ഭാര്യ വിവാഹ ഫോട്ടോയിൽ ചിരിച്ചില്ല, എട്ട് വർഷത്തിന് ശേഷം ഭർത്താവ് ചെയ്തത് കണ്ടോ…

in News 327 views

വിവാഹ ദിനത്തിൽ സുന്ദരി ആയി ഒരുങ്ങാൻ ആകും ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹം.തൻ്റെ ജീവിതെത്തിലെ ഏറ്റവും വലിയ ദിവസവും ഏറ്റവും അധികം ആഘോഷം ആക്കാൻ ആകും കൂടുതൽ ശ്രമിക്കുക.എന്നാൽ അതൊന്നും ഇല്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ എന്താകും അവസ്ഥ.അത് എന്നും മനസ്സിൽ ഒരു സങ്കടം ആയി തന്നെ തുടരും.അത്തരത്തിൽ ഭാര്യയുടെ വിഷമം തിരിച്ചറിഞ്ഞു പുതിയ രീതിയിൽ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് ഉള്ള അനീഷ് രജിത ദമ്പതികൾ.ഇവർ എട്ടു വർഷ ശേഷം വിവാഹ ദിവസത്തിൽ നടക്കുന്ന ഫോട്ടോ ഷൂട്ട് ആഘോഷിച്ചത് ഇതിനു സാക്ഷി ആയി കൊണ്ട് ഇവരുടെ ഏഴു വയസുകാരി ആയ മകൾ അമ്മു ഉണ്ടായിരുന്നു.

ഭാര്യക്ക് സർപ്രൈസ് നൽകി കൊണ്ടാണ് ഭർത്താവ് വിവാഹ ആൽബവും വീഡിയോ പുനരാവിഷ്കരിച്ചത്.2014 ഡിസംബർ 29 നു ആയിരുന്നു ഇരുവരുടെയും വിവാഹം.വിവാഹ സമയത്തു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരൻ ആയിരുന്നു അനീഷ്.രജിത എം കോം വിദ്യാർത്ഥിനി ആയിരുന്നു പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും.അത് കൊണ്ട് തന്നെ വീട്ടുകാർ എതിർത്തിരുന്നു.ഒളിച്ചോടാൻ ഇരുവരും തയ്യാർ ആയതുമില്ല ഒടുവിൽ അനീഷിന്റെ വീട്ടുകാർ രജിതയുടെ വീട്ടിൽ വിവാഹ ആലോചനയുമായി എത്തി.വിവാഹം നടത്തി തരില്ല എന്നും വേണം എങ്കിൽ കൂട്ടി കൊണ്ട് പൊയ്ക്കോളൂ എന്നും ആയിരുന്നു രജിതയുടെ വീട്ടുകാരുടെ നിർദേശം.ഇതോടെ അടുത്ത ദിവസം തന്നെ അനീഷ് വീട്ടുകാരുമായി എത്തി കൊണ്ട് രജിതയെ കൂട്ടി കൊണ്ട് പോയി.

ഏതാനും ബന്ധുക്കളുടെ സാനിധ്യത്തിൽ വിവാഹം നടത്തി.എന്നാൽ സ്വന്തം വിവാഹത്തിൽ വീട്ടുകാർ പങ്കെടുക്കാത്ത സങ്കടത്തിൽ ആയിരുന്നു രജിത.ഫോട്ടോക്ക് പോസ് ചെയ്യുബോൾ എല്ലാം കരഞ്ഞു കലങ്ങിയ കണ്ണുമായി കൊണ്ട് ആയിരുന്നു രജിത നിന്നിരുന്നത്.വിവാഹ ആൽബത്തിലെ എല്ലാ ചിത്രത്തിലും ഇത് കാണാം.പിന്നീട് ജീവിതത്തിൽ പല മാറ്റം വന്നു എങ്കിലും അന്നത്തെ ആൽബം ഒരു സങ്കടം ആയി തന്നെ നിന്നു.ഏതു വിവാഹത്തിന് പോയാലും രജിതയുടെ മുഖത്ത് ആ സങ്കടം ഉണ്ടായിരുന്നു അതിനെ തുടർന്ന് ആണ് എട്ടാം വിവാഹ വാർഷികത്തിൽ ഇങ്ങനെ ഒരു സർപ്രൈസ് നൽകിയത്.
All rights reserved News Lovers.

Share this on...