സന്തോഷത്തോടെ രാവിലെ വിവാഹത്തിന് ഇറങ്ങിയ കുടുംബം – പക്ഷെ എല്ലാം ഒരു നൊമ്പരമായി – അനാഥരായി കുഞ്ഞുമക്കൾ

in News 34 views

വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയുടെ പാതിവഴിയിലാണ് ജഫിനും, സുമിയും ജീവിതത്തിൽ നിന്നും മടങ്ങുന്നത്. നേമ്പു-പൊന്നമ്മ ദമ്പതികളുടെ മകനായ ജിഫിൻ തൻ്റെ ഏക സഹോദരൻ സ്റ്റെഫിൻ്റെ വിവാഹം സംബന്ധിച്ച ചടങ്ങുകൾക്ക് വേണ്ടിയാണ് മല്ലപള്ളിയിൽനിന്നും കുടുംബ വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ എതിരെ വന്ന കാർ ഇവരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മാതാപിതാക്കളുടെ സ്നേഹ കരുതൽ നാലുവയസുകാരൻ ആൽഫിനും, ഒരു വയസുകാരി ആൽഫിയയ്ക്കും ഇല്ലാതെയായി. അ,പ,ക,ടത്തിൽ നിന്നും പരിക്കില്ലാതെ രക്ഷപ്പെട്ട ആൽഫിയ എന്താണ് സംഭവിച്ചതെന്നറിയാതെ ബന്ധുക്കൾക്കൊപ്പം ആണ്. ഇന്നലെ വൈകിട്ട് നാലെഅമ്പതിന് കൈപ്പുഴമുട്ട് പാലത്തിനും, ചീപ്പുങ്കൽ പാലത്തിനും ഇടയിലാണ് അ,പ,ക,ടം.

കുടവച്ചൂർ കിടങ്ങലശ്ശേരി ജെഫിൻ കെ പോൾ എന്ന 36 വയസ്സുകാരൻ, ഭാര്യ സുമി രാജു എന്ന 32 വീട്ടുകാരി എന്നിവരാണ് മ,രി,ച്ച,ത്. ബൈക്കിൽ ദമ്പതികൾക്ക് ഒപ്പമുണ്ടായിരുന്നു മൂത്ത മകൻ ആൽഫിൻ എന്ന നാലുവയസുകാരൻ വലതുകാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾ ആൽഫിയയ്ക്ക് പരിക്ക് ഇല്ല. കുമരകം ഭാഗത്തു നിന്നും വന്ന ബൈക്കിൽ കൈപ്പുഴമുട്ട് പാലം കടന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ജെഫിനും,സുമിയും മക്കളും റോഡിലേക്ക് തെറിച്ചുവീണു.

കുമരകം പോലീസെത്തി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മ,രി,ച്ചു.ജെഫിൻ ഒരു വർഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണ് താമസം.ജെഫിൻ്റെ സഹോദരൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് വെച്ചൂരിലേക്ക് വന്നത്. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡ്രൈവറെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് കീഴടങ്ങും മുൻ സുമി പേരും വിവരവും പോലീസിനെ അറിയിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉടൻ എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥൻ വിഎസ് മഹേഷ് ആണ് ഇവരോട് വിവരങ്ങൾ പറയാൻ ആകുമോ എന്ന് ചോദിച്ചത്. ജെഫിൽ കഠിനമായ വേദന കൊണ്ട് പുളയുന്ന അവസ്ഥയിലായിരുന്നുവെന്ന് മഹേഷ് പറഞ്ഞു. ഉടനെ വെൻറിലേറ്ററിലേക്ക് മാറ്റി. സുമിയാണ് എല്ലാവരുടെയും പേര് പറഞ്ഞത്. പിന്നീട് സുമിയേയും വെൻ്റിലേറ്ററിലേക്ക് മാറ്റി. ദമ്പതികളുടെ തുടയെല്ല ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തി ഒരു മണിക്കൂറിനുശേഷം മരണം സ്വീകരിച്ചതായി അറിഞ്ഞെന്നും മഹേഷ് പറഞ്ഞു.

Share this on...