ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ച ഭർത്താവിനെ ഭാര്യ ചെയ്തത് കണ്ടോ..

in Story 1,494 views

ടൗണിലെ തുണിക്കടയിലെ ജോലി കഴിഞ്ഞു വരുന്ന വഴിക്ക് ഭാര്യയുടെ മിസ്സ്കാൾ കണ്ടപ്പോഴാണ് പച്ചക്കറി വാങ്ങാൻ പറഞ്ഞ കാര്യം സമീറിന് ഓർമ വന്നത്
സ്ഥിരമായി വാങ്ങാറുള്ള ഉണ്ണിയേട്ടന്റെ കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുമ്പോഴാണ് അയൽവാസി മൂസാക്കാനെ കണ്ടത് അതുവരെ സംസാരിച്ചു നടക്കാൻ ആളെകിട്ടിയ സന്തോഷത്തിൽ സമീർ നീട്ടി വിളിച്ചു

മൂസാക്കാ.. വരാൻ ആയിലെ?? ആ വാ.. ഇൻക്ക് മീനും കൂടി വാങ്ങാണ്ട് ഇജ്ജ് മീൻ വാങ്ങിലേ ?? ഞാൻ രാവിലെ തന്നെ വാങ്ങി കൊടുത്തു…
ഹൌ.. എന്താപ്പോ ഇങ്ങനെ പോയാൽ ദിവസം കൂടുന്തോറും വെലയും കൂടാണ്… ഒരു കിലോ വാങ്യാൽ തന്നെ എത്ര പളേളക്ക് എത്തണം
അനക് കൊയപ്പല്ല്യല്ലോ ഇജ്ജും അന്റെ കെട്ട്യോളും മാത്രല്ലേ ഒള്ളൂ കുട്ടി പിന്നെ മീൻ തിന്നാനും ആയിട്ടില്യ…

( താനുമായുള്ള പ്രണയം സൗദയുടെ വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ വിളിച്ചിറക്കി കൊണ്ട് വന്നതാണ് അവളെ.. ആ സംഭവത്തിൽ സ്വൊന്തം വീട്ടുകാരോടും തെറ്റി വാടക വീട്ടിലാണ് ഇരുവരുടെയും താമസം.. മൂന്നു വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട് )

എന്തായാലും ചെലവന്നേണ് മൂസാക്കാ… പിന്നെ ഇന്നലെ കണ്ടപ്പോ ഇങ്ങളെന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞീന്ന്?? അത്… പിന്നെ അന്നോട് എങ്ങനെ ഒന്ന് പറയാ?? ഇങ്ങള് പറയിൻ മനുഷ്യാ…

സമീറെ ഞാൻ പറയാൻ പോണത് ഇജ്ജ് സമാധാനത്തിൽ കേൾക്കണം….
അത്ര വല്ല്യ സംഭവമാണോ… ഒന്നു ചിരിച്ചു കൊണ്ട് സമീർ ചോദിച്ചു..
അത്… ഇജ്ജ് അന്റെ കെട്ടിയോളെ ഒന്ന് സൂക്ഷിച്ചാളെ
അയിന് ഇന്റെ കെട്ടിയോൾക്ക് ഇപ്പോ ന്താ പ്രശനം??

അവിടെ ഇടക്ക് ഇടക്ക് ഒരാള് വന്നു പോകുന്നുണ്ടെന്ന് ഇവിടെ ഒരു വർത്താനൊക്കെ ണ്ട് !!!
മൂസാക്കാന്റെ കോളറിൽ പിടിച്ചിട്ടാണ് സമീർ അതിനി മറുപടി കൊടുത്തത് !!
കണ്ട ആളുകൾ ഓരോന്ന് പറയെണത് കേട്ടു ഇന്റെ കുടുംബത്തിന്റെ നേരെ വന്നാലുണ്ടല്ലോ !! വയസിനു മൂത്തതാണെന്ന് കൂടി ഞാൻ നോക്കൂല…. സ്വൊന്തം വീട്ടുകാരെ വരെ ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങി വന്നോളാ ഓള്… ദേഷ്യം കൊണ്ട് സമീർ വിറച്ചു…
സമീറിന്റെ കണ്ണിൽ നോക്കിയ മൂസ വേറൊന്നും പറയാൻ നില്കാതെ വേഗത്തിൽ നടന്നു…
സൗദാ കുട്ടി ഉറങ്ങിയാ???

ഹാ… ഇക്കാ മോള് ഉറങ്ങി… ഇങ്ങളെ മുഖന്തേ വല്ലാതെ??
ചെറിയ തലവേദന ഇയ്യ് ഒരു ക്ലാസ് വെള്ളം എടുക്ക്…
മൂസാക്ക പറഞ്ഞ വാക്കുകൾ സമീറിന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു…
ദാ വെള്ളം… ഒന്ന് കുളിച്ചു വരീം ഞാൻ ചോറെടുത്തു വെക്കാം ഒന്ന് കിടന്നാൽ മാറിക്കോളും…
ഇന്ന് ഇവിടെ ആരെങ്കിലും വന്നിരുന്നോ?? ഇല്ലാ.. എന്തെ??

അല്ലാ ഗൾഫീന്ന് വന്ന എന്റെ ഒരു കൂട്ടുകാരൻ വരാന്നു പറഞ്ഞിരുന്നു
അള്ളാ.. നാളെയെങ്ങാനും വരോ?? ഇവിടെ ബേക്കറി ഒന്നും ഇരിപ്പില്ല!!
ഇതാരെ നമ്പരാ?? സൗദയുടെ ഫോണിൽ നോക്കികൊണ്ട്‌ സമീർ ചോദിച്ചു??
ഏത് ആ അത് ഷാഹിറിക്ക വിളിച്ചതാ…. (സൗദയുടെ ആങ്ങളയാണ് ഷഹീർ അവളുടെ വീട്ടിൽ നിന്ന് ആകെ വരാറുള്ളത് ഷാഹിർ മാത്രം ആണ് അതും സമീറിനോട് മിണ്ടാറില്ല. കല്യാണം കഴിഞ്ഞ് കുട്ടി ആയെങ്കിലും അവളുടെ ഉമ്മയും ഉപ്പയുമൊക്കെ ഇപ്പോഴും അകൽച്ചയിൽ ആണ് )
ഇങ്ങക്ക് എന്തെ പറ്റിയത് പോയി കുളിച്ചിട്ടു വരീം…

കവിളിലെ നുണക്കുഴി തെളിയിച്ചു കൊണ്ട് സൗദ ചിരിച്ചു കൊണ്ട് പറഞ്ഞു
ചെ… ഞാൻ എന്തൊരു പുരുഷനാണ് കണ്ട ആളുകളുടെ വർത്താനം കേട്ടു കുറച്ചു നേരത്തെങ്കിലും അവളെ സംശയിച്ചു… സ്വൊയം പ്രാകി കൊണ്ട് സമീർ കുളിമുറിയിലേക്ക് നടന്നു…
തന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന സൗദയെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് സമീർ തന്നിലേക്കു ചേർത്ത് കിടത്തി….

പിറ്റേന്ന് കടയിൽ പോകുന്ന വഴിക്ക് മൂസാക്കാനേ കണ്ടെങ്കിലും സമീർ മുഖം കൊടുക്കാതെ തിരിഞ്ഞു നടന്നു…
മൂസക്ക പറഞ്ഞ വാർത്ത നാട്ടിൽ ഒരു സംസാര വിഷയമായി കഴിഞ്ഞെന്നു വൈകാതെ തന്നെ സമീറിന് മനസിലായി…

സ്ഥിരമായി വൈകി എണീക്കാറുള്ള സമീറിന് ഷോപ്പിൽ നിന്നും എന്നും വഴക്ക് കേൾക്കുമായിരുന്നു എത്ര നേരത്തെ അലാറം വെച്ചാലും അത് പോലും കേൾക്കാതെ കിടന്നുറങ്ങും ഭാര്യ വന്നു വിളിച്ചാൽ പോലും എണീക്കില്ലായിരുന്നു.. ബസിനു കയറി കടയിൽ എത്തുമ്പോഴേക്കും നേരം വൈകും അത് കൊണ്ട് തന്നെ വീട് കടയുടെ അടുത്ത് എവിടെയെങ്കിലും കിട്ടുമോന്നു സമീർ നോക്കിയിരുന്നു ഇതാണ് പറ്റിയ സമയമെന്ന് അവനു തോന്നി
അതുകൊണ്ട് തന്നെ കടയിലേക്ക് പോയിവരാൻ എളുപ്പമുള്ള സ്ഥലമാണെന്നാണ് കാരണമായി ഭാര്യയോട് പറഞ്ഞത്..

ഒരു ദിവസം പണി കഴിഞ്ഞ് റൂമിൽ വന്നപ്പോഴാണ് മേശപ്പുറത്തൊരു വാച് കണ്ടത്…. സമീറിന്റെ ഉള്ളൊന്ന് കാളി സൗദാ… ഇവിടെ വാ… സമീർ ഉച്ചത്തിൽ വിളിച്ചു… എന്താ ഇക്കാ…
ഇതാരുടേതാ ഈ വാച്??? ആ അത് പറയാൻ മറന്നു ഇന്ന് ഷാഹിറിക്ക വന്നിരുന്നു അവൻ ഊരി വെച്ചതാണ് എടുക്കാൻ മറന്നു കാണും….

ഇതിനാണോ ഇങ്ങള് കിടന്നു അലറിയത്?
അല്ലാ… ഞാൻ കരുതി നീ എനിക്ക് വേണ്ടി വാങ്ങി വെച്ചതാണെന്ന് ഒരു ചിരി പാസാക്കി സമീർ പറഞ്ഞു…

അയ്യടാ… ഇങ്ങളെ ഒരു പൂതി… അവൾ ഒന്നു പുഞ്ചിരിച്ചു സമീർ അവളുടെ നുണക്കുഴി കവിളിൽ പിടിച്ചൊന്ന് വലിച്ചു….
പിറ്റേന്ന് കടയിൽ നിൽക്കുമ്പോഴാണ് ഷാഹിർ വന്നു കയറിയത്…
“ഇങ്ങള് എന്നാ വീട് മാറിയത്?? സമീറിന്റെ മുഖത്ത് നോക്കാതെ ഷാഹിർ ചോദിച്ചു…
”ഒരാഴ്ചയായി…

” ഞാൻ എറണാംകുളത് ആയിരുന്നു ഇന്ന് രാവിലെ എത്തിയതേ ഒള്ളൂ.. വീട്ടിൽ പോയപ്പോൾ അവിടെ വേറെ താമസക്കാരാ സൗദയുടെ നമ്പറും കയ്യിലില്ല ഇപ്പൊ എവിടെയാ താമസം??
അത് കേട്ടു സമീറിന് തല കറങ്ങുന്ന പോലെ തോന്നി കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ വീഴാതിരിക്കാൻ സ്റ്റാൻഡിൽ ഒന്ന് മുറുകെ പിടിച്ചു…
ഇപ്പോ…. ഇവിടെ…. കെ എസ് ഇ ബി യുടെ ബാക്കിൽ ആണ്… സമീർ ഒരു വിധം പറഞ്ഞൊപ്പിച്ചു….

എന്നാ ശെരി ഞാൻ നാളെ തിരിച്ചു പോകും രണ്ട് ദിവസമേ ലീവൊള്ളൂ….
ഷാഹിർ നടന്നകലുന്നത് ഒരു വിറയലോടെ സമീർ നോക്കി നിന്നു… അപ്പോൾ തന്നെ ഷോപ്പിൽ നിന്നിറങ്ങി നേരെ വീട്ടിലേക്കു പോയി
രണ്ടും കല്പിച്ചു സമീർ വീട്ടിലേക്കു കയറി…

അടഞ്ഞു കിടന്ന റൂമിന്റെ വാതിൽ തള്ളി തുറന്നു അകത്തേക്ക് കടന്നു….
തന്നെ കണ്ടതും ഫോണിലായിരുന്ന സൗദ ഒന്ന് ഞെട്ടി…
എടി ഞാൻ പിന്നെ വിളിക്കാം ഇക്ക വന്നിട്ടുണ്ട്… പെട്ടെന്ന് തന്നെ അവൾ ഫോൺ കട്ട് ചെയ്തു
ഇങ്ങള് എന്തെ നേരത്തെ??

സമീർ ഒന്നും മിണ്ടാതെ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ എടുത്തു കോലായിലേക്ക് വന്നിരുന്നു…
അപ്പോഴാണ് ഷാഹിർ വീട്ടിലേക്കു കയറിവന്നത്…. അവനെ കണ്ട് സൗദ ഒന്ന് ഞെട്ടി….
അളിയൻ ഇങ്ങട്ട് എത്തിയോ.? ഒരു മൂളലിൽ സമീർ മറുപടി പറഞ്ഞു…

തന്റെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്തു അവൻ മടിയിൽ വെച്ചു…
ഇങ്ങള് ഇരിക്കിന് ഞാൻ ചായ എടുകാം… വിളറിയ മുഖത്തോടെ സൗദ അകത്തേക്ക് പോയി….
ഷാഹിർ പലതും ചോദിച്ചെങ്കിലും സമീറിന് ഒന്നും പറയാൻ തോന്നിയില്ല…
യാത്ര പറഞ്ഞു സമീർ ഇറങ്ങി…

വാച് അവൻ കൊണ്ട് പോയോ?? ഇവിടെ കാണുന്നില്ലല്ലോ?
തന്റെ ചോദ്യം കേട്ടു സൗദയൊന്നു ഞെട്ടിയെന്ന് അവനു മനസിലായി!!
കുട്ടിക്ക് വല്ലതും കൊടുത്തോ?? വിഷയം മാറ്റാൻ വേണ്ടി തന്നെ സമീർ ചോദിച്ചു…
ആ കൊടുത്തു ഇക്കാ അവൾക്കു ഉറക്കം വരുന്നുണ്ടാകും ഞാൻ ഉറക്കട്ടെ… ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി അവൾ അകത്തേക്ക് പോയി…..

എല്ലാം നേരിട്ട് ചോദിക്കണമെന്ന് പല തവണ തോന്നിയെങ്കിലും കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ എല്ലാം ക്ഷമിച്ചു….
എല്ലാം സമീറിന് മനസിലായെന്ന് തന്നോടുള്ള പെരുമാറ്റത്തിൽ സൗദ മനസിലാക്കി..
എന്നും വൈകി ഉണർന്നിരുന്ന വീട്ടിൽ നിന്നും ഭക്ഷണം കഴിക്കൽ നിറുത്തിയ താൻ ഇപ്പോൾ അതിരാവിലെ തന്നെ ഉണരുന്നത് മനസിലാകി സംശയം തോന്നിയ സമീർ അലമാരിയിൽ ഉണ്ടായിരുന്ന മരുന്നിന്റെ സ്ട്രിപ്പ് എടുത്തു മരുന്ന് കടയിൽ പോയി
“ചേട്ടാ ഇത് എന്തിന്റെ മരുന്നാണ്??
“ഇതോ ഇത് ഉറക്ക് ഗുളികയാണ് !!

കേട്ടു ഞെട്ടിയ സമീർ നേരെ വീട്ടിലേക്കു നടന്നു ദേഷ്യം കൊണ്ട് വിറച്ച അവൻ സൗദയുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവളൊന്നു പകച്ചു ഗുളിക അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവൻ ഇറങ്ങി നടന്നു….
വീട്ടിലേക്കു പോകേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും കുട്ടിയുടെ മുഖം ഓർത്തു സമീർ രാത്രിയോടെ രണ്ടും കല്പിച്ചു തിരികെ പോയി

മറ്റൊരു റൂമിൽ ഒറ്റക്ക് കിടന്നിരുന്ന സമീർ രാത്രിയിൽ ബൈക്കിന്റെ ശബ്ദം കേട്ടു ഉണർന്നു
റൂമിൽനിന്ന് പുറത്ത് കടന്നതും നെഞ്ചിൽ ചവിട്ടു കിട്ടി മലർന്നടിച്ചു വീണു
തപ്പി പിടിച്ചെഴുന്നേറ്റു സമീർ അയാളുടെ നേരെ പാഞ്ഞടുത്തതും

അതി ശക്തമായി തലയിൽ അടി കിട്ടിയതും ഒരുമിച്ചായിരുന്നു മർദനമേറ്റത് താൻ പ്രാണനോളം സ്നേഹിച്ചിരുന്ന പ്രിയതമയുടെ കയ്യിൽനിന്നായിരുന്നെന്ന് അവൻ മനസിലാക്കി…
വീണ്ടും എണീക്കാൻ തോന്നിയെങ്കിലും സാധിച്ചില്ല ശരീരമാസകലം കുഴഞ്ഞു പോകുന്ന പോലെ
നമ്മുടെ…. മോള്…… കരഞ്ഞു കൊണ്ട് വിക്കി വിക്കി പറയുന്നതിനിടയിൽ അവൾ രണ്ടാമതൊന്ന് കൂടി അടിച്ചു….

അപ്പോഴും അവളുടെ നുണക്കുഴി കവിളുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….
“”””കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പ്പികം മാത്രം അഭിപ്രായങ്ങൾ അറിയിക്കുക ആരെയും ഇകഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ല സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളിലേക്ക് ഒന്ന് വിരൽ ചൂണ്ടാൻ വേണ്ടി മാത്രം ഉദ്ദേശിച്ചാണ് “”””””
മുന്ന

Share this on...