കെപിഎസി ലളിതയുടെ പ്രായവും ആരോ​ഗ്യവും പരി​ഗണിച്ചേ തീരുമാനമെടുക്കാനാവൂ!

in News 16 views

ഇപ്പോൾ കെപിഎസ്സി ലളിതയുടെആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിലേറെയായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം തൃശ്ശൂരിൽ ആയിരുന്നു. പിന്നീട് അതിനുശേഷം കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് ഇന്നലെ താരത്തെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. താരമിപ്പോൾ ഐസിയുവിൽ തന്നെ തുടരുകയാണ്. താരത്തിന് നേരത്തെ തന്നെ ക,ര,ൾ രോ,ഗം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കരൾരോ,ഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നു തുടങ്ങിയതോടെയാണ് പ്രേക്ഷകരും ആരാധകരും ഒക്കെ ആശങ്കയിലായത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിൻ്റെ ആരോഗ്യ നില എന്താണെന്ന് അറിയാൻ വേണ്ടി ആരാധകർ എല്ലാപേരും കാത്തിരിക്കുകയായിരുന്നു .

ഇപ്പോഴിതാ ഇതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് താരസംഘടനയായ അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബു അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്.’ ഇപ്പോൾ ചേച്ചിയുടെ ആരോഗ്യാവസ്ഥയിൽ ചില പുരോഗതികൾ ഉണ്ട്. നേരത്തെ തിനേക്കാൾ ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. ആദ്യം ആശുപത്രിയിൽ കൊണ്ടു വരുന്ന സമയത്ത് ബോ,ധം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്കെ ശരിയായി കുറച്ചൊക്കെ വ്യത്യാസം വരുന്നുണ്ട്.കരൾ മാറ്റി വെക്കുക മാത്രമാണ് ഈ അസുഖത്തിൽ നിന്നു രക്ഷപ്പെടാനുള്ള ഏക മാർഗം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതി ഒക്കെ പരിഗണിച്ച് മാത്രമേ എല്ലാം ശരിയാകും എന്നാണ് ഇടവേള ബാബു പറയുന്നത്.’ കുറച്ചുകാലമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അഭിനയത്തിൽ ഇപ്പോഴും സജീവം തന്നെയായിരുന്നു കെപിഎസി ലളിത. തട്ടീംമുട്ടീം എന്ന സീരിയൽ പങ്കെടുത്തതോടെ കൂടി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി കെപിഎസി ലളിത മാറിക്കഴിഞ്ഞിരുന്നു. അമ്മായിയമ്മയായി എത്തിയ കെപിസിസി ലളിതയുടെ വേഷം വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധനേടിയത്.

സിനിമയിലും ഒരിക്കലും പകരം വെക്കാൻ പറ്റാത്ത ഒരു താരം തന്നെയാണ് കെപിഎസി ലളിത എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട താരത്തിൻ്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മെച്ചപ്പെടാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ എല്ലാപേരും തന്നെ. തൻ്റെ അഭിനയമികവും, തൻ്റെതായ രീതികളും കൊണ്ട് സിനിമ ഇൻഡസ്ട്രിയിൽ തൻ്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കെ പി എസ് സി ലളിതയക്ക് എപ്പോഴും കഴിഞ്ഞിരുന്നു. കെപിഎസി ലളിത മലയാളത്തിലെ പകരം വെക്കാനാകാത്ത ഒരു നായിക തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. നാടകരംഗത്ത് നിന്നും സിനിമാലോകത്തേക്ക് കെപിഎസി ലളിത യുടെ വളർച്ച വളരെ പെട്ടെന്ന് തന്നെ ആയിരുന്നു.

Share this on...