ താ”
കൈ കഴുകുമ്പോൾ അവന്‍
വിളിച്ച് പറഞ്ഞു .

പാർസൽ വാങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അവനോർത്തു എത്ര രാത്രികളില്‍ അവൾ തന്റെ കൈ എടുത്ത് അവളുടെ
വയറിൽ വെച്ച് പറഞ്ഞിട്ടുണ്ട്
”എനിക്ക് വയർ വേദനിക്കുന്നു
ഇക്കാ ..” എന്ന്

”ഇതൊക്കെ സാധാരണ അല്ലേ
മരുന്നൊന്നും ഇല്ലല്ലോ മാറിക്കോളും ”
എന്നും പറഞ്ഞു തിരിഞ്ഞു
കിടന്ന് ഉറങ്ങാറല്ലേ തന്റെ പതിവ്.!!

അവൾ എത്ര കൊതിച്ചിട്ടുണ്ടാവും
തന്റെ ഒരു തലോടലും സ്വാന്തനവും ..

ഭക്ഷണവും കൊണ്ട് നേരെ അടുക്കളയിലേക്ക് കയറി ചെന്നപ്പോള്‍ അവൾ ഒരു ഗ്ലാസ് ചായയും കുടിച്ച് കൊണ്ടിരിക്കുന്നു
”നീ ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ പ്ലേറ്റ് എടുത്ത് വെക്ക് നമുക്ക് ഇത് കഴിക്കാം .

അത്ഭുതത്തോടെ അവനെ
നോക്കി ഒന്നും പറയാതെ അവൾ
പ്ലേറ്റ് എടുത്ത് നിരത്തി .
”നിനക്ക് എങ്ങനെ ഉണ്ട് ഇപ്പോള്‍ . വയറ് വേദന മാറിയോ ..?”

അവളുടെ അടുത്തിരുന്ന് കഴിക്കുമ്പോൾ
പതിവില്ലാതെ വിധം അവളുടെ വയറിൽ തൊട്ട് അവന്‍ ചോദിച്ചു .
ഒന്നും മിണ്ടാതെ അവൾ
തല താഴ്ത്തി ഇരുന്ന് കഴിച്ചു.

”എന്തെ നീ മിണ്ടാത്തേ ..അവന്‍ അവളുടെ മുഖം പിടിച്ച് ഉയർത്താൻ നോക്കി .അവൾ ബലം പിടിച്ചെങ്കിലും അവന്‍ അവളുടെ മുഖം പിടിച്ച് തന്റെ നേരെ തിരിച്ചു .

അവളുടെ കണ്ണുകള്‍ നിറഞ്ഞ് കവിളിലൂടെ പ്ലേറ്റിലേക്ക് ഇറ്റി വീണു . എന്തോ സങ്കടത്തിൽ അവളുടെ ചുണ്ടുകള്‍ വിറ
കൊണ്ടു .

“ഹെയ് എന്തിനാ കരയണേ ..നീ അത് കഴിക്ക് .കരഞ്ഞു അതില്‍
ഉപ്പ് കൂട്ടണ്ടാ”

“”അപ്പോ ഇക്ക എന്തിനാ
കരയുന്നേ” ..?

കണ്ണീരിനിടയിലും ഒരു
പുഞ്ചിരിയോടെ അവൾ ചോദിച്ചു.
തന്റെ കണ്ണുകള്‍ നിറഞ്ഞ് ആ കാഴ്ചകൾ മങ്ങുന്നത് അപ്പോ അവനറിയുന്നുണ്ടായിരുന്നു ..!!

സ്വാന്തനവും പരിചരണവും ആവശ്യം ഉളളപ്പോൾ കൊടുക്കാന്‍ എന്തിന് മടി കാണിക്കണം .’വയർ നിറക്കാൻ’ എല്ലാരെ ‘
കൊണ്ടും പറ്റും. എന്നാല്‍ ‘മനസ്സ് കൂടെ നിറക്കാൻ’ പറ്റൊ എന്ന് കൂടെ നോക്കാം.

Share this on...