ദിലീപിൻ്റെ വീട്ടിലെ ജോലിക്കാരനെ പിടിച്ച് പോലീസ്. ചോദ്യം ചെയ്ത് വിട്ട ഉടൻ സഹായി പോയത്. ?

in News 202 views

ദിലീപിൻ്റെ ഫോണിനുവേണ്ടി ശക്തമായ വാദപ്രതിവാദം തന്നെയായിരുന്നു നടന്നത്. ഒടുവിൽ ഇന്ന് ദിലീപ് തന്നെ 6 ഫോണുകൾ കോടതിയിൽ സമർപ്പിച്ചപ്പോൾ കോടതിക്ക് മുൻപിൽ മാത്രം ഫോൺ വച്ചിരുന്നാൽ മതി, ക്രൈംബ്രാഞ്ചിൻ്റെ കൈയിലും പ്രോസിക്യൂഷൻ്റെ കൈയിലും ദിലീപിൻ്റെ ഫോൺ കൈമാറരുത് എന്ന ഒരു അപേക്ഷ കൂടി ദിലീപ് വയ്ക്കുകയുണ്ടായി.എന്നാൽ ഇത് കഴിയില്ല എന്ന് കോടതി അറിയിക്കുകയും ചെയ്തു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി അന്വേഷണം ഏതാണ്ട് നിലച്ച ഒരു നിലയിൽ തന്നെയാണ്.അത് ഇനി മുന്നോട്ടു കൊണ്ടുപോകണം എന്ന് ഉണ്ടെങ്കിൽ ദിലീപിൻ്റെ ഫോണിലുള്ള ഡീറ്റെയിൽസ് എന്തൊക്കെയായിരുന്നു എന്ന് പരിശോധിച്ചാൽ മാത്രമേ കഴിയൂ എന്നും ഡിജിപി പറഞ്ഞു.

ഇതോടുകൂടി വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ച ദിലീപിൻ്റെ ജാമ്യഹർജി പുനർ ജാമ്യഹർജിയുമൊക്കെ നാളത്തേക്ക് പരിഗണിക്കാൻ വീണ്ടും കോടതി ഉത്തരവ് നൽകിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇപ്പോൾ ഫോണുകൾ എല്ലാം തന്നെ കയ്യിൽ കിട്ടിയ സാഹചര്യത്തിൽ അവ കൈമാറിയ ഫോറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.മുംബൈയിൽ ഫോണിൽനിന്ന് എന്തൊക്കെയാണ് പരിശോധിച്ചത് എന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണസംഘത്തിൻ്റെ അടുത്ത ശ്രമം. ഇതിനിടയിൽ വർഷങ്ങളായി ദിലീപിൻ്റെ സഹായ ഉണ്ടായ ഒരാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി. ചോദ്യം ചെയ്ത് വിട്ട ഉടൻ സഹായി പോയ സ്ഥലവും ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. അയാൾ ആരൊക്കെയുമായി ബന്ധപ്പെട്ടു എന്നും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.

ഇതിൽ നിന്നും ലഭിച്ച ചില വിവരങ്ങളും, അന്വേഷണത്തിൽ സഹായമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നിൽക്കുന്നത്.ഇതിനിടെ ദിലീപിൻ്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങി എന്നായിരുന്നു വിവരങ്ങൾ ലഭിച്ചിരുന്നത്. ഇന്ന് രാവിലെ ദിലീപിൻ്റെ 6 ഫോണുകൾ സമർപ്പിച്ചപ്പോൾ ദിലീപ് കോടതിയിൽ ഒരുപാട് ന്യായങ്ങൾ തന്നെയാണ് പറഞ്ഞത്. തൻ്റെ ജീവിതം ഇല്ലാതാക്കാൻ തന്നെ എല്ലാപേരും വേട്ടയാടുകയാണ് എന്ന് ദിലീപ് വീണ്ടും വാദിച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ തനിക്കുനേരെ തിരിയുകയാണ്.

തൻ്റെ അമ്മയെ ഒഴികെ തൻ്റെ കുടുംബത്തെയും ഭാര്യയെയും മക്കളെയും അടക്കം എല്ലാ പേരെയും പ്രതികൾ ആക്കാനുള്ള ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് ദിലീപ് കൂട്ടിച്ചേർത്തു. ഒപ്പം തന്നെ ചില മ.ർ.ഡ.ർ. കേസുകൾ തൻ്റെ തലയിലേക്ക് വച്ചു തരുമെന്നുള്ള ഭയം ഉള്ളതായും ദിലീപ് കോടതി അറിയിക്കുകയുണ്ടായി.ദിലീപ് ഫോറൻസിക് പരിശോധനയ്ക്കായ് നേരത്തെ ഫോണുകൾ അയച്ചിരുന്നത് മുംബൈയിലേക്ക് ആയിരുന്നു. മൊബൈലിലേക്ക് അയച്ച 2 ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിയതായിട്ടാണ് വിവരങ്ങൾ ലഭിച്ചിരുന്നത്.

കോടതി തീരുമാനിക്കുന്ന ഏജൻസിയോ ഈ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തുക. ദിലീപിൻ്റെയും കൂട്ട് പ്രതികളുടെയും മുൻകൂർ ജാമ്യഹർജി ഇനി നാളെ പരിഗണിക്കും എന്ന് തന്നെയാണ് ഇപ്പോൾ അറിയുവാൻ കഴിയുന്ന പുതിയ വാർത്തകളും. ഫോണുകൾ കേരളത്തിൽ പരിശോധിക്കരുതെന്നും കേന്ദ്രഏജൻസികൾ പരിശോധിക്കണമെന്നും ,അതേസമയം ദിലീപ് ആവശ്യപ്പെട്ടു. ഫോണിൽ അഭിഭാഷകരുമായി സംസാരിച്ചത് ഉൾപ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജിൻ്റ സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിൻ്റെ അഭിഭാഷകർ ഉയർത്തിയിരുന്നു. അതേ സമയം ഇനി എന്താണ് നടക്കാൻ പോകുന്നതെന്നും, ഫോണിൻ്റെ കാര്യത്തിൽ എന്ത് തീരുമാനമാണ് കോടതി എടുക്കുക എന്നുള്ളത് നാളെ തന്നെ കണ്ടറിയാം.
All rights reserved News Lovers.

Share this on...