മലയാള സിനിമ നടൻ മാരിൽ മുൻനിരയിലാണ് ജനപ്രിയ നടന്മാരിൽ ദിലീപിന്റെ സ്ഥാനം തന്റെ കടിധ്വാനം കൊണ്ട് ഉയർന്നു വന്ന നടന്മാരിൽ മുൻപിൽ തന്നെയാണ് താരം. മിമിക്രി രംഗത് നിന്നും സിനിമയിൽ എത്തി പിന്നീട് ഏതു വേഷവും തന്റെ കൈകളിൽ ഭദ്രമാണ് എന്ന് തെളീക്കാൻ താരത്തിന് അതികം സമയം വേണ്ടി വന്നില്ല. ചെറിയ ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു തുടക്കം എങ്കിലും പിന്നീട് വലിയ വേഷങ്ങൾ താരത്തെ തേടി എത്തി. ദിലീപിന്റെ മിക്ക ചിത്രങ്ങളും ഇഷ്ട്ട ചിത്രങ്ങളിൽ പ്രേക്ഷകർ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മുട്ടിക്കും മോഹൻലാലിനും ശേഷം ഏറ്റവും അതികം ആരാധകർ ഉള്ള നടനും ദിലീപ് തന്നെയാണ്. സഹപ്രവർത്തകർക്ക് തുണയായി ആത്യം എത്താറുള്ള ഒരു നടൻ കൂടിയാണ് ദിലീപ്. സഹപ്രവർത്തകർ മാത്രമല്ല അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി താരം മുന്നിട്ട് ഇറങ്ങാറുണ്ട് ഇപ്പോൾ ഇതാ അത്തരം ഒരു അനുഭവം പങ്കുവെക്കുന്ന ലളിതയുടെ വാക്കുകളാണ് വയറൽ ആയി മാറുന്നത്.
ദിലീപ് ചെയ്തിട്ടുള്ള സഹായത്തെ കുറിച്ച് ദിലീപിന്റെ സ്നേഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് ലളിത ചേച്ചി അവരുടെ വാക്കുകൾ ഇങ്ങനെ. ദിലീപ് തന്നെ എന്നും ആവിശ്യങ്ങൾ അറിഞ്ഞു സഹായിച്ചിട്ടുണ്ട് ആവിശ്യങ്ങൾ അറിഞ്ഞു സഹായിക്കാൻ ദിലീപ് കഴിഞ്ഞേ ഒള്ളു വേറെ ആരും. എന്റെ മനസ്സ് വിഷമിക്കുകയോ കണ്ണ് നിറയുകയോ ചെയ്താൽ ദിലീപ് അപ്പോൾ വിളിക്കും. എന്താ ചേച്ചി കാര്യം എന്ന് ചോദിച്ചു കൊണ്ട്. എന്റെ മകളുടെ കല്ലിയാണ സമയത് ഒരു രൂപ പോലും ഇല്ലാതെ വിഷമിക്കുന്ന സമയത്. നിച്ഛയത്തിന്റെ തലേ ദിവസം ദിലീപ് വീട്ടിൽ പൈസ എത്തിച്ചിട്ടുണ്ട്. ഞാൻ ഇതിനെ കുറിച്ച് ദിലീപിനോട് ചോദിക്കുക പോലും ചെയ്തിട്ടില്ല. പക്ഷെ എല്ലാം കണ്ടറിഞ്ഞു ദിലീപ് സഹായിക്കുമായിരുന്നു. അത് പോലെ തന്നെ വിവാഹത്തിന്റെ രണ്ടു ദിവസം മുമ്പ് ദിലീപ് വിളിച്ചു ചോദിച്ചു പൈസ ഒക്കെ റെഡി ആയോ മുതലാളി എന്ന്. ഞാൻ പറഞ്ഞു ഒന്നും ആയില്ല ദിലീപേ എന്ന് അപ്പോൾ പൈസയുമായി ഒരാൾ വീട്ടിൽ വരും എന്നായിരുന്നു ദിലീപ് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ പറയാന് പറ്റാത്ത അത്രയും പൈസ ദിലീപ് കൊടുത്തയച്ചു. എന്നോട് ഇതുവരെ ചോദിച്ചിട്ടുമില്ല ഞാൻ തിരിച്ചു കൊടുത്തിട്ടുമില്ല എന്ന് ലളിത പറയുന്നു.