മൃദുല പൂർണ ഗർഭിണി. ഇപ്പോൾ ക്ഷീണവും ചോറ് പോലും കഴിക്കാൻ വയ്യാത്ത അവസ്ഥയും.

in News 879 views

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടി തന്നെയാണ് മൃദുല. മൃദുല മാത്രമല്ല മൃദുലയുടെ ഭർത്താവ് യുവ ആയാൽ പോലും മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. ഇവർ രണ്ടുപേരുടെയും ദാമ്പത്യം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട് എന്ന് പറയുന്നതും സത്യമാണ്. അതിനു പ്രധാന കാരണവും അവരുടെ സ്നേഹവും സൗഹൃദവും തന്നെയാണ്. സീരിയലിൽ ആയിരുന്നുവെങ്കിലും ഒരിക്കൽ പോലും നേരിട്ട് കാണാതെ, സൗഹൃദം സൂക്ഷിക്കാതെയാണ് വെൽ അറേഞ്ച്ഡ് മാരേജ് ആയി ഇരുവരുടെയും വിവാഹം നടന്നത്. മൃദുവ എന്ന് തന്നെയാണ് ഇവരെ ആരാധകർ വിളിക്കുന്നത്. മൃദുവ എന്ന് പേരുള്ള യൂട്യൂബ് ചാനലും, ഇൻസ്റ്റാഗ്രാം ചാനലുമൊക്കെ തന്നെ ഇവർക്കുണ്ട്. അതിലൂടെ തന്നെയാണ് പല വീഡിയോസും ഇവർ പങ്കുവെച്ച് എത്താറുള്ളതും. ഇപ്പോൾ മൃദുല പൂർണ്ണ ഗർഭിണിയിലേക്ക് എത്തുകയാണ്. മൃദുലയുടെ സഹോദരി പെൺകുട്ടിയെ പ്രസവിച്ചശേഷം കാത്തിരിക്കുകയാണ് എല്ലാവരും മൃദുലയ്ക്ക് വേണ്ടി.

ഏകദേശം എട്ടാം മാസം കഴിഞ്ഞ് ഒൻപതാം മാസം തികയുകയാണ്. ഇനി മൃദുലയുടെ കുഞ്ഞിനെ കാത്തിരിക്കാനുള്ള ദിവസം എണ്ണി തുടങ്ങി.അതിനിടയിൽ ചോറ് പോലും കഴിക്കാനാവാതെ അവശയായി ഉറങ്ങിപ്പോകുന്ന മൃദുലയുടെ വീഡിയോ ആണ് ഇപ്പോൾ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അമ്മയോട് പൊതി ചോറ് കഴിക്കാൻ കൊതിയാകുന്നു എന്ന് പറയുകയും, അമ്മ പൊതിച്ചോറുണ്ടാക്കാൻ പോവുകയും ചെയ്തു. കുറെയൊക്കെ അവിടെ പറ്റിപ്പിടിച്ച് ഇരുന്നുവെങ്കിലും പൊതിച്ചോറ് കഴിക്കുന്നതിന് മുൻപ് തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. വല്ലാത്ത ക്ഷീണം. അവസാനം ചോറ് പോലും വാങ്ങിക്കഴിക്കാനാവാത്ത ഒരു അവസ്ഥയിൽനിന്ന് പിന്നീട് വാരി കഴിക്കുകയാണ് അവർ ചെയ്തത്.

അങ്ങനെയായിരുന്നു മൃദുലയുടെ ഈ പുത്തൻവീഡിയോ വൈറലായിരിക്കുന്നതും. അമ്മ ചോറ് വാരി കൊടുക്കുന്നതും, മൃദുല കഴിക്കുന്നതുമൊക്കെ വളരെ ലാളിത്യത്തോടെ തന്നെ മലയാളികൾ കണ്ടു കൊണ്ടിരുന്നു. ഇതു തന്നെയാണ് മൃദുലയുടെ പുതിയ വീഡിയോയായി ആരാധകർ ഏറ്റെടുത്തിരിക്കുന്നതും. നിമിഷങ്ങൾകൊണ്ട് തന്നെ മൃദുലയ്ക്ക് ആശംസകൾ നേർന്നു കൊണ്ട്, ക്ഷീണം പിടിക്കരുതെന്നും, ഫ്രൂട്ട്സൊക്കെ കഴിക്കണം എന്നും, കഴിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉൾപ്പെടെ തന്നെ പല അമ്മമാരും മൃദുലയ്ക്ക് കമൻറ് ബോക്സിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.

ചോറ് കഴിക്കാൻ പോലും വയ്യ അല്ലേ, അമ്മ വിരിഞ്ഞന്നാലേ പറ്റുള്ളൂ.അത്രയ്ക്ക് ആയോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ടെങ്കിലും, അങ്ങനെ ക്ഷീണം ആയതുകൊണ്ടല്ല പൊതിച്ചോറിന് തന്നെ ഒരു വല്ലാത്ത ടേസ്റ്റ് ആണെന്നും, അത് അമ്മ വാരിത്തരുമ്പോൾ ആ ടേസ്റ്റ് ഇരട്ടിക്കുമെന്നും ,അതിനാണ് അമ്മയോട് വാരിതരാൻ പറഞ്ഞത് എന്നൊക്കെയാണ് മൃദുല ഇതിന് മറുപടിയായി പറയുന്നത്. വളരെ മനോഹരമായ ലാളിത്യം തുളുമ്പുന്ന ഒരു വീഡിയോ തന്നെയാണിത്.എല്ലാവർക്കും 9 മാസമാകുമ്പോൾ ഒരു തളർച്ച വരും. അത് തന്നെയാണ് മൃദുലയ്ക്കും അനുഭവപ്പെടുന്നത്. ചുമ്മാ കിടന്നുറങ്ങല്ലേ എന്നൊക്കെ പാർവതി വീഡിയോയിൽ പറയുന്നതും കേൾക്കാം .
All rights reserved News Lovers.

Share this on...