ഇരട്ടക്കുട്ടികളാണ്. പക്ഷേ ജനിച്ചത് രണ്ടുവർഷങ്ങളിൽ. അപൂർവ ജനനം ആഘോഷിച്ച് സോഷ്യൽ മീഡിയ.

in News 37 views

15 മിനിറ്റ് വ്യത്യാസത്തിൽ രണ്ടു വർഷങ്ങളായി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുകയാണ് ഒരു അമ്മ.ഈ അപൂർവ്വ പിറവി ആണ് ഇപ്പോൾ സൈബർ ലോകം ഏറെ ആകർഷകമാക്കുന്നത്. ഫാത്തിമ മെട്രിഗാൾ എന്ന യുവതിയാണ് പുതുവത്സരത്തിൻ്റെ തലേദിവസവും പുതുവത്സരദിനത്തിലും 15 മിനിറ്റിൻ്റെ വ്യത്യാസത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത് 2021 ഡിസംബർ 31- ന് രാത്രി 11: 45 നാണ്. വൈകാതെ 12മണിയോടെ രണ്ടാമത്തെ കുഞ്ഞായ അയലിനും പിറന്നു.ഇതോടെ ആൽഫ്രെഡോ 2021ലും, അയലിൽ 2002ലും ജനിച്ച കുഞ്ഞുങ്ങളായി വാർത്തകളിൽ ഇടം നേടുകയാണ്. ഇത്തരത്തിലുള്ള ജനന വാർത്തകൾ വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മാത്രമല്ല ഈ വാർത്ത കണ്ട എല്ലാവർക്കും അത്ഭുതം തോന്നുന്നു എന്നാണ് കമൻ്റുകളിൽ വന്നിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ്. പക്ഷെ ജന്മദിനം രണ്ടുവർഷങ്ങളിൽ ആണ് എന്നതാണ് അദ്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെ. പുതുവർഷം പിറന്ന നിമിഷത്തിൽ രണ്ട് സമ്മാനങ്ങളാണ് ജീവിതത്തിലേക്ക് വന്നതെന്നാണ് അമ്മയും അച്ഛനും മാധ്യമങ്ങളോട് അറിയിച്ചത്. കാലിഫോർണിയ നാറ്റി വിടാൻ മെഡിക്കൽ സെൻട്രലിലാണ് മിടുക്കന്മാരായ മക്കൾ ജനിച്ചിരിക്കുന്നത്, ഇതുപോലൊരു സംഭവം നടന്നത് 2019 വർഷത്തിലാണ്. അന്ന് ആരോഗ്യത്തോടെ കുഞ്ഞുങ്ങളെ പുറത്തെടുക്കാൻ സാധിച്ചു എന്നായിരുന്നു ഹോസ്പിറ്റൽ അധികൃതർ അറിയിച്ചത്.

ദമ്പതികളായ ഫാത്തിമയ്ക്കും ഭർത്താവ് റോബർട്ടിനും ഇവരെ കൂടാതെ മറ്റു മൂന്നു കുഞ്ഞുങ്ങൾ കൂടിയുണ്ട്. ഇൻറർനാഷണൽ മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ വാർത്ത ഇപ്പോൾ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടു മക്കളും അമ്മയും ആരോഗ്യപൂർണമായി ഇരിക്കുകയാണെന്ന് ഹോസ്പിറ്റർ അധികൃതറും അറിയിച്ചു.ഈ അത്ഭുതങ്ങൾ ഹോസ്പിറ്റലിൽ നടന്നതിൽ അവർക്ക് അതിയായ സന്തോഷമുണ്ടെന്നും അറിയിച്ചിരുന്നു. അതേസമയം പുതുവത്സരദിനത്തിൽ ദുബായിൽ ഒട്ടേറെ കുഞ്ഞുങ്ങൾ ജനിച്ചിരുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇൻറർനാഷണൽ മാധ്യമങ്ങളിലൂടെ ദുബായിൽ ജനിച്ച കുഞ്ഞുങ്ങളുടെ ലിസ്റ്റും പുറത്ത് വന്നു.

ആദ്യത്തെ കുഞ്ഞ് ഒരു മലയാളി ദമ്പതികളുടെ ആയിരുന്നുവെന്നാണ് ദുബായിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് തീർച്ചയായും തൻ്റെ കരിയറിലെ അവിസ്മരണീയമായ പ്രസവങ്ങളിൽ ഒന്നായിരുന്നു. ഞാറ്റിവിടാൻ ഹോസ്പിറ്റൽ ഗ്രൂപ്പിലെ ഫാമിലി ഡോക്ടറും ഞാറ്റിവിടാനിലെ ഫാക്വൽട്ടിയുമായ ഡോക്ടർ അനാം അബ്രൽ ഏറിയാസ് പറഞ്ഞു.2021 ലും 2022 ലും ഈ കൊച്ചു കുട്ടികളെ സുരക്ഷിതമായി ഇവിടെയെത്തിക്കാൻ സഹായിക്കുന്നതിൽ തികഞ്ഞ സന്തോഷമുണ്ട്.പുതുവത്സരം ആരംഭിക്കാൻ എന്തൊരു അത്ഭുതകരമായ കാര്യം ആണ് ഇതെന്ന് കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഹോസ്പിറ്റൽ അധികൃതർ തന്നെയായിരുന്നു ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

കൂടാതെ യുഎസിൽ ഓരോ വർഷവും ഏകദേശം 1,20,000 ഇരട്ട ജനനങ്ങൾ ഉണ്ടാകുന്നു.ഇത് രാജ്യത്തെ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ്. എന്നിരുന്നാലും വ്യത്യസ്ത ജന്മദിനങ്ങളുള്ള ഇരട്ടകൾ അപൂർവ്വമാണ്. രണ്ടു ദശ ലക്ഷത്തിൽ ഒരാൾക്ക് വ്യത്യസ്ത വർഷങ്ങളിൽ ഇരട്ടകൾ ജനിക്കാനുള്ള സാധ്യത കണക്കാക്കുന്നുണ്ട് എന്നാണ് ഈ വാർത്ത പുറത്ത് വന്നത് മുതൽ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
All rights reserved News Lovers.

Share this on...