സാന്ത്വനം സീരിയലിന് എന്ത് പറ്റി… നിർത്തി പോ… പൊട്ടിത്തെറിച്ച് പ്രേക്ഷകർ..

in News 49 views

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളാണ് ഓരോ ചാനലുകളിലും സംപ്രേക്ഷണം ചെയ്തുവരുന്നത്. ഇത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട എന്നും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം എന്നത്. തമിഴിലെ പാണ്ടിയൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം എന്ന് പറയുന്നത്. ഒരു കൂട്ടുകുടുംബത്തിലെ ഒത്തൊരുമയും സ്നേഹവും തന്നെയാണ് ഈ പരമ്പരയെ മുന്നോട്ടു കൊണ്ടു പോകുന്നതും. കൗമാരക്കാർ പോലും ഈ പരമ്പരയുടെ ആസ്വാദകരാണ്. ശിവാഞ്ജലി എന്നുപറയുന്ന ആ ഒരു ജോഡിക്ക് അത്ര അധികം ഫാൻസ് ആണ് സോഷ്യൽ മീഡിയയിൽ പോലും ഉള്ളത്. എന്നാൽ എന്നും റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിന്ന ഈ ഒരു പരമ്പര ഇപ്പോൾ അതിൻ്റെ രീതി മാറ്റി മുന്നോട്ടു പോയിരിക്കുകയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഒരു വർഷം ഉണ്ടാക്കിയ ആരാധകരെ ഒറ്റ മാസം കൊണ്ട് നശിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ സീരിയൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിന് കാരണമായി പ്രേക്ഷകർ പറയുന്നതും ഇതിൻ്റെ പുതിയ കഥാഗതി തന്നെയാണ് ലച്ചു അപ്പച്ചിയുടെ വരവോടെ സാന്ത്വനം എന്ന സീരിയലിൻ്റെ പേര് തന്നെ പോയിരിക്കുന്നു. ദിവസം കഴിയുംതോറും സാന്ത്വനത്തിലെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള എന്തെങ്കിലും കുരുട്ടുബുദ്ധിയുമായിട്ടാണ് അപ്പച്ചി വരുന്നത്.പുട്ടിന് പീര പോലെ ഇടയ്ക്കിടെ തമ്പിയുടെ വരവും ആകുന്നതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുകയാണ് സാന്ത്വനം തറവാട്ടിൽ ഉള്ളവർ. നാട്ടിൽ ഒരു വീട്ടിലും നടക്കാത്ത കാര്യങ്ങൾ ആണ് സാന്ത്വനത്തിൽ നടക്കുന്നത്.

അടുക്കളയും കുടുംബ കാര്യങ്ങളും പുറത്തുനിന്നുള്ള ഒരാൾ കയ്യേറുമ്പോൾ ഒന്നും പ്രതികരിക്കാതെ നിൽക്കുന്ന കഥാപാത്രങ്ങളെയാണ് ജനങ്ങൾ വിമർശിക്കുന്നത്.ഹരി പ്രതികരിക്കുമ്പോൾ അതിന് വിലക്ക് ഏർപ്പെടുത്തുകയാണ് മറ്റു കഥാപാത്രങ്ങൾ. അഞ്ജലിയുടെ പ്രതികരണത്തിനും പരിധിയുള്ള അതുപോലെയാണ്. ദേവി ആണെങ്കിൽ നന്മമരം ആയി തന്നെ തുടരുകയാണ്. മറ്റൊരു രൂക്ഷവിമർശനം കണ്ണൻ എന്ന കഥാപാത്രത്തിന് നേരെയാണ്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പക്വത കണ്ണൻ കാണിക്കണം. വെറുതെ ചളിയടി ക്കുകയും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുകയും ചെയ്യുന്നത് കണ്ണൻ ആണെന്നാണ് ചിലർ വിമർശിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ എപ്പിസോഡുകളിൽ തമ്പി വാങ്ങിനൽകിയ പുതിയ വാഷിംഗ് മെഷീനിൽ കണ്ണൻ തുണികളിട്ട് അലക്കുന്നതും, അതെല്ലാം കണ്ടുവരുന്ന ലച്ചു അപ്പച്ചി അതെല്ലാം എടുത്ത് മുറ്റത്തേക്ക് ചാടുന്നതുമൊക്കെ കാണുവാൻ കഴിയുമായിരുന്നു.

എത്ര കിട്ടിയാലും കൊച്ചു കുട്ടികളെക്കാൾ നിലവാരത്തകർച്ചയിലേക്കാണ് കണ്ണൻ എന്ന കഥാപാത്രം പോകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മറ്റൊരു പ്രധാന കാര്യം ഇത് തമ്പിയും പെങ്ങളും ആസൂത്രിതമായി നടത്തുന്ന ചതിയുടെ തുടക്കമാണെന്ന് ബാലനും, ദേവിയും തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്.ഹരിക്കും ആ ബോധ്യമുണ്ട്. അപ്പോഴും അപ്പുവിൻ്റെ സന്തോഷം എന്നു പറഞ്ഞ് ലച്ചു അപ്പച്ചിയെ പുറത്താക്കാതെ പിടിച്ചുനിർത്തുന്നതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.

അപ്പു ആണെങ്കിൽ ഒന്നും മനസ്സിലാവാത്ത സ്നേഹമുള്ള പുത്രിയായി തുടരുന്നു. അതുകൊണ്ടുതന്നെ പരമ്പരയുടെ ഈ ഒരു പുതിയ കഥാഗതി കഥയുടെ റേറ്റിംഗ്, പരമ്പരയുടെ റേറ്റിങ് കുറയ്ക്കും എന്നാണ് ആരാധകർ പറയുന്നത്. ഒരു വീട്ടിലും നടക്കാതെ ഇത്രയധികം ക്ഷമയോടെയുള്ള ആളുകളെ ഇങ്ങനെ ആകരുത് എന്നാണ് ആശാധകർ പറയുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഉണ്ടെങ്കിൽ അതിൽ വിമർശിക്കണം എന്നും മറുപടി പറയണമെന്നും പരമ്പരയുടെ റേറ്റിംഗ് വീണ്ടും മുന്നിൽ കൊണ്ടുവരണം എന്ന് അപേക്ഷിക്കുകയാണ് സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർ എല്ലാപേരും.

Share this on...