സംഭവംവൈറല്‍; വേഷംകണ്ടാരെയും വിലയിരുത്തരുതെന്നുപറയുന്നത് ഇതാണ്; ഓട്ടോക്കാരന്‍ ആരെന്നറിഞ്ഞ യുവതിഞെട്ടി

in News 43 views

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ഓട്ടോക്കാരൻ്റെ കഥയാണ്. ബംഗ്ലൂരിൽ ജോലി ചെയ്യുന്ന നിഖിത അയ്യർ എന്ന യുവതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ആരെയും വേഷം കണ്ടോ ജോലി കണ്ടോ വിലയിരുത്തരുതെന്നും ,പലരും നമ്മളെക്കാൾ മേലെ ആകും എന്നുള്ളതിനു തെളിവായി മാറുകയാണ് ഈ കുറിപ്പ്. ജോലിക്ക് സമയത്ത് എത്താൻ ആകുമോ എന്ന ആശങ്കയിലാണ് നിഖിത അയ്യർ ഓട്ടോയ്ക്ക് കൈകാണിച്ചത്.ഓട്ടോ അടുത്തേക്ക് വന്ന് നിർത്തിയതോടെ നിഖിതയുടെ ആശയക്കുഴപ്പം കൂടി. മുടിയും താടിയും നരച്ച് ഒരു അപ്പൂപ്പൻ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത് എന്നതായിരുന്നു കാരണം.ഈ ഓട്ടോയിൽ പോയാൽ സമയത്ത് എത്തുമോയെന്ന് ശങ്കിച്ച് നിൽക്കവേ 74കാരനായ ഓട്ടോ ഡ്രൈവർ മനോഹരമായ ഇംഗ്ലീഷിൽ സംസാരിച്ചുതുടങ്ങി സാധാരണക്കാരനെ പോലെ തോന്നിച്ച ഓട്ടോ ഡ്രൈവറുടെ അസാധാരണമായ ഇംഗ്ലീഷ് പ്രാവീണ്യം ആണ് നിഖിതയെ അത്ഭുതപ്പെടുത്തിയത്.

നിഖിതയുടെ ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ പട്ടാഭിരാമൻ എന്ന ഡ്രൈവർ തയ്യാറായതോടെ 45 മിനിറ്റ് നീണ്ട ആ യാത്രയിൽ ഒരു അപൂർവ്വ ജീവിതകഥയാണ് അവർക്ക് മുന്നിൽ തെളിഞ്ഞു വന്നത്. തൻ്റെ ജീവിതത്തിലെ ആ അവിസ്മരണീയ അനുഭവം നിഖിത ലിക്വിഡ് ഇ പോസ്റ്റ് ആയാണ് പങ്കുവെച്ചത്. വളരെ ഒഴുക്കുള്ള ഇംഗ്ലീഷിലാണ് പട്ടാമ്പിരാമൻ നിഖിത ഓട്ടോയിലേക്ക് ക്ഷണിച്ചത്. ഇത് നിഖിതയെ ഞെട്ടിച്ചു. 14 വർഷമായി ഓട്ടോ ഓടിക്കുന്നു എന്നാണ് പട്ടാഭിരാമൻ നിഖിതയോട് പറഞ്ഞത്.

എന്നാൽ അതിനുമുമ്പ് അദ്ദേഹം ഒരു ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. എംഎ യും എം എഡും കഴിഞ്ഞ് മുംബൈയിലേക്കൊരു കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായാണ് പട്ടാമ്പിരാമൻ കരിയർ തുടങ്ങിയത്. ജാതിയുടെ പേരിൽ കർണാടകത്തിൽ ജോലി ലഭിക്കാതെ വന്നതോടെ ജോലിതേടി മഹാരാഷ്ട്രയിൽ ലേക്ക് പോകേണ്ടി വന്നു. പിന്നീട് മഹാരാഷ്ട്രയിലെ ഒരു കോളേജിൽ അറുപതാം വയസ്സിൽ വിരമിക്കുന്നതുവരെ 20 വർഷം ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്തു.

ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം ബംഗളൂരുവിലേക്ക് തിരിച്ചെത്തിയത്. സ്വകാര്യ കോളേജുകളിൽ അധ്യാപകർക്ക് പരമാവധി 15,000 രൂപ വരെയാണ് അന്ന് ലഭിച്ചിരുന്നത്. സ്വകാര്യ കോളേജ് ആയതിനാൽ പെൻഷനും ഇല്ല. ഒരു ദിവസം ഓട്ടോ ഓടിച്ചാൽ 700 മുതൽ 1500 രൂപ വരെ കിട്ടും. എനിക്കും എൻ്റെ ഗേൾഫ്രണ്ടിനും കഴിയാൻ ഇത് ധാരാളം എന്നാണ് പട്ടാഭിരാമൻ പറഞ്ഞത്

ഗേൾ ഫ്രണ്ട് പരാമർശം കേട്ട് ചിരിച്ച് നിഖിത യോട് എന്തുകൊണ്ടാണ് ഭാര്യയെ ഗേൾ ഫ്രണ്ട് എന്നു വിളിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഭാര്യ എന്ന് വിളിക്കുന്ന നിമിഷം മുതൽ തന്നെ അവർ അടിമകളാണെന്ന് ബോധമാണ് പല ഉണ്ടാകുന്നത്. നിങ്ങളെക്കാൾ ഒന്നിലും താഴെ അല്ല നിങ്ങളുടെ ജീവിതപങ്കാളി. പലപ്പോഴും അവർ നിങ്ങളെക്കാൾ മുകളിലുമാണ്. ഗേൾഫ്രണ്ട് വിളിയുടെ കാരണം പട്ടാഭിരാമൻ വ്യക്തമാക്കുന്നു. ഈ ദമ്പതികൾക്ക് ഒരു മകൻ ആണ് ഉള്ളത്.

വാടക നൽകാൻ മാതാപിതാക്കളെ സഹായിക്കാറു ണ്ടെങ്കിലും മകനും കുടുംബവും വേറെയാണു താമസം. ഞങ്ങൾ മക്കളുടെ സംരക്ഷണയിൽ അല്ല കഴിയുന്നത്. അവർ അവരുടെ ജീവിതവും ഞങ്ങൾ ഞങ്ങളുടെ ജീവിതവും സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു പട്ടാമ്പി രാമൻ്റെ വാക്കുകളൊന്നും നിഖിത എഴുതുന്നു. ജീവിതത്തെക്കുറിച്ച് ഒരു പരാതിയില്ല. ഒന്നിലും പശ്ചാത്താപമില്ല.

ഇത്തരം ഒളിഞ്ഞിരിക്കുന്ന നായകരിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട് എന്നാണ് അവിചാരിതമായി കണ്ടുമുട്ടിയ ആ അത്ഭുത മനുഷ്യനെപറ്റിയുള്ള കുറിപ്പ് നിഖിത അവസാനിപ്പിക്കുന്നത്. വൈകാതെ നിഖിതയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

Share this on...