കെപിഎസി ലളിത എങ്കക്കാട്ടെ വീട്ടില്‍.. ചികിത്സ നിര്‍ത്തിയതിന്‍ പിന്നില്‍ ആ ഒറ്റ കാരണം.. ബന്ധുക്കള്‍ വെളിപ്പെടുത്തിയത്..

in News 31 views

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളത്തിലെ മുതിർന്ന നടിയും, സംഗീത നാടക അക്കാദമി പ്രസിഡൻ്റുമായ കെ പി എസ് സി ലളിതയെ എങ്കക്കാട്ടെ വീട്ടിൽ എത്തിച്ചത് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു. ഇപ്പോൾ മരുന്നുകൾ താരം കഴിക്കുന്നുണ്ട്. കരൾമാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.കരൾ ദാനം ചെയ്യാൻ തയ്യാറുള്ളവർ അറിയിക്കണമെന്ന് മകൾ ശ്രീലക്ഷ്മി സമൂഹമാധ്യമങ്ങളിൽ മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒട്ടേറെപ്പേർ ഇതിനോട് പ്രതികരിച്ചും എത്തിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടിക്ക് കരൾ പകുത്തു നൽകാൻ സന്നദ്ധനായി കലാഭവൻ സോബി മുൻ പോട്ട് വന്നിരുന്നു.കരൾ നൽകാനുള്ള തീരുമാനത്തെ കുറിച്ച് കെപിഎസ് സി ലളിതയുടെ കുടുംബത്തോടും താരസംഘടനയായ അമ്മയോടും, നടി ചികിത്സയിൽ കഴിഞ്ഞ ആശുപത്രി അധികൃതറെയും അറിയിച്ചതായി അന്ന് സോ ബി തന്നെ വ്യക്തമാക്കിയിരുന്നു.

ആരോഗ്യനില തൃപ്തികരം അല്ലാത്തതിനാൽ ഇപ്പോൾ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അന്ന് അറിയിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും വടക്കാഞ്ചേരി എങ്കക്കാടുള്ള വീട്ടിലേക്ക് മടങ്ങണമെന്ന് ലളിത നിർബന്ധപൂർവ്വം ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കൾ തന്നെയാണ് ഈ കാര്യം പറഞ്ഞതും. തുടർ ചികിത്സകൾ ആവശ്യമാണ്.

ഇപ്പോഴത്തെ നിലയ്ക്ക് തുടർചികിത്സ യുടെ കാര്യം സർക്കാർ തീരുമാനത്തെ ആശ്രയിച്ചാവും കൈക്കൊള്ളുക. കഴിഞ്ഞ മാസം 24 നാണ് ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റി വയ്ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എട്ടുദിവസം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു താരം കഴിഞ്ഞിരുന്നത്. കുറച്ചുകാലമായി ചില ആരോഗ്യ പ്രശ്നങ്ങളൊക്കെ താരത്തിന് ഉണ്ടായിരുന്നു.

എങ്കിൽ പോലും ആ സമയത്ത് അഭിനയത്തിൽ സജീവമായിരുന്നു നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട കെപിഎസ് സി ലളിത. അതിനിടെയാണ് രോഗം വീണ്ടും കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമൊക്കെ. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. നിലവിൽ കേരള ലളിത കലാ അക്കാദമിയുടെ ചെയർപേഴ്സൻ കൂടിയാണ് കെപിഎസ് സി ലളിത. എന്നാൽ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം വലിയ വിവാദത്തിലേക്ക് മാറിയിരുന്നു.

ഇത്രയും കാലം സിനിമയിൽ അഭിനയിച്ച് നടന്ന ഒരു നടിക്ക് പണമുണ്ടെന്നും എന്തിനാണ് ചികിത്സാസഹായം സർക്കാർ ഏറ്റെടുക്കുന്നത് എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു. നടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തപ്പോൾ ഒരു വിഭാഗം ജനങ്ങൾ രൂക്ഷമായ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത സർക്കാർ വാഗ്ദാനം ചെയ്ത് ചികിത്സ സഹായം ലഭിക്കാതായതോടുകൂടിയാണ് നടി കെപിഎസ് സി ലളിത ചികിത്സ മതിയാക്കി വീട്ടിലേക്ക് എത്തിയത് എന്നാണ്.

നടിയുടെ ബന്ധുക്കൾ പറഞ്ഞതായാണ് ഇക്കാര്യം പുറത്ത് വരുന്നത്. ആശുപത്രിയിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ ആവുന്നല്ലെന്നും അതുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത് എന്നും ലളിത ആവശ്യപ്പെടുകയായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.ലളിതയുടെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് നിയമപരവും സാങ്കേതികവുമായ തടസ്സങ്ങൾ ഉണ്ടായതോടെ കൂടി താരം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.’ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഒരു ചികിത്സാ സൗകര്യം ഒരുക്കാം എന്ന നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നതും.

Share this on...