നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

in News 46 views

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ വഴി മലയാളി മനസ്സിൽ ഇടം നേടിയ ഗായികയാണ് അമ്യത സുരേഷ്.റിയാലിറ്റി ഷോ ജഡ്ജി ആയി എത്തിയ ബാലയും അമ്യതയും തമ്മിൽ വിവാഹം കഴിക്കുകയും ആ ബന്ധം പിന്നീട് വേര്പിരിയുകയും ബാല പിന്നീട് മറ്റൊരു വിവാഹം ചെയ്തതും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു.ഒറ്റക്ക് ഉള്ള ജീവിതത്തിലും പതറാതെ ഒരു പക്ഷിയെ പോലെ പറന്നുയരുന്ന ആളാണ് അമ്യത സുരേഷ് എന്ന് ആണ് ആരാധകർ പറയുന്നത്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു.തൻ്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിൻ്റെ വീഡിയോയാണ് യൂട്യൂബ് ചാനലിലൂടെ അമൃത പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലമായുള്ള സ്വന്തമായൊരു വീട് എന്ന ആഗ്രഹം ഇപ്പോൾ സഫലീകരിക്കുകയാണ് അമൃതാ സുരേഷ്. തൻ്റെ പുതിയ വീടിനെ കുറിച്ച് വിശദീകരിക്കുകയാണ് വീഡിയോയിലൂടെ അമൃത. തന്നെ യുട്യൂബ് പേജയാ A. G വ്ലോഗ്സ് വഴിയാണ് ആരാധകരെ അറിയിച്ചത്. വീടിന്റെ വർക്കുകൾ നടന്നുകൊണ്ടി രിക്കുകയാണെന്നും അങ്ങോട്ടേക്ക് അധികം താമസിക്കാതെ ഷിഫ്റ്റ് ചെയ്യാ നുള്ള പരിപാടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്നുമാണ് അമൃത വീഡിയോ യിലൂടെ വ്യക്തമാകുന്നത്.അമൃതയും മകൾ പാപ്പു വിനെയും അമ്മയെയും വീഡിയോയിൽ കാണാം. വെൺമലയിലാണ് അമൃത പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല തൻ്റെ വീടിൻ്റെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അമൃത ആരാധകരെ കാണിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു.

Share this on...