കണ്ണീരോടെ ഒരു നാട്. സംഭവിച്ചത് കണ്ടോ.

in News 100 views

48 യാത്രക്കാരുമായി പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരികിലേക്ക് സുരക്ഷിതമായി നിർത്തി യാത്രക്കാരെ രക്ഷിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ മ.രി.ച്ചു.. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വിഴുപ്പൂർ ചുണ്ടൻ കുന്നുമ്മൽ സിജേഷാണ് മ.രി.ച്ച.ത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സിജേഷ് ഇന്നലെ രാവിലെ 10 മണിയോടെയാണ് മ.രി.ച്ച.ത്.നവംബർ 20ന് പുലർച്ചെ നാലുമണിയോടെ താമരശ്ശേരിയിൽ നിന്നും സിജേഷ് ഓടിച്ച ബസ് കുന്നംകുളത്ത് എത്തിയപ്പോഴാണ് സിജേഷിന് ദേ.ഹാ.സ്വാ.സ്ഥ്യം അനുഭവപ്പെട്ടത്.

കടുത്ത വേദനയ്ക്കിടയിലും മനസ്സാന്നിധ്യം വിടാതെ ബസ് നിർത്തിയ ശേഷം ഡ്രൈവർ അന്ന് കു.ഴ.ഞ്ഞു വീഴുകയായിരുന്നു. സിജേഷ് കു.ഴ.ഞ്ഞു.വീ.ണ.തിനുശേഷമാണ് ബസ്സിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്. ഉടൻതന്നെ സിജേഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബസ് ഓടിക്കവെ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേതുടർന്ന് ഗിയർ മാറ്റാൻ പോലും കഴിയാത്ത സാഹചര്യം ആയിട്ടും കടുത്ത വേ.ദ.നയ്ക്കിടയിലും ബസ് സുരക്ഷിതമായി നിർത്താൻ സിജേഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും അസുഖം ഭേദമായ അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാറിൽ മുമ്പുണ്ടായ മണ്ണിടിച്ചിൽ സിജേഷ് ഓടിച്ച കെഎസ്ആർടിസി ബസ് ഉൾപ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലിൽ ബസ്സിൻ്റെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടും സിജേഷ് സുരക്ഷിതമായി യാത്രക്കാരെ താമശ്ശേരിയിൽ എത്തിച്ചു. കെഎസ്ആർടിസിയുടെ സജീവ പ്രവർത്തകനായിരുന്നു സിജേഷ്.
All rights reserved News Lovers.

Share this on...