39 ഭാര്യമാരേയും 94 മക്കളേയും തനിച്ചാക്കി സിയോണ പോയി ; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന് ഇനി നാഥനില്ല

in News 19 views

ലോകജനത എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു കുടുംബമാണ് സിയോണ ചനയുടേത്. നിരവധി സവിശേഷതകളും, പ്രത്യേകതകളും, റെക്കോർഡുകളും നേടിയെടുത്ത ഒരു കുടുംബം ആണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ കുടുംബം. ഒരുപക്ഷേ അണുകുടുംബം എന്നോ കൂട്ടുകുടുംബം എന്ന രീതിയിൽ പോലും വിശേഷിപ്പിക്കാൻ കഴിയാത്തത്ര രീതിയിൽ, ഒരു ഗ്രാമത്തിലെ ജനസംഖ്യയുടെ പകുതി ഭാഗവും താമസിക്കുന്ന കുടുംബം. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്‌വാം ഗ്രാമത്തിലാണ് സിയോന ചാനയുടെ വലിയ കുടുംബം താമസിക്കുന്നത്. 39 ഭാര്യമാരും 94 കുട്ടികളും 33 കൊച്ചുമക്കളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ തലവനാണ് സിയോന ചാന.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നാല് നിലകളുള്ള 100 മുറികളുള്ള വീട് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവും, ലോകമെമ്പാടുമുള്ള ജനതയുടെ ആകർഷണ കേന്ദ്രവുമാണ്.

ഒരു വർഷത്തിൽ 10 ഭാര്യമാരെ ആണ് ചന വിവാഹം കഴിക്കുന്നത്. 17 വയസ്സുള്ളപ്പോൾ തന്നെക്കാൾ 3വയസ്സ് കൂടിയ യുവതിയെ ആണ് അദ്ദേഹം ആദ്യമായി വിവാഹം കഴിച്ചത്. എന്നാൽ ഈ വലിയ കുടുംബത്തിലെ ഒരു വലിയ വിഷമ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ വലിയ കുടുംബത്തിന്റെ എല്ലാമെല്ലാമായ ഗൃഹനാഥൻ സിയോണ ചന വാർദ്ധക്യ സഹജമായ അസുഖം മൂലം മ,ര,ണത്തിന് കീഴടങ്ങുകയായിരുന്നു. പ്രമേഹവും രക്താതിമർദ്ദവും ബാധിച്ച സിയോനാ ചന ജൂൺ 11 ന് അബോധാവസ്ഥയിലായി. ഞായറാഴ്ച മിസോറാമിന്റെ സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പ്രവേശിപ്പിച്ച് 10 മിനിറ്റിനുശേഷം മരിച്ചു.ട്രിനിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ ചാനയെ മ,രി,ച്ച,തായി പ്രഖ്യാപിച്ചിട്ടും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിന്റെ ശ,വ,സംസ്കാരം നിർത്തി വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ 39 ഭാര്യമാരും, മറ്റ് കുടുംബാംഗങ്ങളും വിശ്വസിക്കുന്നു.സിയോണ ചന, പവൽ എന്ന പ്രാദേശിക ക്രിസ്ത്യൻ വിഭാഗത്തിന്റെ തലവനായിരുന്നു. പാവലിലെ പുരുഷ അംഗങ്ങൾക്ക് ബഹുഭാര്യത്വം അഭ്യസിക്കാൻ അനുവാദമുണ്ട്, കൂടാതെ കുടുംബങ്ങളെ സാമുദായികമായി ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തന്റെ സ്വകാര്യ കിടപ്പുമുറിക്ക് അരികിൽ ഡോർമെട്രി ആയി തന്റെ എട്ടു ഭാര്യമാരെ ആണ് സിയോണ ചന താമസിപ്പിച്ചിരിക്കുന്നത്.

ഏഴോ എട്ടോ പേർ എപ്പോഴും സിയോണോയുടെ അരികിൽ ഉണ്ടാവും. സിയോണ തന്റെ അഭിമുഖത്തിൽ, തന്റെ കുടുംബം ഇനിയും വിപുലീകരിക്കാൻ ഏത് പരിധി വരെ പോകാനും തയ്യാറാണെന്നും, തനിക്ക് പരിപാലിക്കാനും, തന്നെ പരിപാലിപ്പിക്കാനും നിരവധി ആളുകൾ ഉണ്ടെന്നും, അതുകൊണ്ട് താൻ ഒരു ഭാഗ്യവാൻ ആണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല സിയോണ ചനയുടെ പിതാവും ഇത്തരത്തിലുള്ള ഒരു വലിയ കുടുംബത്തിനെ ആണ് പരിപാലിച്ചത്.ഈ വലിയ കുടുംബവും ആ കുടുംബത്തിലെ പല അംഗങ്ങളും ഇതുപോലെതന്നെ സിയോണ യുടെ വീടിനടുത്തടുത്ത് തന്നെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മിസോറാം മുഖ്യമന്ത്രി,സോറാംതാങ്ക ട്വീറ്റ് ചെയ്തിരുന്നു. ഹൃദയത്തിനു ഭാരം നൽകുന്നതാണ് സിയോണ ച്ചനയുടെ വിടവാങ്ങൽ എന്ന് മുഖ്യമന്ത്രി കുറിച്ചു. ഒപ്പം ധാരാളം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവും ആയിരുന്നു ഈ കുടുംബം എന്നും അദ്ദേഹം പറയുന്നു.

Share this on...