നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രികളെ ഉ,പ,ദ്ര,വി,ക്കു,ന്ന,ത് പതിവാക്കിയ യുവാവ് ഒടുവിൽ കൊച്ചി പൊലീസിന്റെ പിടിയിലായി. കോട്ടയം കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ കുര്യനെയാണ് തേവര പൊലീസ് അറസ്റ്റ്, ചെയ്തത്. എറണാകുളം നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നത കാണിക്കുകയും ചെയ്ത നിരവധി പരാതികൾ പ്രതിക്ക് എതിരെയുണ്ട്.പനമ്പള്ളി നഗർ, കടവന്ത്ര മേഖലകളിൽ പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇമ്മാനുവൽ അ,തി,ക്ര,മം കാട്ടിയത്. സ്ത്രീകളുടെ ര,ഹ,സ്യ,ഭാ,ഗ,ങ്ങ,ളിൽ പി,ടി,ച്ച് കടന്നുകളയുകയാണ് രീതി. പരാതി വ്യാപകമായതോടെ സൗത്ത് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി.
എന്നാൽ ബൈക്കിന് നമ്പർ ഇല്ലാതായതോടെ പ്രതിയെക്കുറിച്ച് സൂചനയുണ്ടായില്ല. തുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യം ശേഖരിച്ച് പരിശോധന തുടങ്ങിയത്. പരാതിക്കാർ നൽകിയ വിവരങ്ങളിൽ നിന്ന് ഏകദേശ രൂപം മനസിലാക്കി പ്രതി കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ ആണെന്ന് തിരിച്ചറിഞ്ഞു, തുടർന്നാണ് ഇയാളെ മൂവാറ്റുപഴയിൽവെച്ച് പി,ടി,കൂ,ടി,യത്. മൂവാറ്റുപഴയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായ ഇമ്മാനുവൽ ഈ കുറ്റകൃത്യത്തിനായി മിക്കമാറും ദിവസം എറണാകുളം നഗരത്തിലെത്തും. പ്രതിക്കെതിരെ കാക്കനാട് അടക്കമുള്ള സ്ഥലങ്ങളിലും പരാതികളുണ്ട്. അറസ്റ്റിലായ ഇമ്മാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.