കൊച്ചി നഗരത്തിലെ ഹോട്ടലില്‍ ഒന്നര വയസ്സുകാരി മ,രി,ച്ച സംഭവം കൊ,ല,പാ,ത,ക,മാ,ണെ,ന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസാണ് കസ്റ്റഡിയിലുള്ളത്. അങ്കമാലി കോട്ടശേരി സ്വദേശി സജീഷിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയ ആണ് മ,രി,ച്ച,ത്. ഹോട്ടല്‍ മുറിയില്‍വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മുത്തശ്ശിയുടെ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും സുഹൃത്തും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു.
ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മ,രി,ച്ചി,രു,ന്നു.
സംഭവത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊ,ല,പാ,ത,ക,ത്തി,ന്റെ ചുരുളഴിച്ചത്. തുടര്‍ന്ന് ജോണ്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത് സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മ,രി,ച്ച ഒന്നരവയസ്സുകാരി. സ്ത്രീയുടെ മകന് അ,പ,ക,ട,ത്തി,ല്‍ പ,രി,ക്കേ,റ്റ് ചികിത്സയിലാണ്. കുഞ്ഞിന്റെ അമ്മ വിദേശത്താണ്.