സിനിമകളിലെ നിറ സാന്നിധ്യം – നായകൻ ആയി തിളങ്ങിയ താരം – പ്രാർത്ഥനയോടെ ആരാധകർ

in News 42 views

സിനിമകളിലെ നിറ സാന്നിധ്യം – നായകൻ ആയി തിളങ്ങിയ താരം – പ്രാർത്ഥനയോടെ ആരാധകർ കോവിഡ് ബാധിതൻ ആയ നടൻ സത്യാ രാജിനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.ദിവസങ്ങൾക്ക് മുൻപാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ നില മോശം ആയതോടെ ചെന്നൈ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിന്റെ നിലവിലെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.കോവിഡ് ലക്ഷണം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട് കോവിഡ് ബാധിതൻ ആയി എന്നുള്ള വിവരം പുറത്തു വന്നതോടെ നിരവധി ആരാധകരാണ് പ്രിയ താരത്തിന് രോഗ മുക്തി നേർന്നു കൊണ്ട് രംഗത്ത് വന്നത്.

സിനിമ മേഖയിലെ നിരവധി പേർക്കാണ് ഇപ്പോൾ കോവിഡ് വരുന്നത്.സംവിധായകൻ ആയ പ്രിയ ദർശനു കഴിഞ്ഞ ദിവസം ആയിരുന്നു കോവിഡ് പോസിറ്റീവ് ആയത്.ഇപ്പോൾ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലാണ് അദ്ദേഹം.കൊറോണ ബാധിച്ചു ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് തൃഷയും വ്യക്തമാക്കിയിരുന്നു.മഹേഷ് ബാബു,സ്വര ഭാസ്കർ തുടങ്ങി നിരവധി താരങ്ങൾക്കാണ് ഇതിനോട് അകം കോവിഡ് സ്ഥിരീകരിച്ചത്.ഇപ്പോൾ ഇതാ സത്യ രാജിനും കോവിഡ് ആണെന്നുള്ള വിവരം അറിഞ്ഞു ഏറെ വേദനയിലാണ് ആരാധകർ അദ്ധേഹത്തിനു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആയിരുന്നു ഹോസ്പിറ്റലിലേക്ക് മാറ്റിയത്.എത്രയും വേഗം പൂർണ ആരോഗ്യത്തോടെ തിരികെ എത്തട്ടെ എന്ന പ്രാര്തനയിലാണ് ആരാധകർ.

Share this on...