വസ്ത്രത്തിന് മാത്രം ലക്ഷങ്ങൾ. വിവാഹത്തിനു വേണ്ടി നയൻസും വിക്കിയും ചിലവാക്കിയ തുക കേട്ട് ആരാധകർ ഞെട്ടി.

in News 238 views

നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായി എന്ന വാർത്തയാണ് ഇന്ന് മാധ്യമ ലോകത്ത് ഏറ്റവും കൂടുതൽ നിറഞ്ഞുനിന്നത്. തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല, ബോളിവുഡ് സിനിമാ ലോകത്തും ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയി മാറി ഇന്ന് ഇരുവരുടേത്. ചെന്നൈ മഹാബലിപുരത്തെ ഷറാട്ടോൺ ഗ്രാൻ്റ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോ വിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വേദി മാറ്റിയത്.

ചെന്നൈ നഗരത്തിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ മഹാബലിപുരത്തെ കടലിനോടു ചേർന്ന് കിടക്കുന്ന ഷെറാട്ടോൻ ഗ്രാൻഡ് റിസോർട്ട് എന്ന ആഡംബര റിസോർട്ടിൽ എത്താം. വലിയ സ്വിമ്മിങ് പൂളുകൾ, ധാരാളം ഉദ്യാനങ്ങൾ, സിറ്റിങ് ഏരിയ, ഫൗണ്ടൻ, അതിഥികൾക്കായി പ്രൈവറ്റ് ബീച്ച് എന്നിവയെല്ലാം ഈ റിസോർട്ടിലുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ ‘ ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലായതും പിന്നീട് പ്രണയത്തിലായതും. ഹോളിവുഡ് സിനിമാതാരങ്ങളുടെ അടക്കം വിവാഹം നടത്തിയ വെഡിങ് പ്ലാനേഴ്സായ ശാന്തി സ്കോണ്ടാണ് നയൻതാരയുടെയും വിഘ്നേശ് ശിവൻ്റെയും വിവാഹവും നടത്തിയത്. ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റ് സലീന നദാനിയാണ് നയൻസിനെ അതീവ സുന്ദരി ആക്കിയത്. മുബൈയിൽ നിന്നുള്ള ജോനിയുടേതാണ് ആഭരണങ്ങൾ.

ജെയ്ൻ്റ് വൈൻ മോണിക്ക ആൻറ് കരിഷ്മയുടേതാണ് ആ രാജകീയ വിവാഹ വസ്ത്രങ്ങൾ. നയൻതാര അതീവ സുന്ദരിയാണ് ഈ വസ്ത്രത്തിൽ കാണപ്പെട്ടത്. നിരവധിപേർ അത് അഭിപ്രായപ്പെടുകയും ചെയ്തു. ഇത്രയും നാൾ നയൻസിനെ പലരൂപത്തിലും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സുന്ദരിയായി കാണുന്നത് ഇത് ആദ്യമായിട്ടാണെന്ന്. ഏകദേശം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ആയി നയൻസിൻ്റെ വസ്ത്രത്തിന് മാത്രം. അതുപോലെ വിലയേറിയതാണ് ആഭരണങ്ങളും. വിവാഹം നടത്തിയിരിക്കുന്നത് കോടികൾ മുടക്കിയും. അഞ്ചു കോടിയിലധികം രൂപ ചിലവായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. വിവാഹ നിമിഷങ്ങൾ പകർത്തിയെടുക്കാനുള്ള എല്ലാ അനുവാദവും നെറ്റ് ഫ്ലിക്സിനാണ് ഉള്ളത്.

അതുകൊണ്ടുതന്നെ വിവാഹ വീഡിയോസ് സ്ക്രീൻ ചെയ്യുക നെറ്റ്ഫ്ലിക്സ് ആയിരിക്കും. വലിയ തുക മുടക്കിയാണ് നെറ്റ്ഫ്ലിക് സ് ഇരുവരുടെയും വിവാഹവീഡിയോ വാങ്ങിയിരിക്കുന്നത്. വലിയ രീതിയിലുള്ള തുക മുടക്കി അടിപൊളി ആയിട്ടാണ് ഏതായാലും വിവാഹം നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകരും പറഞ്ഞിരിക്കുന്നു. ഒരുപാട് നാളായി കാത്തിരിക്കുന്നതായിരുന്നു നയൻതാരയുടെ വിവാഹം. അത് ഇത്രയും പ്രൗഢഗംഭീരമായി നടത്തിയ അതുപോലെതന്നെ ഫോട്ടോഗ്രാഫിക്കുമെല്ലാം വിഘ്നേശ് നന്ദി പറയുന്നുമുണ്ട്.
All rights reserved News Lovers.

Share this on...