നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു .ഫോറൻസിക് വിഭാഗ മേധാവി ആയിരുന്നു രമ

in News 80 views

പ്രശസ്ത നടൻ ജഗദീഷിൻ്റെ ഭാര്യ ഡോക്ടർ രമ അ,ന്ത,രി,ച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് പ്രൊഫസറായിരുന്നു. മക്കൾ രമ്യ, സൗമ്യ. സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ. പൊതുവേദികളിൽ വരാൻ അത്ര താൽപര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹം ഉണ്ടോ അത്രത്തോളം അതിൽ നിന്നും മുഖം തിരിച്ചു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എൻ്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ രമഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പെഷ്യൽ എഡിഷൻ്റെ ഭാഗമായി ഏതെങ്കിലും മാഗസിൻസ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണമാണ് അത്തരം ഫോട്ടോകൾ പോലും പുറത്തു വരാത്തത്.

സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോകൾ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല. ജഗദീഷ് വെളിപ്പെടുത്തിയിരുന്നു. നടൻ്റെ സിനിമ ജീവിതം പ്രേക്ഷകർക്ക് അറിയാമെങ്കിലും കുടുംബജീവിതം സോഷ്യൽ മീഡിയയിൽ ചർച്ച ആവാറില്ല. ഭാര്യയോ മക്കളോ പൊതുവേദികളിലോ പുരസ്കാരദാന ചടങ്ങുകളിലോ അധികം എത്താറില്ല. ഒന്നിച്ച് ചിത്രങ്ങൾ പോലും വിരളമാണ്.ഇപ്പോഴിതാ ഭാര്യ പൊതുവേദിയിൽ എത്താത്തതിൻ്റെ കാരണം വെളിപ്പെടുത്തുകയാണ് ജഗദീഷ്. താൻ അവതരിപ്പിക്കുന്ന ‘പണം തരും പണം’ ഷോയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വയലൻ്റെയൻസ് ഡേ സ്പെഷ്യൽ എപ്പിസോഡിൽ അടുത്തിടെ വിവാഹിതയായ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സരാർത്ഥികൾ ആയി എത്തിയത്.

ഈ എപ്പിസോഡിൽ ആണ് ഭാര്യ അധികം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതിൻ്റെ കാരണം പറഞ്ഞത്. തൻ്റെ സ്വഭാവത്തിൻ്റെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ് പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ: ‘ എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ അത്രത്തോളം അതിൽ നിന്നും മുഖം തിരിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എൻ്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

എന്തെങ്കിലും സ്പെഷ്യൽ എഡിഷ നെറെ ഭാഗമായി ഏതെങ്കിലും മാഗസിൻ സമീപിച്ചാലും തയ്യാറാവാത്തത് കാരണമാണ് അത്തരം ഫോട്ടോകൾ പോലും പുറത്തു വരാത്തത്. സോഷ്യൽ മീഡിയയിൽ രമ്യയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും ജഗദീഷ് പറയുന്നു. ഞങ്ങൾ രണ്ടുപേരും രണ്ടു എതിർദിശയിൽ സഞ്ചരിക്കുന്ന ആൾക്കാരാണ്. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമയെ കുറിച്ച് ചോദിച്ചാൽ എൻ്റ രണ്ട് പെൺകുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേഴ്സ് ആയിട്ടുണ്ട്.

എങ്കിൽ അതിൻ്റെ ഫുൾ ക്രെഡിറ്റും അവൾക്കുള്ളതാണ്.ജഗദീഷ് ഷോയിലൂടെ പറഞ്ഞു. വളരെ നേരത്തെ സിനിമാ മോഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമയിൽ അഭിനയിച്ചിരുന്നു. 1984-ൽ റിലീസ് ആയ മൈഡിയർ കുട്ടിച്ചാത്തൻ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് സിനിമയിലെത്തുന്നത്. സിനിമയിൽ തിരക്കേറാൻ തുടങ്ങിയപ്പോൾ അധ്യാപന ജോലിയിൽ നിന്നും അവധി എടുക്കുകയായിരുന്നു.എന്നാൽ സിനിമയിൽ എത്തിയിട്ടും താൻ ഒരു അധ്യാപകനാണ് എന്നുള്ള കാര്യം മറന്നിട്ടില്ലായിരുന്നു. ഡബ്ബിൾ മീനിങ് ഉള്ള ഒരു സംഭാഷണം പോലും നടൻ പറഞ്ഞിട്ടില്ലായിരുന്നു.

മുൻപ് ഒരിക്കൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ജഗദീഷിൻ്റെ വാക്കുകളിങ്ങനെ. ഞാൻ ഒരിക്കലും മോശം ഡബിൾ മീനിങ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല. അത് ഒരു അധ്യാപകൻ ആണെന്നുള്ള ഇമേജ് എൻ്റ ഉള്ളിൽ ഉള്ളതുകൊണ്ടാണ്. എന്നാൽ വെള്ളാനകളുടെ നാട് എന്ന സിനിമയിൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്ന ഒരു രംഗമുണ്ട്.

അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ ഞാൻ ഒരു അധ്യാപകനാണ് എന്ന ചിന്ത മാറ്റി വെച്ചിട്ടാണ് ചെയ്തതൊന്നും ജഗദീഷ് പറഞ്ഞിരുന്നു. കൊമേഴ്ഷ്യനിൽ നിന്ന് കോമഡിയിലേക്കുള്ള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷപ്രദമായിട്ടുള്ള ഒന്നാണ് കൂട്ടി ചേർത്തു. 90 ലധികം സിനിമകൾ ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ‘ബ്രോഡാഡി’ ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രം. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ നല്ല ഒരു കഥാപാത്രത്തെ ആയിരുന്നു നടൻ അവതരിപ്പിച്ചത്,

Share this on...