നടൻ അനൂപ് കൃഷ്ണനും ഭാര്യയ്ക്കു മൊപ്പം നയൻതാരയും വിക്കിയും. ബന്ധം തേടി ആരാധകർ.

in News 241 views

തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ താര വിവാഹമാണ് നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജൂൺ 9 നാണ് ഇരുവരും വിവാഹിതരായത്.മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. സിനിമാലോകത്തെ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു കല്യാണത്തിൽ പങ്കെടുത്തത്. ചുവന്ന സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു നയൻതാര വിവാഹ വേദിയിലെത്തിയത്. പരമ്പരാഗത ആചാര വിധി പ്രകാരമായിരുന്നു കല്യാണം നടന്നത്. കേരളത്തിൽ ജനിച്ചു വളർന്ന നയൻതാര വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തിയിരുന്നു. ശേഷം നവദമ്പതികൾ ആലപ്പുഴയിലുള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി. സിംപിൾ ലുക്കിലാണ് നയൻസ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള നടിയുടെയും വിഘ്നേശിൻ്റെയും ചിത്രങ്ങൾ വൈറലാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടനും ബിഗ്ബോസ് താരവുമായ അനൂപ് കൃഷ്ണൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നയൻതാരയ്ക്കും, വിക്കിക്കുമൊപ്പം റിസോർട്ടിൽ നിൽക്കുന്ന ചിത്രമാണ് സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത്. അനൂപിനൊപ്പം ഭാര്യ ഡോക്ടർ ഐശ്ചര്യയുമുണ്ട്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടിയും അനൂപും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ് ആരാധകർ തിരക്കുന്നത്. ‘we are the couple’ എന്ന അടിക്കുറിപ്പോടെയാണ് അനൂപ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ദമ്പതിമാരിൽ നിന്ന് വ്യത്യസ്തരാണ് നയൻതാരയും വിഘ്നേശും.കടുത്ത ഈശ്വര വിശ്വാസികളായ ഇവർ വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ക്ഷേത്ര ദർശനങ്ങൾക്കായി പോവുകയായിരുന്നു.

തിരപ്പതി സന്ദർശനത്തിന് ശേഷം കേരളത്തിലെത്തിയിരുന്നു. വിവാഹ ശേഷവും നയൻതാര സിനിമയിൽ സജീവമായിരിക്കും. എന്നാൽ പഴയതുപോലെ റൊമാൻറിക് ചിത്രങ്ങളിൽ താരം അഭിനയിക്കില്ലെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. കൂടാതെ ഭർത്താവ് വിക്കിക്കൊപ്പം സിനിമാ നിർമ്മാണ രംഗത്തും സജീവമായിരിക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ചൊന്നും നടിയോ വിഘ്നേശോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമായ ജവാനിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. തെലുങ്ക് ചിത്രം ഗോഡ്ഫാദർ, പിന്നെ ഒരു തമിഴ് സിനിമ, നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്

2015 -ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും,വിഘ്നേശും പ്രണയത്തിലാകുന്നത്. തുടക്കത്തിൽ പ്രണയം തുറന്നു സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല.എന്നാൽ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായതോടെ ഇഷ്ടത്തിലാണെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു.കൂടാതെ എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള വിവാഹം ആയിരിക്കും എന്ന് അന്ന് തന്നെ ഏവരും വെളിപ്പെടുത്തിയിരുന്നു.പുതിയ തുടക്കത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചതോടെയാണ് വിക്കി തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിനെ ജീവിതസഖി ആക്കുന്നത്.
All rights reserved News Lovers.

Share this on...