ഓണം ബമ്പർ വിജയി ആയിരുന്ന അനൂപ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതോടെ ആളുകൾ സഹായംചോദിച്ചു കൂടി

in News 1,036 views

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ക്രിസ്തുമസ് പുതുവൽസര ബംബർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു. ഹിസ്റ്ററി 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാംസമ്മാനം ലഭിച്ചത്. 2022ലെ തിരുവോണം ബംമ്പർ കഴിഞ്ഞാൽ കേരള ലോട്ടറിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ബമ്പർ സമ്മാനമായിരുന്നു ഇത്. പാലക്കാട് ജില്ലയിലെ മധുസൂദനൻ എന്ന ഏജൻറ് ആയിരുന്നു ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിക്കറ്റ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലെ സബ് ഓഫീസിൽ നിന്നാണ് 16 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് മധുസൂദനൻ വാങ്ങിയത്. ഒരു ജില്ലയിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ, ബാക്കിയുള്ള ജില്ലകളിൽനിന്ന് ടിക്കറ്റ് എടുക്കാമെന്ന ചട്ടപ്രകാരമാണ് മധുസൂദനൻ താമരശ്ശേരിയിൽ നിന്നും ടിക്കറ്റ് കരസ്ഥമാക്കിയത്.

ക്രിസ്മസ് ബംബർ നറുക്കെടുപ്പ് കഴിഞ്ഞതോടുകൂടി 2022 ലെ തിരുവോണം ബമ്പർ വിജയിയുടെ കഥ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 2023-ലെ ഈ വിജയിയെ ആരും തന്നെ കണ്ടിട്ടില്ല. കാരണം 2022-ലെ വിജയിക്ക് ഉണ്ടായ വേദനകളും ദുഃഖങ്ങളും പ്രശ്നങ്ങളുമെല്ലാം കണ്ടതായതു കൊണ്ട് തന്നെ ആരും ലോട്ടറി അടിച്ചു കഴിഞ്ഞാൽ ആരും പുറംലോകത്തെ അറിയിക്കാൻ താല്പര്യപ്പെടുന്നില്ല എന്നത് വാസ്തവം തന്നെ. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിനായിരുന്നു ലോട്ടറി അടിച്ചത്. നറുക്കെടുപ്പിൻ്റെ അന്നു തന്നെ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാൽ പിറ്റേദിവസം മുതൽ വീട്ടിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണ് തനിക്ക് ഉണ്ടായതെന്ന് അനൂപും കുടുംബം പിന്നീട് വ്യക്തമാക്കിയിരുന്നു. മുഴുവൻ സമയവും സഹായം തേടി വീട്ടിൽ ആളുകളുടെ വരവാണ്.

ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. പൈസ കയ്യിൽ കിട്ടിയില്ലെന്ന് അറിയിച്ചാലും വീട്ടിൽ വന്ന് ഒഴിഞ്ഞുപോകാൻ പോലും അവർ തയ്യാറാകുന്നില്ല.ചിലർ ഭീക്ഷണികളിലൂടെ വരെ കാര്യം ആവശ്യപ്പെട്ടു. ലോട്ടറിയടിച്ച അന്നു മുതൽ ഓരോ ആവശ്യവുമായി നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും, തനിക്ക് സ്വന്തം വീട്ടിൽ കിടക്കാൻ പോലും കഴിയുന്നില്ല എന്നും, ഭാര്യയെയും കുഞ്ഞിനെയും പോലും കാണാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നും കരഞ്ഞുകൊണ്ട് ഇയാൾ ലൈവിൽ എത്തി പറഞ്ഞിരുന്നു. ഇടതലമില്ലാതെ ഫോൺ അടിച്ചു കൊണ്ടിരിക്കുകയാണെന്നും, അനൂപ് വ്യക്തമാക്കിയിരുന്നു. കേരളത്തിൻ്റെ അങ്ങോളമിങ്ങോളമുള്ളവർ ഇക്കൂട്ടത്തിലുണ്ട്.

കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് വരെ ആളുകളെത്തുകയും തങ്ങളുടെ ദുരിതങ്ങൾ പറയുകയും സഹായം ചോദിക്കുകയും ആണ് ചെയ്യുന്നത്. രാവിലെ മുതൽ വീട്ടിലേക്ക് എത്തുന്നു. എത്ര ആളുകളോടാണ് സമാധാനം പറയുക എന്നത് തനിക്ക് അറിയില്ല. അതുകൊണ്ട് താൻ സ്വന്തം വീട് വിട്ടു മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.ഓട്ടോ ഡ്രൈവറായ അനൂപ് ഷെഫിൻ്റെ ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ ഇരിക്കുമ്പോഴായിരുന്നു ഓണം ബംബർ അടിച്ചത്. പൈസ തികയാത്തതിനാൽ ബംബർ എടുക്കുന്നില്ല എന്ന് കരുതുകയും, നറുക്കെടുപ്പിൻ്റെ തലേദിവസം രാത്രി 7 മണിക്ക് ശേഷം കയ്യിൽ പൈസ എത്തിയപ്പോൾ ടിക്കറ്റ് എടുക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. അമ്പത് രൂപയുടെ കുറവ് അനുഭവപ്പെട്ടപ്പോൾ മകൻ്റെ കുടുക്ക പൊട്ടിച്ചാണ് ആ പ്രശ്നവും അനൂപ് പരിഹരിച്ചത്.

ടിക്കറ്റെടുക്കുമ്പോൾ ഒന്നാം സമ്മാനം തനിക്ക് ലഭിക്കുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അനൂപ് വ്യക്തമാക്കിയിരുന്നു. രാവിലെ അനൂപിന് ലോട്ടറിക്കടയുടെ ഉദ്ഘാടനം ആയിരുന്നു. ബo സർ അടിച്ചാലും ലോട്ടറിയോടുള്ള തൻ്റെ ആത്മബന്ധം ഒരിക്കലും ഇല്ലാതാക്കില്ല എന്നതിൻ്റെ തെളിവാണ് അനൂപിലൂടെ വ്യക്തമായത്. അതേ സമയം ഇപ്പോൾ മറ്റൊരിടത്താണ് അനൂപ് താമസമാക്കിയതെന്ന് ചിലർ പറയുന്നത്. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും വ്യക്തമായിട്ടില്ല.

പിന്നീട് മാധ്യമങ്ങളിലൂടെ ഒന്നുംതന്നെ അനൂപിൻ്റെ വാർത്തകൾ ഒന്നും തന്നെ ചർച്ച ചെയ്തിട്ടില്ല. കാരണം എല്ലാത്തിൽനിന്നും അനൂപും കുടുംബവും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്തകൾ വന്നതിന് ശേഷം ഇവരുടെ സമാധാനം ഒന്നാകെ ഇഷ്ടമായി. കുഞ്ഞിനെ ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ കഴിയാതെ വളരെ വേദനയിലും ദുഃഖത്തിലും ആയിരുന്നു ഈ കുടുംബം.

Share this on...