ചന്ദലക്ഷ്മണൻ ഗർഭിണി. ആഘോഷമാക്കി ടോഷ് ക്രിസ്റ്റി.

in News 89 views

മലയാള ടെലിവിഷൻ ലോകം ഏറെ ആഘോഷിച്ച വിവാഹങ്ങളിൽ ഒന്നാണ് ചന്ദ്രലക്ഷ്മൻ്റെയും ടോഷ് ക്രിസ്റ്റയുടെയും. സോഷ്യൽ മീഡിയയിൽ സജീവമായ ടോഷും ചന്ദ്രയും തങ്ങളുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങളെല്ലാം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ വാർത്ത അറിയിച്ചു കൊണ്ട് തങ്ങളുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ എത്തിയിരിക്കുകയാണ് താരദമ്പതികൾ. ആ വീഡിയോയ്ക്ക് ഒരു പ്രത്യേകകത ഉണ്ട്. തങ്ങളുടെ വിവാഹം നടന്ന റിസോർട്ടിൽ തന്നെ തിരിച്ചെത്തി. ഒരുമിച്ച് നിൽക്കുകയും ഫോട്ടോകൾ എടുക്കുകയും എല്ലാം ചെയ്ത സ്ഥലത്ത് കൂടെ നടന്നു കൊണ്ടാണ് ടോഷും ചന്ദ്രയും ആ സന്തോഷവാർത്ത പങ്കുവെച്ചത്.

ഞങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടവും ഇവിടെ വന്ന് നിങ്ങളെ അറിയിക്കുക എന്നത് ഞങ്ങളുടെ കടമയാണ് എന്നാണ് ഇരുവരും പറയുന്നത്. ഞങ്ങളെയും നിങ്ങളുടെ വീട്ടിലെ ഒരു അംഗമായി കണ്ടതുകൊണ്ടാണ് പലപ്പോഴും നിങ്ങൾ ഞങ്ങളോട് പെരുമാറുന്നത്. യുട്യൂബ് സബ്സ്ക്രൈബേഴ്സ് ഞങ്ങളെ സംബന്ധിച്ച് കുടുംബം പോലെ തന്നെയാണ്. അതുകൊണ്ടാണ് ആ സന്തോഷ വാർത്ത ഇവിടെ വന്ന് തന്നെ പറയുന്നത്. ഞാനും ചന്ദ്രയും അച്ഛനും അമ്മയുമാകാൻ പോവുകയാണ് ടോഷ് പറഞ്ഞു.അതേസമയം ടോഷും ചന്ദ്രയും ഒന്നിച്ച് അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലും ചന്ദ്ര അമ്മയാകാൻ ഒരുങ്ങുകയാണ്.

ജീവിതവും സീരിയലുമായി എവിടെയൊക്കെയോ ബന്ധമുണ്ടെന്നും സീരിയൽ സീരിയലിൻ്റെ വഴിക്കും, ഞങ്ങളുടെ ജീവിതം ഞങ്ങളുടേതായ വഴിക്കും പോകുമെന്നും ടോഷ് പറഞ്ഞു. സീരിയലിൽ കഥാപരമായ മാറ്റങ്ങൾ ഇനിയും സംഭവിക്കുമത്രേ. സ്വന്തംസുജാതയുടെ നൂറാമത്തെ എപ്പിസോഡിൽ വച്ചാണ് ടോഷുംചന്ദ്രയും ആദ്യമായി കണ്ടത്. പിന്നീട് നല്ല സുഹൃത്തുക്കളായി. അത് പ്രണയമായി. രണ്ട് വ്യത്യസ്ത മതത്തിൽ പെട്ടവരാണെങ്കിലും വീട്ടുകാർക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. ഇരു കുടുംബത്തിൻ്റെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെയാണ് വിവാഹം നടന്നത്.
All rights reserved News Lovers.

Share this on...