ഇന്നലെ വെളുപ്പിന് 4.27 പ്രതാപ് പോത്തൻ തൻ്റെ ഇഷ്ട്ട വിഭവങ്ങളെ കുറിച്ച് ഒരു ഫേസ്ബുക് പോസ്റ്റ് ചെയ്തിരുന്നു.അതിനുവന്ന ഒരു കമന്റിന് ഉരുളക്കുപ്പേരിപോലെ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.എക്സ്റ്റു പയറ്,കശുവണ്ടിക്കറി പുട്ട്,ചമ്മന്തി എന്നീ വിഭവങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത് എക്സ്റ്റുവും കശുവണ്ടിക്കറിയും ഇതാണോ കൊളസ്ട്രോൾ ഡയറ്റ് എന്നായിരുന്നു ഒരാളുടെ കമൻറ് ഹു ഗിവ്സ് എ ഷിറ്റ് വെൻ യു ആർ 70 ഇയേഴ്സ് ഓൾഡ് എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി
ഈ ഭക്ഷണ ക്രമത്തെ പറഞ്ഞാണ് പല ഡോക്ടർമാരും നമ്മളെ ഭീഷണിപ്പെടുത്തുന്നത് എന്നായിരുന്നു കമന്റിട്ടയാളുടെ പ്രതികരണം.നടുക്കത്തോടെയാണ് പ്രതാപ് പോത്തൻറെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത് നടനും സംവിധായകനും നിർമ്മാതാവുമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിപയായി തിളങ്ങിനിന്നു പ്രതാപ് പോത്തൻ 1952 തിരുവനന്തപുരത്താണ് പ്രതാപ് പോത്തൻറെ ജനനം ഹരി പോത്തൻ മൂത്ത സഹോദരൻ ആണ് ഊട്ടിയിലെ ലോറൻസ് സ്കൂളിൽ ആയിരുന്നു പഠനം പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി എ സാമ്പത്തിക ശാസ്ത്രം നേടിയ മദ്രാസ് പ്ലയെർസിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതൻ തൻ്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു