നടന്‍ റഹ്മാന്റെ മകളുടെ വമ്പന്‍ കല്യാണാഘോഷം.. ഒഴുകിയെത്തി വന്‍ താരനിര

in News 29 views

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് റഹ്മാൻ. ‘കൂടെവിടെ’എന്ന സിനിമയിലൂടെയായിരുന്നു റഹ്മാൻ്റെ അരങ്ങേറ്റം. പത്മരാജൻ കണ്ടെത്തിയ പ്രതിഭയായ താരത്തിന് മികച്ച അവസരങ്ങൾ ആയിരുന്നു പിന്നീട് ലഭിച്ചത്. മുൻനിര സംവിധായകർക്കൊപ്പം എല്ലാം പ്രവർത്തിക്കാനുള്ള അവസരം റഹ്മാന് ലഭിച്ചിരുന്നു. മലയാളത്തിലൂടെ തുടങ്ങി തമിഴിലും തെലുങ്കിലുമെല്ലാം ആയി തിളങ്ങുകയായിരുന്നു താരം. ചെന്നൈയിലാണ് കുടുംബസമേതം റഹ്മാൻ താമസിക്കുന്നത്. റഹ്മാൻ്റെ മെഹറുന്നീസയും, മക്കളായ റുഷ്നയും അലീഷയും മലയാളികൾക്ക് സുപരിചിതരാണ്. സംഗീതജ്ഞൻ എ ആർ റഹ്മാൻ്റെ ഭാര്യ സൈറാബാനുവിൻ്റെ ഇളയ സഹോദരിയാണ് നടൻ റഹ്മാൻ്റ ഭാര്യ മെഹറുന്നിസ.

ഇപ്പോഴിതാ നടൻ്റെ മകളുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കൊല്ലം സ്വദേശി അൽത്താഫ് നവാബാണ് റുഷ്നയുടെ വരൻ. ചെന്നൈയിൽ ഹോട്ടൽ ലീല പാലസിൽ വച്ചായിരുന്നു വിവാഹവും സൽക്കാരവും നടന്നത്. സിനിമാരംഗത്ത് നിന്ന് നിരവധി പേരാണ് നവദമ്പതികളെ ആശിർവദിക്കാൻ എത്തിയത്. എ ആർ റഹ്മാൻ കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടൻ മോഹൻലാൽ ഉൾപ്പെടെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ വൻ താരനിരതന്നെ വിവാഹചടങ്ങിൽ പങ്കെടുത്തു. ശ്വേതാമേനോൻ, ശോഭന സുഹാസിനി, രേവതി, അംബിക ,ലിസി പാർവതിജയറാം, മേനകാ സുരേഷ്, സ്വപ്ന, കെ ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ജയശ്രീ, താരാ ജോർജ് കാളിദാസ് ജയറാം, തുടങ്ങിയവരും ചടങ്ങിലേക്ക് ഒഴുകിയെത്തി.

Share this on...