50 വയസിലും എന്തൊരു ഭംഗി.. എന്നിട്ടും നടി സിത്താരയ്ക്ക് വിവാഹജീവിതം നഷ്ടപ്പെട്ട കഥ

in News 718 views

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സിത്താര. ഒരു കാലത്ത് മലയാളത്തിൻ്റെ ശാലീന സുന്ദരിയായി നിറഞ്ഞു നിന്ന താരമാണ് ഈ നടി. ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം ഗുരു, ചമയം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയാണ് സിത്താര ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ചവച്ചത്. മലയാളത്തിൽ നായികയായും സഹനടിയായും നിരവധി ചിത്രങ്ങളിൽ സിത്താര തിളങ്ങിയപ്പോൾ തെലുങ്കിൽ നിന്നും തമിഴിൽ നിന്നും ഒക്കെ നിരവധി അവസരങ്ങൾ നടിയെത്തേടി എത്തിയിരുന്നു. തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. കാവേരി എന്ന മലയാള സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും സിത്താര പ്രശസ്തയായത് പുതുവസന്തം എന്ന ചിത്രത്തിന് ശേഷമായിരുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.

ഒരുകാലത്ത് ജനപ്രിയതാരവും, തിരക്കുള്ള നടിയും ഒക്കെയായിരുന്നു സിതാര. തമിഴിലെയും മലയാളത്തിലെയും സൂപ്പർതാരങ്ങൾക്കൊപ്പം സിത്താര അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം അടക്കം സിത്താര അഭിനയിച്ചിട്ടുണ്ട്. തമിഴിൽ രജനികാന്ത് അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന സമയത്ത് ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും കുറച്ചുകാലത്തിനുശേഷം നടി സിനിമയിലേക്ക് തന്നെ തിരികെ എത്തുകയും ചെയ്തു. സിനിമകളിൽ മാത്രമല്ല ടെലിവിഷനിലും സജീവമാണ് താരമിപ്പോൾ. 9 വർഷത്തെ ഇടവേളക്ക് ശേഷം അടുത്തിടെ ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.

നായികയായി മാറിയതിന് പിന്നാലെയായി വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. അതേസമയം സിത്താരയുടെ വ്യക്തിജീവിതം എന്നും ആരാധകരുടെ ചർച്ചാവിഷയമായിരുന്നു. താരം ഇപ്പോഴും അവിവാഹിതയായി തന്നെയാണ് ജീവിക്കുന്നത്. അമ്പത് വയസ് പിന്നിട്ടും എന്തുകൊണ്ടാണ് താൻ ഇത്രയും നാളുകളായി വിവാഹിതയായില്ലെന്നതിന് താരം അടുത്തിടെ മറുപടി നൽകിയിരുന്നു. ഇതിനെക്കുറിച്ച് താരം തുറന്നു പറഞ്ഞ കാര്യം ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിത്താര ഈ തുറന്നുപറച്ചിൽ നടത്തിയത്. ചെറുപ്രായത്തിൽതന്നെ വിവാഹിതയാവുന്നതിന് തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നാണ് നടി പറഞ്ഞ മറുപടി.

ആ തീരുമാനത്തിൽ തന്നെ താൻ ഉറച്ചിരുന്നെന്നും സിതാര പറയുന്നു. തൻ്റെ അച്ഛനുമായി തനിക്കുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധം ആയിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായുണ്ടായ അച്ഛൻ്റെ വിയോഗം തന്നെ തളർത്തി എന്നും താരം പറയുന്നു. ഇതിനുശേഷം തനിക്ക് വിവാഹത്തിനൊന്നും താൽപര്യമുണ്ടായിരുന്നില്ല എന്നും സിത്താര പറയുന്നു. അതിനുശേഷം ഒറ്റക്കുള്ള ജീവിതവുമായി താൻ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടതായി സിത്താര പറയുകയാണ്. അതിനാലാണ് വിവാഹം നടക്കാതെ പോയതെന്നാണ് നടി വ്യക്തമാക്കിയത്.

അതേസമയം നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. എന്നാൽ അത് ആരാണെന്നോ, അത് വ്യക്തമാക്കാനൊന്നും നടി തയ്യാറായിരുന്നില്ല. സൈഗാൾ പാടുകയാണ് എന്ന സിനിമയിലാണ് സിത്താര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അതേസമയം മറ്റു ഭാഷകളിൽ സജീവമാണ് താരം. ജോഡിയാണ് ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ. ‘അമ്മ ഐ ലവ് യു’ ആണ് ഒടുവിലത്തെ തമിഴ് സിനിമ. സിനിമയ്ക്ക് പുറമേ ഇപ്പോൾ സീരിയലിൽ സജീവമാണ് സിത്താര.

Share this on...