നിര്‍ണ്ണായക വഴിത്തിരിവ്..! വര്‍ക്കലയില്‍ വീടിന് തീപിടിച്ചത് ഇങ്ങനെ..! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..

in News 35 views

ഇന്നലെയാണ് തിരുവനന്തപുരം വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മ,രി,ച്ച ദാരുണ സംഭവം ഉണ്ടായത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ദളവാപുരം രാഹുൽ നിവാസിൽ പ്രതാപൻ്റെ വീടിന് തീപിടിച്ചത്. സംഭവത്തിൽ പ്രതാപൻ, ഭാര്യ ഷേർലി, ഇളയമകൻ 29 കാരനായ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മ,രി,ച്ച,ത്. ഗു,രു,ത,ര,മാ,യി പൊ,ള്ള,ലേ,റ്റ മൂത്ത മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം കാര്യമായ പൊ,ള്ള,ലേ,റ്റി,ട്ടി,ല്ലെ,ങ്കി,ലും പുക ശ്വസിച്ചാണ് 5 പേരും മ,രി,ച്ച,ത് എന്നാണ് റിപ്പോർട്ട്.

എല്ലാ സുരക്ഷയും ഉള്ള ഇരുനില വീട്ടിൽ എസി യിലെ ഷോർട്ട് സർക്യൂട്ട് കാരണമാകാം തീപിടിച്ചത് എന്ന വിവരമാണ് ആദ്യം പുറത്തെത്തിയത്. എന്നാൽ കാർപോർച്ചിലിരുന്ന ബൈക്കുകൾ കത്തിയത് എങ്ങനെയെന്നത് ദുരൂഹത ഉണർത്തിയിരുന്നു.ഇപ്പോഴിതാ സംഭവത്തിൽ വിശദാംശങ്ങൾ എത്തുകയാണ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് വഴിത്തിരിവായത്. വീട്ടിലേക്ക് തീപടർന്നത് കാർപോർച്ചിലെ എൽഇഡി ബൾബിലെ വയറിൽ നിന്നാണ് എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.

കാർപോർച്ചിൽ എൽഇഡി ബൾബ് ഉള്ള ഭാഗത്താണ് ആദ്യം തീപിടിച്ചതെന്ന് സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിലുണ്ടായ തീപ്പൊരി പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ വീണതോടെ തീപടർന്ന് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പൊരി ഉണ്ടായി അഞ്ചു മിനിറ്റിനു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. പെട്രോൾ ടാങ്കിൽ തീപിടിച്ചതിനെ തുടർന്ന് അതിശക്തമായി തീവീടിനകത്തേക്ക് കയറുകയായിരുന്നു.

ജനൽച്ചില്ലുകൾ തീപിടുത്തത്തിൽ പൊട്ടിച്ചിതറി. ഹാളിലെ സോഫയിലും, കർട്ടനിലും, ജിപ്സം ബോർഡിലും തീ പടർന്നതോടെ പുക മുറിക്കുള്ളിൽ നിറഞ്ഞാണ് അഞ്ചുപേരും മ,രി,ച്ച,തെ,ന്ന് പോലീസ് പറഞ്ഞു. രാവിലെ ഇലക്ട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥസംഘം വീട്ടിലെത്തി മീറ്റർ ബോക്സും വയറിങും വിശദമായി പരിശോധിച്ചിരുന്നു. സർക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ അട്ടിമറി സാധ്യതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തീപിടുത്തമുണ്ടായ വീടിനു ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം.

Share this on...