പെണ്മക്കളുള്ള വീട്ടിൽ വിരുന്നു വന്ന പതിമൂന്ന് വയസ്സുള്ള ചെറുക്കൻ ചെയ്‌തത്‌ കണ്ടോ.ഞെട്ടി പോവും

in News 1,323 views

വീട്ടിൽ ബന്ധുക്കൾ വിരുന്നു വന്നു,വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവർ അന്ന് രാത്രി അവിടെ തങ്ങി പിറ്റേ ദിവസ്സം പോകാമെന്ന് സമ്മതിച്ചു.രാത്രിയിൽ വിരുന്നുകാരുടെ കുട്ടികൾക്ക്,വീട്ടുകാരുടെ മക്കളുടെ കൂടെ തന്നെ ഉറങ്ങാനുള്ള സൗകര്യമൊരുക്കി.മാതാപിതാക്കാൾക്ക് മറ്റൊരു മുറിയിലും സൗകര്യമൊരുക്കി
അവൻ ആ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്നത് അവൾ ശ്രദ്ധിച്ചു.

വിരുന്നുകാർക്ക് മുറിയൊക്കെ സെറ്റ് ചെയ്ത് കൊടുത്ത് അവൾ വന്നപ്പോൾ
അവൻ ചോദിച്ചു,“പുതപ്പൊക്കെ നല്ലത് തന്നെയല്ലെ ആ മുറിയിൽ ഉള്ളത്?”
“അതെ നല്ലത് തന്നെ കഴിഞ്ഞയാഴ്ച ഞാൻ അലക്കി വെച്ചതാ” “നമ്മൾ ഇത് വരെ ഉപയോഗിക്കാത്തത് വേറെ ഉണ്ടോ?”

“ഒരെണ്ണമുണ്ട്, നിങ്ങൾ അവിടെ ഉണ്ടാകുമ്പോൾ പാർസൽ അയച്ചത്” “നീ ഒരു കാര്യം ചെയ്യ്,ആ പുതിയ പുതപ്പെടുത്ത്, അവരുടെ മുറിയിൽ കൊണ്ട് വെച്ചേക്ക്” ”ശരി”

അവൾ പുതപ്പ് കൊണ്ട് വെച്ച് വന്നപ്പോൾ അവൻ എന്തോ ആലോചിച്ച് കിടക്കുകയായിരുന്നു.
“എന്ത് പറ്റി,എന്താ ആലോചിക്കുന്നത്?”അവൾ കട്ടിലിലിരുന്ന് ചോദിച്ചു.

അവനും എഴുന്നേറ്റിരുന്നു.അവൻ പറഞ്ഞു,“ഒരു പഴയ കഥയാ,എനിക്ക് ഒരു പതിമൂന്ന് വയസ്സായിക്കാണുമെന്ന് വിചാരിക്കുന്നു”“എനിക്ക് ടോൺസലേറ്റ്സിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് കൊണ്ട്ഇടയ്ക്ക് നല്ല തൊണ്ട വേദന വരും”

“അന്നും ഉപ്പുപ്പയുടെ കൂടെ ഡോക്ടറുടെ അടുത്ത് പോയി,ഇഞ്ചക്ഷൻ എടുത്ത് തിരിച്ചു വന്നപ്പോഴേക്കും വീട്ടിൽ വളരെ അടുത്ത ബന്ധുവായ പുരുഷനും,അദ്ധേഹത്തിന്റെ ഭാര്യയും വന്നിട്ടുണ്ടായിരുന്നു” “ബന്ധം വളരെ അടുത്തതാണെങ്കിലും അവർ വീട്ടിൽ വരവ് കുറവാണ്”

“വിദേശത്ത് നിന്നും വന്നിട്ട് കുറച്ച് നാളായി,തിരക്ക് കാരണം വരാൻ സാധിച്ചില്ല എന്നൊക്കെ പറയുന്നത് കേട്ടു”“സംസാരത്തിനിടയിൽ എന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു,“നാളെ ഞങ്ങൾ ചില ടെസ്റ്റുകൾക്കായി ടൗണിലുള്ള വലിയ ആശുപത്രിയിലേക്ക് പോവുന്നുണ്ട്””ഇവനെയും ഞങ്ങൾ കൊണ്ട് പോയി,അവിടെയുള്ള ഡോക്ടറെ കാണിക്കാം”

”ഇപ്പോൾ തന്നെ ഇവൻ ഞങ്ങളുടെ കൂടെ വരട്ടെ”“രാത്രി ഞങ്ങളുടെ വീട്ടിൽ തങ്ങി രാവിലെ ഒന്നിച്ച് ആശുപത്രിക്ക് പോകാം”

അവരുടെ കൂടെ യാത്രയായി.ആ വീട്ടിൽ എത്തി അവരുടെ മൂന്ന് മക്കളുമുണ്ടായിരുന്നു,
അവിടെ, എന്റെ അതേ പ്രായമുള്ള ഒരാളും, എന്നേക്കാൾ കുറച്ച് പ്രായം കൂടിയ ഒരാളും,

പിന്നെ പ്രായം കുറഞ്ഞ ഒരാളും.ആ വീട്ടിലെത്തി ബന്ധു വരൂ എന്ന് പറഞ്ഞു,
പക്ഷെ ആ വീട്ടിലെ മക്കളൊന്നുംഒന്ന് ചിരിക്കുക പോലും ചെയ്തില്ല,

രാത്രി എല്ലാരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്,ബന്ധു ഇടയ്ക്കിടക്ക് കഴിക്കൂ എന്നൊക്കെ പറഞ്ഞു.രാത്രി എല്ലാവരും ഉറങ്ങാനുള്ള ഒരുക്കത്തിനിടയിൽ ഞാൻ ശ്രദ്ധിച്ചു,രണ്ട് മക്കൾ ഒരു മുറിയിലേക്ക്,

മറ്റൊരാൾ മറ്റൊരു മുറിയിലേക്ക് കയറി.ഞാൻ ഡൈനിങ്ങ് ഹാളിൽ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു,വീട്ടിലെ സ്ത്രീ ഒരു പായയും ഒരു തലയിണയും കൊണ്ട് വന്നു പറഞ്ഞു,
“ഇവിടെ കിടന്നോളൂ”

“പേടിയൊന്നും ആകില്ലല്ലോ”ഉമ്മയെ വിട്ട് കിടന്നിട്ടില്ലാത്ത പതിമൂന്ന്കാരൻ മറുപടി പറയാതെ ദയനീയതയോടെ അവരെ നോക്കിപക്ഷെ അവർ ആ നോട്ടം കണ്ടില്ല.

ചൂണ്ടിക്കണിച്ച സ്ഥലത്ത് അവർ പായയും തലയിണയുമിട്ട് പോകുന്നത് നോക്കി നിന്ന് പോയി അവൻ.കോണിപ്പടിക്ക് തഴെയായിരുന്നു അവന് ഉറങ്ങാനായ് ഒരുക്കി നൽകിയ സ്ഥലം.
ബന്ധുവിനെ കണ്ടില്ല അവിടെ അവരും മുറിയിൽ കയറിയിരിക്കണം.

കാൽ മുട്ടുകളിന്റെ മേലെ തലയിണ വെച്ച് മടക്കി വെച്ച് പായയ്ക്ക് മേൽ ഇരുന്നു.
കിടക്കാൻ തോന്നിയില്ല,കുറച്ച് നേരം കഴിഞ്ഞപ്പോൾ ലൈറ്റൊക്കെ ഓഫായി,പേടിച്ചു പോയി

“ഉമ്മാ”എന്ന് വിളിച്ച് ഉറക്കെ കരയണമെന്ന് തോന്നി ശബ്ദം പുറത്ത് വന്നില്ല
തേങ്ങിക്കരഞ്ഞു ഒരു പോള കണ്ണടക്കാതെ നേരം പുലരുന്നത് വരെ. അവൻ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവൻ തുടർന്നു അനുഭവങ്ങൾ നമുക്ക് പല പാഠങ്ങളും പഠിപ്പിക്കുന്നു,അനുഭവങ്ങൾ ഇല്ലാത്തവർക്ക് അനുഭവിച്ച മാതാപിതാക്കൾ വേണം പഠിപ്പിക്കാൻ.

അത് കൊണ്ട് നമ്മുടെ വീട്ടിൽ വരുന്ന ഒരു വിരുന്നുകാരും ഒരിക്കലും ചെറിയ ഒരു വിഷമം പോലും ഇല്ലാതെ വേണം തിരിച്ചു പോകാൻ,നമ്മൾ ഉപയോഗിക്കുന്നതിനേക്കാൾ
നല്ലത് അവർക്കും,.നമ്മുടെ മക്കൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് അവരുടെ മക്കൾക്കും നൽകണം.പറഞ്ഞു നിർത്തിയപ്പോൾ

അവൾ കഥയുടെ ബാക്കി അറിയാനായ് പല ചോദ്യങ്ങളും ചോദിച്ച് കൊണ്ടിരുന്നു അവന്റെ ഉത്തരങ്ങൾ മൂളലിൽ മാത്രമായ് ഒതുങ്ങിയപ്പോൾ അവൾ ലൈറ്റണച്ചു.
അവളറിഞ്ഞില്ല, ഇന്ന് ഏറെ ബഹുമാനവും വിനയവും സ്നേഹവും നൽകി പരിചരിച്ച ആ വിരുന്നുകാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഉമ്മ, അന്നത്തെ മൂന്നു മക്കളിൽ ഒരാളായിരുന്നുവെന്ന്!!

Share this on...