സുബിയുടെ കല്യാണത്തിന് 10 പവൻ കലാഭവൻ മണിയുടെ വക… കണ്ണുകൾ നിറഞ്ഞൊഴുകി സുബി സുരേഷ്

in News 42 views

മലയാളികൾക്ക് ഇന്നും വിശ്വസിക്കാൻ കഴിയാത്ത ഒരു വി,യോ,ഗം തന്നെയാണ് കലാഭവൻ മണിയുടേത്. നമ്മെ ഒരുപാട് ചിരിപ്പിച്ച, അതുപോലെ നമ്മളെ ഇത്രയധികം ചിന്തിപ്പിച്ച മറ്റൊരു നടൻ മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഉള്ളിൽ ഒരുപാട് സങ്കടങ്ങളും വിശക്കുന്ന വയറുമായി ആദ്യകാലങ്ങളിൽ മിമിക്രിയിലൂടെ കാണികളെ ചിരിപ്പിച്ച ആ മനുഷ്യൻ വളരെ പെട്ടെന്നാണ് ഉയർച്ചയിലേക്ക് എത്തിയതും. ചിരിപ്പിച്ചും, കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച ഒരു നടൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് ഇല്ലായ്മകളോട് പോരാടിയ ഒരു മനുഷ്യനായിരുന്നു മണിച്ചേട്ടൻ. മണിച്ചേട്ടൻ മ,രി,ച്ചി,ട്ട് ഇത്രയും വർഷങ്ങളായിട്ടും അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുകയാണ്. അത്തരത്തിൽ നടി സുബി സുരേഷ് മണിചേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മണി ചേട്ടൻ്റെ ഒപ്പമുള്ള ഓർമ്മകൾ എന്ന് പറഞ്ഞാൽ ഒരുപാട് അധികം ഉണ്ട് എന്നാണ് സുബി പറയുന്നത്. അദ്ദേഹത്തിനൊപ്പം ഒരുപാട് യാത്രകൾ ചെയ്യാനും, ഒരുപാട് ഷോകളിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നു സുബി പറയുന്നുണ്ട്.

അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തെ ആദ്യം കണ്ട കാര്യം ആണ് ഓർമ്മയിൽ വരുന്നത്. ചാലക്കുടിയിൽ വച്ചിട്ടാണ് ആദ്യമായി കാണുന്നതെന്നും സുബി പറയുന്നു. ചാലക്കുടിയിൽ വെച്ച് കാണുന്നത് മണിചേട്ടൻ നടത്തുന്ന ഒരു പള്ളി പെരുന്നാളിൽ വച്ചിട്ടാണ്. മമ്മൂക്ക മുതൽ ഒരുപാട് ഗസ്റ്റുകൾ ആ ചടങ്ങിൽ ഉണ്ടായിരുന്നു. എനിക്ക് അന്ന് കാർ ഇല്ലാത്തതിനാൽ ഞാൻ ടിനി യുടെ കൂടെയാണ് ആ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തുന്നത്. ഇത്രയും വലിയൊരു പള്ളിപ്പെരുന്നാൾ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അത്രയ്ക്കും ബ്ലോക്ക് ആയിരുന്നു അവിടെ. ഒരു ട്രാഫിക് പോലീസിനെ പോലെ അന്ന് അവിടുത്തെ ബ്ലോക്കുകളെല്ലാം നിയന്ത്രിച്ചത് മണി ചേട്ടൻ തന്നെയായിരുന്നു. അത്രയ്ക്കും സാധാരണക്കാരനായ ഒരു വ്യക്തി. അതിനു ശേഷം പിന്നീട് ഞാനും മണിച്ചേട്ടനും തമ്മിൽ വലിയ കണക്ഷൻ ഒന്നുമുണ്ടായിട്ടില്ല.

പിന്നീട് നാദിർഷാ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കൻ ട്രിപ്പിൽ മണി ചേട്ടനും, ദിലീപും, കാവ്യയും, സലിംകുമാർ ഒക്കെ പങ്കെടുത്ത ഒരു ഷോയിൽ എനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. ആ ഷോയിൽ ഒരു ഡാൻസ് ആണ് ഞാൻ ചെയ്തത്.അല്പം റിസ്ക്കുള്ള ഒരു ഡാൻസ് ആയിരുന്നു അത്. ഞാൻ സ്റ്റേജിൽ കയറിയപ്പോൾ മണിച്ചേട്ടൻ അവസാനം വരെയും പ്രാർത്ഥിച്ചുകൊണ്ട് സൈഡിൽ തന്നെ നിൽപ്പുണ്ടായിരുന്നു. തിരികെ ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി വരുമ്പോൾ തോളിൽ തട്ടി നന്നായിരുന്നു എന്ന് അഭിനന്ദിക്കുകയും ചെയ്തു. എല്ലാവരും പറയുന്നത് കേൾക്കാം. മണിച്ചേട്ടൻ ഒരു ഉരുക്കുമനുഷ്യൻ ആണെന്ന്.

പക്ഷേ ഒരിക്കലും അല്ല. അദ്ദേഹത്തെപ്പോലെ ഇത്രയും നല്ല മനസ്സുള്ള മറ്റൊരു വ്യക്തി ഇല്ല എന്ന് വേണം പറയാൻ. എന്നെ കൂടുതൽ അദ്ദേഹം അറിയുന്നതും ആഷോയിൽ വെച്ച് തന്നെയായിരുന്നു. ആദ്യം ഒന്നും അദ്ദേഹം എന്നോട് മിണ്ടില്ലായിരുന്നു.പുള്ളിക്കാരനോട് ഇഷ്ടമുള്ളവരോട് മാത്രമേ അദ്ദേഹം സംസാരിക്കുകയും ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞങ്ങൾ നല്ല കൂട്ടായി. എൻ്റെ അടുത്ത് വന്ന് എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചിരുന്നു. പ്രണയമുണ്ടായിരുന്നോ എന്ന് തിരക്കിയിരുന്നു. അപ്പോൾ ഞാൻ ഇല്ലെന്ന് മറുപടി കൊടുത്തു. ഇത് കേട്ടിട്ട് വേണം, നിനക്ക് ഒരു ജീവിതം വേണമെന്നും, നീ കുടുംബത്തിനുവേണ്ടി ജീവിക്കുന്നവളാണ് അതുകൊണ്ട് നിനക്ക് ഒരു കൂട്ട് വേണം എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടമല്ലായിയിരുന്നുവെന്നും, നിനക്കല്പം തലക്കനം ഉണ്ടായിരുന്നു എന്ന് തോന്നിയിരുന്നു എന്ന് മണിച്ചേട്ടൻ പറഞ്ഞിരുന്നു.

നീ ഒരു കല്യാണം കഴിക്കണം എന്ന് മണി ചേട്ടൻ ഉപദേശിച്ചു. നിൻ്റെ കല്യാണത്തിന് 10 പവൻ ഞാൻ നിനക്ക് തരും അന്ന് മണി ചേട്ടൻ പറഞ്ഞിരുന്നു. എന്നാൽ ഞാൻ അത് അവിടെ വിട്ടുകളഞ്ഞു.പിന്നീട് മണി ചേട്ടൻ എൻ്റെ അമ്മയെ വിളിച്ചു. അമ്മയെ വിളിച്ച് ഇവളെ നമുക്ക് നല്ലൊരു ആളെ കൊണ്ട് കെട്ടിക്കണം എന്ന് പറഞ്ഞു. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ ത്തിൽ ഒരു10 പവൻ ഞാനാണ് തരാൻ പോകുന്നതെന്നും മണിച്ചേട്ടൻ പറഞ്ഞിരുന്നു. അപ്പോൾ അമ്മ അങ്ങനെ കേട്ട് വിട്ടു എന്നേയുള്ളൂ. എങ്കിലും അത് തരാതെയാണ് മണി ചേട്ടൻ പോയത്. ഞാൻ ഇതുവരെയും കല്യാണം കഴിച്ചിട്ടില്ല എന്ന് കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് മണിയെ കുറിച്ച് സുബി പറയുന്നത്

Share this on...