നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായി. പ്രൗഢഗംഭീരമായ വിവാഹം.

in News 415 views

ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായി. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരും തിരുപ്പതിയിൽ വച്ച് വിവാഹിതരാകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകളെ തുടർന്ന് മഹാബലിപുരത്ത് വച്ച് വിവാഹം നടത്താൻ തീരുമാനിച്ചു.മഹാബലി പുരത്തെ ഇശറാഡൻ ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹവേദി. അനുഷ്ക,വിരാട് കോലി കത്രീന കൈഫ്- വിക്കി കൗശിൽ, വരുൺദവാൻ- നതാഷ തുടങ്ങി നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവൻ്റ് കമ്പനിയായ ശാന്തി സ്ക്വാഡാണ് നയൻതാര – വിയ്നേശ് വിവാഹവും ഏറ്റെടുത്തു നടത്തുന്നത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡിങ് പ്ലാനേഴ്സാണ് ശാന്തി സ്കാഡ്. കഴിഞ്ഞവർഷമാണ് നയൻസും വിക്കിയും തങ്ങളുടെ വിവാഹനിശ്ചയം നടത്തിയത്. വളരെ രഹസ്യമായിട്ടായിരുന്നു ആ ചടങ്ങുകളും നടന്നത്. ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരാധകർ കേൾക്കാൻ കൊതിച്ചിരുന്ന കാര്യമാണ് ഇന്ന് സ്ഥലമായിരിക്കുന്നത്. ഷാരൂഖ്ഖാൻ,രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്ത്, കാർത്തിക്,വിജയ് സേതുപതി, സാമന്ത തുടങ്ങി തെന്നിന്ത്യൻ സൂപ്പർ താരങ്ങളും, ബോളിവുഡിൽ നിന്ന് നിർമ്മാതാവ് ബോണി കപൂർ അടക്കമുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. കനത്ത സുരക്ഷയിലാണ് വിവാഹചടങ്ങുകൾ നടന്നത്. മാധ്യമങ്ങൾക്ക് വിവാഹവേദിയിലേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നില്ല.

‘നാനും റൗഡി താൻ ‘ സിനിമയുടെ സെറ്റിൽ വച്ചാണ് വിക്കിയും നയൻസും പ്രണയത്തിലാകുന്നത്. തുടക്കത്തിൽ സംവിധായകനും നായികയും തമ്മിലുള്ള സൗഹൃദം ആയിരുന്നെങ്കിൽ, പിന്നീട് അത് പ്രണയമായി മാറുകയായിരുന്നു. ഇരുവരും നാളുകളായി പരസ്പരം കരുത്തായി മുന്നോട്ട് സഞ്ചരിക്കുകയാണ്. രണ്ട് പ്രണയ തകർച്ചകൾക്ക് ശേഷമാണ് നയൻസിൻ്റെ ജീവിതത്തിലേക്ക് വിക്കി വന്നത്. വിക്കിയുടെ സംവിധായകനെന്ന നിലയിൽ ഉള്ള രണ്ടാമത്തെ സിനിമയായിരുന്നു നാനും റൗഡി താൻ.വിജയ് സേതുപതിയായിരുന്നു നായകൻ. ‘നാനും റൗഡി താൻ ‘ എന്ന സിനിമയ്ക്ക് ശേഷം വിക്കിയുമായി നയൻസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നുവെങ്കിലും ഇരുവരും വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

2018 ലാണ് പ്രണയം ആരാധകരോട് പരസ്യപ്പെടുത്തിയത്. സംവിധായകൻ ഗൗതംവാസുദേവാണ് വിവാഹാഘോഷത്തിൻ്റെ ഡയറക്ടർ എന്ന റിപ്പോർട്ടുണ്ട് . വിവാഹം ഡോക്യുമെൻററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്ഫോംവഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് നെറ്റ്‌ഫ്ലിക്ക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ മനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. നയൻതാര തൻ്റെ ജീവിതത്തിലേക്ക് വന്നത് വളരെ അനുഗ്രഹമായി കാണുന്നുവെന്നാണ് വിഘ്നേശ് ശിവൻ കുറിച്ചത്.

ഒപ്പം നയൻസിനൊപ്പമുള്ള ചില ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കുവച്ചിരുന്നു: ‘എൻ്റെ തങ്കമേ, നീ ഇരിപ്പിടങ്ങൾക്കിടയിലൂടെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ നീ നടന്നു വരുന്നത് കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം ആകുന്നു എന്നാണ് വിക്കി നയൻസിനെ കുറിച്ച് കുറിച്ചത് ‘. ഇരുവരുടെയും ഡിജിറ്റൽ വിവാഹ ക്ഷണക്കത്ത് അടുത്തിടെ വൈറലായിരുന്നു.
All rights reserved News Lovers.

Share this on...