ഒന്നാം പിറന്നാൾ ആഘോഷിക്കാൻ പാച്ചുവിനൊപ്പം കെസ്റ്റർ ഇല്ല. ഡിംപിൾ.

in News 1,155 views

സിനിമയിലു൦ സീരിയലും ഒക്കെയായി ഒരുകാലത്ത് തിളങ്ങിനിന്ന അഭിനേത്രിയാണ് ഡി൦പിൾ റോസ്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും മാറുകയായിരുന്നു താരം. വീടുകളിലെ സ്വീകരണമുറിയിൽ നുണക്കുഴിയിൽ വിരിയുന്ന മുഖവുമായി ഡി൦പിൾ എത്തുമ്പോൾ കാണാൻ കാഴ്ചക്കാർ ഏറെയായിരുന്നു.സീരിയലുകളിലുംസിനിമകളിലും അഭിനയിക്കുന്നില്ലെങ്കിലും യൂട്യൂബ് ചാനലുമായി സജീവമാണ് ഡിംപിൾ റോസ്.

ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും പാചക പരീക്ഷണങ്ങ കുറിച്ചുമെല്ലാം പറഞ്ഞ് ഡിംപിൾ എത്താറുണ്ട്.അ൯സൺ ഫ്രാൻസിസ് ആണ് തൃശ്ശൂർ സ്വദേശിനിയായ ഡിംപിളി വിവാഹം യ്തിരിക്കുന്നത്. ഗർഭിണിയായതിനെക്കുറിച്ചും അതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചും എല്ലാം താരം വാചാല ആയിരുന്നു. ഇരട്ട കുട്ടികളിൽ ഒരാളുടെ ജീവൻ നഷ്ടമായതും മറ്റേയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിനെ കുറിച്ചുമെല്ലാം ഡിംപിൾ
തുറന്നുപറഞ്ഞിരുന്നു.ഡിം പിൾ ആഗ്രഹിച്ചും പ്രാർത്ഥിചും ലഭിച്ച മക്കളിൽ ഒരാൾ തന്നെ വിട്ടുപോയപ്പോൾ താരം തകർന്നു പോയിരുന്നു.

ഏറെ നാളുകൾക്കു ശേഷമാണ് എല്ലാം ഉൾക്കൊള്ളാൻ ഡിംപിളിന് സാധിച്ചത്. കഴിഞ്ഞ ദിവസം തൻ്റെ
മകളുടെ ജൻമദിനമായിരുന്നു.ഒരേ സമയം സങ്കടവും സന്തോഷവും ആണ് ജൂൺ14 എന്ന ദിവസം ഡിംപിളിന് സമ്മാനിക്കുന്നത്. കാരണം താരത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളായ പാച്ചു മാത്രമേ ഇന്ന് ഡിംപിളിന്റെ ഒപ്പം ഉള്ളൂ. രണ്ടാമത്തെ കുഞ്ഞായ ക്ലെസ്റ്റ്റർ ജനിച്ചു മണിക്കൂറുകൾക്കു ള്ളിൽ ഈ ലോകത്ത് നിന്നും യാത്രയായി.ഓർക്കാനും മറക്കാനും കഴിയാത്ത നിരവധി സംഭവങ്ങൾ കഴിഞ്ഞ വർഷം ഡിംപിളിന്റെ ജീവിതത്തിലുണ്ടായി. ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും ക്ലെസ്റ്റർ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ് ഡിംപിൾ കഴിയുന്നത്. പാച്ചുവിൻ്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ക്ലെസ്റ്ററിൻ്റെ കല്ലറയിൽ പൂക്കൾ വയ്ക്കാൻ ഡിംപിൾ എത്തിയിരുന്നു. പാച്ചുവിൽ ക്ലെസ്റ്ററിനെ കാണാനും അനുഭവിക്കാനും സാധിക്കുന്നുണ്ട് എന്നതിൽസന്തോഷിക്കുന്നുണ്ടെന്നാണ് ഡിംപിൾ പറയുന്നത്.

പൂർണ വളർച്ചയെത്തും മുൻപാണ് ഡിംപിളിന് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടിവന്നത്. ഒരാളെ
ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായി. നഷ്ടമായ കുഞ്ഞിൻ്റെ മുഖം പോലും ഡിംപിൾ
ഇതുവരെ കണ്ടിട്ടില്ല. ക്ലെസ്റ്റർ എന്ന പേരിലാണ് കുഞ്ഞിനെ ഡിംപിൾ
ഓർക്കുന്നത്. ക്ലെസ്റ്റർ പോയശേഷം പാച്ചു അതീവ ഗുരുതരാവസ്ഥയിൽ എൻഐസി യുവിൽ ആയിരുന്നു. 90 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ഡിംപിളിന് പാച്ചുവിനെ കൈകളിലേക്ക് ലഭിച്ചതും കൊഞ്ചിക്കാൻ സാധിച്ചതും. ക്ലസ്റ്റർ നഷ്ടമായി എന്ന വിവരം വളരെ വൈകിയാണ് ഡിംപിള്നോട് ബന്ധുക്കൾ പറഞ്ഞത്. അന്ന് ആ വാർത്ത കേട്ടപ്പോൾ ഉണ്ടായ അവസ്ഥ വാക്കുകളാൽ വിവരിക്കാൻ കഴിയുകയില്ല എന്ന് ഡിംപിൾ മുൻപ് പറഞ്ഞിട്ടുണ്ട്.

ഇന്ന് പാച്ചുവിനോടൊപ്പം സന്തോഷത്തോടെ താൻ കഴിയുന്നു എങ്കിൽ അതിനു പിന്നിൽ തന്നെയും കുഞ്ഞുങ്ങളെയും ചികിത്സിച്ച ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും പ്രാർത്ഥനയും, അമ്മയും ഭർത്താവും എല്ലാം അടങ്ങുന്ന കുടുംബത്തിൻ്റെയും പിന്തുണയും ആണെന്ന് ഡിംപിൾ പറയുന്നു. തുടക്കത്തിൽ മകനെയും ഡിംപിൾ പൊതുവേദിയിൽ കൊണ്ടുവന്നില്ല. മകനെ ഏറ്റവും ബെസ്റ്റായി നിങ്ങളെ കാണിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞിന്റെ
ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടാത്തത് എന്നാണ് മകന്റെ ചിത്രങ്ങൾആവശ്യപ്പെട്ടവ രോട് ഡിംപിൾ അന്ന് പറഞ്ഞത്.

കഴിഞ്ഞ ക്രിസ്തുമസിന് യൂട്യൂബ് ചാനൽ വഴിയാണത് തൻ്റെ ജീവന്റെ ജീവനായ പാച്ചു വിനെ തൻ്റെ പ്രേക്ഷകർക്ക് മുന്നിൽ ഡിംപിൾ അവതരിപ്പിച്ചത്. പിന്നെ ഡിംപിൻ്റെ കൂടെ പാച്ചുവിനെയും വീഡിയോ കളിൽ കാണാം.പാച്ചുവിൻ്റെ ഒന്നാം പിറന്നാൾ കുടുംബത്തോടൊപ്പം ആണ് ഡിംപിൾ ആഘോഷിച്ചത്. ആഘോഷംആക്കേണ്ടിയിരുന്ന തൻ്റെ ഗർഭകാലം അഞ്ചര മാസത്തിൽ എത്തിയപ്പോൾ മുതൽ വിഷമങ്ങൾ നിറഞ്ഞതാണെന്നാണ് ഡിംപിൾ അന്ന് പറഞ്ഞത്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന പാച്ചു വിന് നിരവധിപേരാണ് സോഷ്യൽ മീഡിയ വഴി ആശംസകൾ നേരുന്നത്.
All rights reserved News Lovers.

Share this on...