അച്ഛന്റെ മൃതദേഹത്തിനരികെ ചോ,ര,കുഞ്ഞ്..!! ആശുപത്രി മുറ്റത്ത് നെഞ്ചുപൊട്ടി നിലവിളിച്ച് നമിത.

in News 9,958 views

കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കു ശേഷം ഉണ്ടാകുന്ന ആദ്യത്തെ കണ്മണി. നേർച്ചകളും വഴിപാടുകളും നേർന്ന് ലഭിക്കാൻ പോകുന്ന കുഞ്ഞ്.ആ ചിരിയും കളിയും കാണുവാനും, അച്ഛാ എന്നുള്ള വിളി കേൾക്കുവാനും കൊതിയോടെ ഉള്ള കാത്തിരിപ്പിലായിരുന്നു ശരത്. പക്ഷേ തിങ്കളാഴ്ച ഉച്ചയ്ക്ക് ആൺകുട്ടി പിറന്നു എന്ന വാർത്ത കേൾക്കുവാൻ ശരത് ഉണ്ടായിരുന്നില്ല. രാത്രി ഉണ്ടായ ബൈക്ക,പ,ക,ടം ആ കുടുംബത്തിലെ എല്ലാ സന്തോഷങ്ങളും പ്രതീക്ഷകളും ഇല്ലാതാക്കുകയായിരുന്നു. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും, വൈദ്യുതി തൂണിലും ഇ,ടി,ച്ചു,ണ്ടാ,യ അ,പ,ക,ട,ത്തി,ൽ ആണ് ശരത് മ,രി,ച്ച,ത്. വെസ്റ്റ് മങ്ങാട് പുവത്തൂർ വീട്ടിൽ ശരത്താണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ഉണ്ടായ ബൈക്ക് അപകടത്തിൽ മ,രി,ച്ച,ത്.

30 വയസ്സ് മാത്രമായിരുന്നു ശരത്തിൻ്റെ പ്രായം. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരത്തിൻ്റെ അച്ഛനും അമ്മയും സഹോദരിയും ആയിരുന്നു ഒപ്പമുണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു നമിതയുടെ പ്രസവ തീയതി പറഞ്ഞത്. അതുകൊണ്ടുതന്നെ പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് എത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നമിതയെ വിളിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലല്ലോ എന്ന് അന്വേഷിക്കുകയും ചെയ്തതിനുശേഷമാണ് ശരത്ത് ഉറങ്ങാൻ കിടന്നത്. എന്നാൽ പുലർച്ചെ ഒന്നരയോടെ ശരത്തിൻ്റെ ഫോണിലേക്ക് കൂട്ടുകാരൻ്റെ കോൾ വന്നു.

ബൈക്കിൻ്റെ പെട്രോൾ തീർന്നുവെന്നും, കുന്നംകുളം 500 – ൽ വഴിയിൽ ആയിരിക്കുകയാണെന്നും വിളിച്ചുപറഞ്ഞു. കനത്തമഴയും, ഉടനെ തന്നെ അവനെ സഹായിക്കുവാൻ മറ്റൊരു സുഹൃത്തുമായി ശരത്ത് അപ്പോൾ തന്നെ പുറപ്പെട്ടു. പക്ഷേ ആ യാത്ര മ,ര,ണ,ത്തി,ലേ,ക്കാണ് ചെന്നെത്തിയത്. നിർമ്മാണം പൂർത്തിയാകാത്ത റോഡിൽ മെറ്റൽ ഇട്ട ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് മ,റി,ഞ്ഞു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ അ,പ,ക,ടം ഉണ്ടായ ഉടൻ നാട്ടുകാരും,പരസ്പര സഹായ സമിതി ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,ര,ണം സംഭവിച്ചിരുന്നു.

ത,ല,ക്കേ,റ്റ പ,രി,ക്കാ,ണ് മ,ര,ണ,ത്തി,നി,ടയാ,ക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടുതറം ചുഴപ്പുറത്ത് വീട്ടിൽ അനുരാഗിന് ഗുരുതരമായ പരിക്കുണ്ട്. അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശരത്തിൻ്റെ മ,ര,ണ,വാർത്ത വീട്ടുകാരും നാട്ടുകാരുമൊക്കെ ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. ലേബർ റൂമിലേക്ക് കയറാൻ തയ്യാറായി നിന്ന നമിതയോട് എന്തുപറയണമെന്നറിയാതെ വീട്ടുകാരും കുഴഞ്ഞു.വ്യവ വേദനയ്ക്കിടയിലും ഭർത്താവിനെ അന്വേഷിക്കുകയും ചെയ്ത നമിത ഒടുവിൽ സിസേറിയനിലൂടെ തിങ്കളാഴ്ച ഉച്ചയോടെയാണ് ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഈ വാർത്ത പക്ഷേ നെഞ്ചുപൊട്ടുന്ന വേദനയിലാണ് ഇരുകുടുംബങ്ങളും കേട്ടറിഞ്ഞത്. സന്തോഷിക്കണോ കരയണോ എന്നറിയാതെ വിറങ്ങലിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു.

നെഞ്ചു വിങ്ങുന്ന വേദനയോടെയാണ് ആ പിഞ്ചുകുഞ്ഞിനെ മാതാപിതാക്കൾ കൈകളിൽ ഏറ്റുവാങ്ങിയത്. മൃ,ത,ദേ,ഹം ആശുപത്രിയിൽ എത്തിച്ചാണ് നമിതയെയും മാതാപിതാക്കളെയും അവസാനമായി കാണിച്ചത്. അതിന് തൊട്ടുമുമ്പ് മാത്രമാണ് ശരത്തിൻ്റെ മ,ര,ണ,വാർത്ത നമിതയെ അറിയിച്ചത്. മൃ,ത,ദേ,ഹം ആശുപത്രി മുറ്റത്തെത്തിച്ചപ്പോൾ അലമുറയിട്ടു കരയുകയായിരുന്നു നമിതയും കുടുംബവും.

ഇന്ന് രാവിലെയാണ് ശരത്തിൻ്റെ മൃ,ത,ദേ,ഹം സംസ്കരിച്ചത്. സംസ്കാരത്തിന് മുൻപ് നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരുനോക്ക് കാണിക്കുകയായിരുന്നു ബന്ധുക്കൾ. പ്രസവം കഴിഞ്ഞതിൻ്റെ അവശതയിൽ കഴിയുന്ന നമിത ആകെ തകർന്ന നിലയിലാണ് ഇപ്പോഴുള്ളത്. കാട്ടക്കാട്ട് ചിറക്കൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ശരത്ത്. ബിജെപിയുടെ സേവന പ്രവർത്തനങ്ങളിലും, താലൂക്ക് ആശുപത്രിയെ പൊതിച്ചോർ വിതരണത്തിലും സജീവമായിരുന്നു.

Share this on...