ബസ്സിൽ വെച്ച് മോഷണത്തിന് പിടിച്ച യുവതി ആരെന്നു അറിഞ്ഞു ഞെട്ടി പൊലീസുകാർ

in News 34,234 views

ഒരു മോഷണ കഥ

രചന: ഗിരീഷ് കാവാലം

“കള്ളൻ കള്ളൻ എന്റെ മാല മോഷ്ടിച്ചേ…”ഒരു സ്ത്രീയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടതും ബസിൽ തിങ്ങി നിറഞ്ഞ ആളുകൾ ഒച്ചയും ബഹളവുമായി

“കണ്ടക്ട സാറേ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്തേ .. “ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു

“സ്റ്റേഷൻ ഇവിടെ അടുത്താണേ.. സ്റ്റേഷനിലേക്ക് വിട് സാറേ വണ്ടി ”
“ആരും ഇറങ്ങരുത് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ ഡ്രൈവറോടായി പറഞ്ഞു..”

“അയ്യോ സാറേ എന്നെ ഇവിടെ ഇറക്കണേ എനിക്ക് ജോലിയുടെ ഇന്റർവ്യൂ ഉള്ളതാ”
കണ്ടക്ടറോട് അക്ഷമനായി മാന്യമായ വേഷം ധരിച്ച കാഴ്ചയിൽ സുമുഖനായ ആ ചെറുപ്പക്കാരൻ പറഞ്ഞു

“സഹോദരാ സ്റ്റേഷൻ ഇവിടെ അടുത്ത് തന്നെയാ ഒരു അഞ്ച് മിനിറ്റ് സമയമേ എടുക്കൂ”
അത് പറഞ്ഞയാൾ അടുത്ത് നിന്ന ഒന്ന് രണ്ട് പേരെ ഏറു കണ്ണിട്ട് ആംഗ്യം കാണിച്ചു ആ ചെറുപ്പക്കാരനെ സംശയം ഉണ്ട് എന്ന രീതിയിൽ “കാഴ്ചയിൽ മാന്യനാ പക്ഷേ എനിക്ക് ഇവനിൽ സംശയം ഉണ്ട് ”

ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞു ചുറ്റും കൂടി നിൽക്കുന്നവർ എല്ലാവരും ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കുവാൻ തുടങ്ങി
തന്നെ സംശയ ദൃഷ്ടിയോടെ നോക്കുന്നത് ശ്രദ്ധിച്ച ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം കൂടി വന്നു

“ആരും ഇറങ്ങരുത് പൊട്ടിച്ച അവൻ ഇതിനകത്ത് തന്നെയുണ്ട് ”
ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടറെ സപ്പോർട്ട് ചെയ്തു ഡോറിൽ നിലയുറപ്പിച്ചു
ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു

മിനിട്ടുകൾക്കുള്ളിൽ അത്രയും കോലാഹലങ്ങൾ ആ ബസ്സിൽ ഉണ്ടായെങ്കിലും അവൾ മാത്രം ആ ഇളം നീല ചുരിദാർ ഇട്ട ശാലീന സുന്ദരിയായ അവൾ മാത്രം ഇതൊന്നും അറിയുന്നില്ലായിരുന്നു… അവൾ തന്റെ മിഴികൾ ഇടയ്ക്കിടെ വെട്ടിച്ചു നോക്കിയിരുന്നെങ്കിലും അവളുടെ മനസ്സ് വേറെ ഏതോ ലോകത്താണ് എന്ന് മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു

ബസ് പോലീസ് സ്റ്റേഷനിൽ എത്തിയതും പോലീസുകാർ ഓരോരുത്തരേയും ചെക്ക് ചെയ്യുവാൻ തയ്യാറായിരുന്നു

ബസ്സിൽ നിന്നിറങ്ങിയ ഓരോരുത്തരുടെയും ബാഗുകൾ പരിശോധിക്കുവാൻ തുടങ്ങി
ഒപ്പം ബസ്സിനുള്ളിൽ വിശദമായി പരിശോധിക്കാനും രണ്ടു പോലീസുകാർ തുടങ്ങി കഴിഞ്ഞിരുന്നു

മിടുക്കനായി നല്ല രീതിയിൽ ഡ്രസ്സ്‌ ചെയ്ത ആ ചെറുപ്പക്കാരന്റെ ബാഗ് തുറന്നതും പോലീസുകാരന്റെ മിഴികൾ ഒരു നിമിഷം നിശ്ചലമായി..മിഴികൾ പിൻവലിച്ച അദ്ദേഹം ആ ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി നിന്നു

“കാണാൻ സുമുഖൻ, മാന്യൻ..നിന്റെ പേരെന്താടാ… ?അനന്തു …പതർച്ചയോടെ അവൻ പറഞ്ഞു

എത്ര നാളായെടാ ഈ തൊഴിൽ തുടങ്ങിയിട്ട് പോലീസുകാരന്റെ ചോദ്യത്തിൽ പതറി പോയ ആ ചെറുപ്പക്കാരന്റെ കണ്മുന്നിലേക്ക് അയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്ത മാല ഉയർത്തി കാണിക്കുന്ന പോലീസുകാരൻ
“സാറേ ഇത് തന്നെ എന്റെ മാല.. എടാ ദുഷ്ടാ നീ പെണ്ണുങ്ങളുടെ മാല പറിക്കും അല്ലെ”
ആക്രോശത്തോടെ പാഞ്ഞടുത്ത ആ സ്ത്രീയെ പോലീസുകാർ തടഞ്ഞു

“സർ സാർ എനിക്കൊന്നും അറിയില്ല.. വേറെ ആരോ എടുത്തത് പിടി വീഴും എന്നായപ്പോൾ എന്റെ ബാഗിൽ വെച്ചതാവും ഉറപ്പാ ..സർ എനിക്ക് ഒരു ഇന്റർവ്യൂന് അപ്പിയർ ചെയ്യേണ്ടതാ…”
“അതൊക്കെ തെളിയിക്കണ്ടത് ഞങ്ങളുടെ പണിയാ… നീ ആദ്യം വാ എന്നിട്ട് തീരുമാനിക്കാം നീ ഇന്റർവ്യൂന് പോകണോ വേണ്ടയോ എന്ന്”

അനന്തുവിനെ കോളറിന് പിടിച്ചുകൊണ്ട്പോകുന്ന പോലീസുകാർ
“സർ ഞാൻ അല്ല എടുത്തത് ഏത് ദൈവത്തിന്റെ മുന്നിലും ഞാൻ ആണയിട്ട് പറയാം.. എന്റെ ജോലി…”

“ഹാ ഹാ.. എങ്കിൽ പിന്നെ ഞങ്ങൾ അമ്പലം പള്ളിയുടെ മുന്നിൽ സത്യം ചെയ്യിക്കാൻ നിന്നാൽ മതിയല്ലോടാ.. ഞങ്ങളുടെ പണി കുറഞ്ഞില്ലേ”

പരിഹാസ ചിരിയോടെ “അങ്ങോട്ട് മാറി നിക്കടാ ” എന്ന് പറയുന്ന SI “സർ ഇയാൾ അല്ല ഞാൻ ആണ് ആ മാല പൊട്ടിച്ചത്….”

ഇളം നീല ചുരിദാർ ധരിച്ച ആ യുവതിയുടെ വാക്കുകൾ കേട്ടതും എല്ലാവരും അതിശയിച്ചു നിന്നുപോയി

“അതെ സർ ഞാൻ തന്നെയാണ് മാല പൊട്ടിച്ചത് പിടിക്കപ്പെടും എന്നായപ്പോൾ എന്റെ അടുത്ത് നിൽക്കുകയായിരുന്ന ഈ ആളുടെ ബാഗിൽ ഞാൻ തിരുകി കയറ്റുകയായിരുന്നു”
“എന്താടീ നിന്റെ പേര്.. നീ എവിടുന്ന് വരുന്നു”

അവളെ രൂക്ഷമായി നോക്കികൊണ്ട് SI ചോദിച്ചു “ഞാൻ അമിത.. വീട് കോട്ടയം… കൂസൽ ഇല്ലാതെ ആയിരുന്നു അവളുടെ മറുപടി “ഉം.. ഇയാളുടെ അഡ്രസ് ഫോൺ നമ്പർ നോട്ട് ചെയ്തിട്ട് പൊക്കോ ”

ഒന്ന് ആലോചിച്ച ശേഷം അമിതയെയും അനന്തുവിനെയും മാറി മാറി നോക്കിയ ശേഷം SI അനന്തുവിനോടായി പറഞ്ഞു

അനന്തു തന്റെ ഡീറ്റെയിൽസ് നോട്ട് ചെയ്യിച്ച ശേഷം ആ പെൺകുട്ടിയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ജീവനും കൊണ്ട് ഓടുന്ന പോലെ അവിടുന്ന് ധൃതിയിൽ ഓടി മറഞ്ഞു

അമിതയെ വിശദ ചോദ്യം ചെയ്യലിനായി അകത്തേക്ക് കൊണ്ടുപോയി.. ബസും യാത്രക്കാരെയും പറഞ്ഞു വിട്ടതിന് പിന്നാലെ നഷ്ടപ്പെട്ട മാല തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആ സ്ത്രീയും പുറത്തേക്ക് പോയി
—————————————————————–
ഇന്റർവ്യൂ കഴിഞ്ഞ അനന്തു സന്തോഷവാൻ ആയിരുന്നു…വെളിയിൽ ആരെയോ പ്രതീക്ഷിച്ചു വെയിറ്റിങ് ചെയറിൽ ഇരുക്കുന്ന അനന്തു “ഹായ് ചേട്ടാ…

അല്പസമയത്തിന് ശേഷം എക്സിക്യുട്ടീവ് വേഷത്തിൽ വന്ന ഒരു മധ്യവയ്സ്കനെ കണ്ടതും അനന്തൻ എണീറ്റ് വിഷ് ചെയ്തു

“ങാ.അനന്തു രണ്ടു പോസ്റ്റല്ലേ ഉള്ളത് അതിൽ ഒന്ന് നേരത്തെ തന്നെ ഇയർ മാർക്ക് ആയി.. ഇനി ഒന്നാണ് ഉള്ളത് ടോപ്പിൽ അനന്തു തന്നെയാണ് ഇതുവരെ ബട്ട്‌ ഒരാൾ റിട്ടൺ ടെസ്റ്റിൽ ടോപ് ആയ ആൾ എത്തിയില്ല one മിസ്സ്‌ അമിത സായി കൃഷ്ണ’ അതുവരെ ഉണ്ടായിരുന്ന അനന്തുവിന്റെ മുഖത്തെ തെളിച്ചം പൊടുന്നനെ മാഞ്ഞു..

കിട്ടുമെന്ന് ഉറപ്പിച്ച ജോലി തന്നിൽ നിന്ന് വഴുതി മാറുന്നതായി അവന് തോന്നി
എന്തോ മനസ്സിൽ പെട്ടന്ന് സ്പാർക്ക് ചെയ്തതുപോലെ പരിഭ്രമത്തോടെ അനന്തു ചോദിച്ചു
“ഈ അമിത സായി കൃഷ്ണയുടെ ഫോട്ടോ ഒന്ന് കാണിക്കാമോ ചേട്ടാ ”

“ഏയ്‌ എന്തിനാടോ താൻ ആ കുട്ടിയുടെ ഫോട്ടോ കാണുന്നത്.. ആ പെണ്ണ് വന്നില്ലെങ്കിൽ ആ ജോലി തനിക്ക് തന്നെ ഉറപ്പാ.. ബാക്കി കാര്യം ഞാൻ ഏറ്റെടോ ”

“ചേട്ടാ വെറുതെ ഒന്ന് കാണുവാൻ വേണ്ടി അടുത്ത് പരിചയം ഉള്ള മറന്ന ഒരു പേര് പോലെ”
അകത്തേക്ക് പോയി തിരിച്ചു വന്ന അയാൾ ഒരു ബയോഡാറ്റാ ഫോം അനന്തുവിനെ കാണിച്ചതും അവൻ ഒന്ന് ഞെട്ടി..അവൾ തന്നെ…. പോലീസ് സ്റ്റേഷനിൽ മോഷണകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടി

“ഏയ്‌ എന്താടാ.. അറിയുമോ ഈ കുട്ടിയെ..” പെട്ടന്ന് തന്നെ മുഖഭാവം മാറ്റുന്ന അനന്തു അയാളിൽ നിന്നു ഒളിക്കുവാൻ ആലോചിക്കുന്നു

“അറിയാം ചേട്ടാ ഒരു ജാഡക്കാരിയാ കുറച്ചു നാൾ മുൻപ് ഞങ്ങൾ ഒന്ന് കൊമ്പ് കോർത്തതാ..”
അനന്തു അങ്ങനെ ഒരു കള്ളം പറഞ്ഞൊപ്പിച്ചു

“ങാ നാളെ കൂടി സമയം ഉണ്ട് അവൾ വരാതിരിക്കാൻ പ്രാർഥിച്ചോ… അവൾ വന്നില്ലെങ്കിൽ നീ സെലക്റ്റഡ്”

അയാളോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ അനന്തുവിന്റെ മനസ്സിൽ ഒരായിരം ചിന്തകൾ പരുന്തിനെ പോലെ വട്ടമിട്ടു പറക്കുകയായിരുന്നു അവൻ നേരെ ആ പോലീസ് സ്റ്റേഷനിലേക്ക് ആണ് പോയത് “അവള് പോയല്ലോ ജാമ്യം എടുക്കാൻ ആള് വന്നു ”

സ്റ്റേഷനിൽ എത്തി അമിതയെ പറ്റി അന്വേഷിച്ചതും ഡ്യൂട്ടിയിലുള്ള പോലീസ്കാരൻ പറഞ്ഞു…
“അവൾ അല്ലായിരുന്നു പ്രതി തന്റെ അവസ്ഥ കണ്ട് രക്ഷിക്കാനായി കുറ്റം ഏറ്റെടുത്തതാണെങ്കിലും, ജീവിതത്തിലെ അരക്ഷിതാവസ്ഥമൂലം മാനസിക വിഭ്രാന്തിയുടെ വക്കിൽ എത്തി നിൽക്കുകയായിരുന്ന പെൺകുട്ടിയായിരുന്നു അത്..”

പോലീസുകാരൻ പറഞ്ഞത് കേട്ട് നിരാശനോടെ മടങ്ങുന്നതിനിടയിൽ അനന്തു ഇന്റർവ്യൂ ന് പോയ ഓഫീസിലെ ആ ചേട്ടനെ വിളിച്ചു അമിതയുടെ മൊബൈൽ നമ്പർ ചോദിച്ചു..
മറുചോദ്യങ്ങൾ പലതും വന്നെങ്കിലും ഒന്നിനും യഥാർത്ഥ മറുപടി കൊടുത്തില്ലെങ്കിലും അനന്തുവിന് അയാൾ അവളുടെ ബയോഡാറ്റയിൽ നിന്ന് മൊബൈൽ നമ്പർ എടുത്തു കൊടുത്തു
വൈകുന്നേരം അവൻ അവൾക്ക് റിങ് ചെയ്തു

“ഞാൻ അനന്തു ഇന്ന് ബസിൽ വച്ചുണ്ടായ കവർച്ച കേസിലെ ആദ്യ പ്രതി.. നിങ്ങൾ കുറ്റം ഏറ്റെടുത്തതുമൂലം രെക്ഷപെട്ടയാൾ” “കഴിഞ്ഞത് കഴിഞ്ഞു അത് വിട്ടേര്…”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അമിത പറഞ്ഞു “Thermo pads PVT LTD എന്ന ഇന്റർനാഷണൽ കമ്പനിയിലേക്ക് ഡിസൈൻ എഞ്ചിനീയർ പോസ്റ്റിലേക്ക് ഇന്റർവ്യൂ അപ്പിയർ ചെയ്യാൻ പോയതായിരുന്നോ താൻ ”
മറുവശത്ത് നിന്നു മറുപടി ഇല്ലായിരുന്നു

“തന്നോട് എനിക്ക് നന്ദി പറയണം എന്നുണ്ടായിരുന്നു.. എന്നെ രക്ഷിച്ചതിന് പിന്നെ താൻ ഇന്റർവ്യൂവിന് പോകില്ലന്നും അറിയാം അതുമൂലം എനിക്ക് ആ ജോലി ഉറപ്പാക്കി തന്നതിനും…. പറ്റുമെങ്കിൽ നാളെ എറണാകുളത്ത് വരിക ഒറ്റയ്ക്ക് പറ്റില്ലെങ്കിൽ ഉത്തരവാദിത്വപെട്ടവരെ വിളിച്ചോ..”
“എന്തായാലും ഞാൻ വെയിറ്റ് ചെയ്തു നിൽക്കും സൗത്ത് റയിൽവേ സ്റ്റേഷനിൽ”
അനന്തു മറുപടി പ്രതീക്ഷിക്കാതെ ഫോൺ കട്ട്‌ ചെയ്തു

അടുത്ത ദിവസം രാവിലെ നേരിയ ഒരു പ്രതീക്ഷയോടെ കോട്ടയത്തു നിന്നുള്ള ട്രെയിനിന്റെ വരവും കാത്ത് നിന്ന അനന്തുവിന്റെ പ്രതീക്ഷ തെറ്റിയില്ല….അവൾ വന്നു…

കഴിഞ്ഞ ദിവസത്തെ മുഖഭാവം അല്ലായിരുന്നു അവൾക്ക് ഇന്ന്…തെളിഞ്ഞ മുഖഭാവം
“ഞാനും നിങ്ങളെ കാണണം എന്ന് തന്നെയാണ് വിചാരിച്ചത് ഒപ്പം ആ ഇന്റർവ്യൂവിനും അപ്പിയർ ചെയ്യാമെന്ന് വിചാരിച്ചു ”

ഏതാനും നിമിഷത്തെ നിശബ്ദതക്ക് ശേഷം അമിതയാണ് തുടങ്ങിയത് എന്തിന് ?

ആകാംക്ഷയോടെയാണ് അനന്തു ചോദിച്ചത്”എന്നെ എന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ കൊച്ചി കായലിൽ ഒരു അനാഥ ജഡം ഇന്ന് പൊങ്ങിയേനെ..”

“സാമാന്യം സ്വത്തുള്ള കുടുംബത്തിലെ ആണെങ്കിലും അമ്മ മ,രി,ച്ച താൻ എല്ലാവർക്കും ഒരു അപശകുനം ആയിരുന്നു.തന്റെ പ്രസൻസ്കൊണ്ട് ചില അനർത്ഥങ്ങളും ഉണ്ടാകാതിരുന്നില്ല എന്നത് സത്യം തന്നെ ”

“അതുകൊണ്ട് ഒരു മംഗള കാര്യത്തിനും എന്നെ കൂട്ടില്ലായിരുന്നു.. ആദ്യം ആദ്യം രണ്ടാനമ്മ മാത്രം ആയിരുന്നെങ്കിൽ ക്രമേണ എല്ലാവരും ആ രീതിയിൽ തന്നെ എന്നെ കാണാൻ തുടങ്ങി..”
“അങ്ങനെയാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അർദ്ധമനസ്സോടെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്ത ആ ബസ് യാത്രയിൽ മരിക്കുന്നതിന് മുൻപ് ഒരു നല്ല പ്രവൃത്തി ചെയ്യാമെന്ന് തീരുമാനിച്ചത്”

“മാല പൊട്ടിച്ചത് നിങ്ങൾ അല്ല എന്ന് എനിക്ക് അറിയാമായിരുന്നു.. എന്തെന്നാൽ കൈയ്യിൽ തിരുകിയ ഒരു സ്വർണമാല തിരക്കിനിടയിൽ ആരോ ഒരാൾ താങ്കളുടെ ബാഗിന്റെ സ്വിബ് തുറന്നു നിക്ഷേപിക്കുന്നത് അർദ്ധമനസ്സോടെ ഞാൻ കണ്ടിരുന്നു ”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അനന്തു പറഞ്ഞു

“ഞാൻ അങ്ങോട്ട് നന്ദി പറയുന്നില്ല.. പക്ഷേ എനിക്ക് ഒരു അപേക്ഷയുണ്ട്.. ആ ഇന്റർവ്യൂ ഇന്ന് അറ്റൻഡ് ചെയ്തു ആ ജോലിക്ക് കയണം “”വേണ്ട അത് നിങ്ങൾക്ക് കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടേ”
അവൾ പറഞ്ഞു

“വേണ്ട എനിക്ക് വേണ്ട അത് ഇയാൾക്ക് തന്നെയാണ് അർഹതപ്പെട്ടത്”അനന്തു പറഞ്ഞു

“ഇല്ല എനിക്ക് താല്പര്യം ഇല്ല..” “എന്നാൽ ഒരു കാര്യം.. നമ്മൾക്കായാലോ…”
അവൻ പറഞ്ഞത് മനസ്സിലാകാതെ അർഥഗർഭത്തോടെ അവനെ നോക്കി നിന്ന അമിതയോട് അവൻ പറഞ്ഞു

“നമുക്ക് ഒരു കോഫി കുടിക്കാം “യെസ് എന്ന രീതിയിൽ അവൾ തലയാട്ടിയതും അവർ അടുത്തുള്ള ഓപ്പൺ കോഫി ഹൌസിൽ കയറി കോഫിക്ക് ഓർഡർ കൊടുത്തതും അനന്തു തുടർന്നു

“നമുക്ക് രണ്ട് പേർക്കും വേണ്ടി ആ ജോലിക്ക് ആരെങ്കിലും ഒരാൾ കയറിയാലോന്ന് ”
കുസൃതി നിറഞ്ഞ അവന്റെ ആ ചോദ്യത്തിന് ഉത്തരം അവളുടെ കണ്ണുകളിൽ നിറഞ്ഞു വരുന്നത് അവന് കാണാമായിരുന്നു ..

അപ്പോഴാണ് കുറെ ആളുകളുടെ ബഹളം കേട്ട് അവർ രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞത്
വിലങ്ങ് വച്ച് കൊണ്ട് പോലീസുകാർ ഒരാളെ കൊണ്ടുപോകുന്നു പുറകെ ആളുകളുടെ ഒരു കൂട്ടവും ഉണ്ട്..

“ട്രെയിനിൽ വച്ച് ഏതോ പെൺകുട്ടിയുടെ മാല മോഷ്ടിച്ചവനാ”ആരോ ഇടക്ക് പറയുന്നത് കേൾക്കാമായിരുന്നു

“ഇവൻ തന്നെ ആയിരിക്കും ഇന്നലെ ബസിൽ മോഷണം നടത്തിയതും..നമുക്ക് പോലീസിനോട് പറഞ്ഞാലോ”

അനന്തു അത് പറഞ്ഞതും അമിത ഉടൻ തന്നെ പറഞ്ഞു”വേണ്ട നമ്മളുടെ ഈ കണ്ടുമുട്ടലിന് കാരണക്കാരൻ അയാൾ അല്ലേ….”അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയാൻ തുടങ്ങുകയായിരുന്നു… അവന്റയും……..

Share this on...