വിവാഹനിശ്ചയ പന്തലില്‍ ജീവനറ്റ് ജെഫിനും സുമിയും.. അമ്മിഞ്ഞപ്പാല്‍ മധുരം പോയതറിയാതെ പിഞ്ചു കുഞ്ഞ്.. കൈപ്പുഴ ഗ്രാമത്തെ ചുട്ടുപൊള്ളിച്ച കാഴ്ച..!!

in News 40,249 views

അനുജൻ്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വളരെയേറെ സന്തോഷത്തോടെയാണ് ജെഫിനും, സുമിയും മുല്ലപ്പള്ളിൽ നിന്നും കൈപ്പുഴ മുട്ടിലെ കുടുംബവീട്ടിലേക്ക് യാത്രപുറപ്പെട്ടത്. എന്നാൽ അത് അവരുടെ ജീവിതത്തിലെ അവസാന യാത്രയായി മാറുകയായിരുന്നു.പറക്കമറ്റാത്ത തങ്ങളുടെ പൊന്നു മക്കളെ തനിച്ചാക്കി ജെഫിനും, സുമിയും പറന്നകന്നപ്പോൾ കണ്ടു നിന്നവർക്കെല്ലാം അത് സങ്കടക്കടലായി മാറി.സഹോദരൻ്റെ വിവാഹ നിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്ക് ജേഷ്ഠൻ്റെയും ജ്യേഷ്ടത്തിയുടെയും ജീവനറ്റശരീരം കൊണ്ടുവന്നതിൻ്റെ വേദനയിൽ കുടുംബാംഗങ്ങൾ അലമുറയിട്ടു. അവരുടെ പൊന്നുമക്കളും കണ്ടു നിന്നവരെല്ലാരും ഈറനണിഞ്ഞു.

കോട്ടയം കുമരകം റോഡിൽ കൈപ്പുഴ മുട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചാണ് കുടവച്ചൂർ കിഴങ്ങലശ്ശേരി ജെഫിൻ കെ പോളും, ഭാര്യ സുമി രാജും മ,രി,ച്ച,ത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മൂത്തമകൻ ആൽഫിൻ പരിക്കുകളോടെ ചികിത്സയിലാണ്. ഇളയ മകൻ ആൽഫിയയ്ക്ക് ഒരു വയസ്സ് ആണ്. പരിക്കുകളൊന്നും പറ്റിയിട്ടില്ല. കാർബൈക്കിൽ ഇടിച്ചതോടെ സമീപത്ത് തെറിച്ച് തോട്ടിലലേക്ക് തെറി,ച്ചു,വീ,ണ,തു കൊണ്ടാണ് ഇവരുടെ ഇളയ മകൾ ആൽഫിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. മൂത്തമകൻ ആൽഫിൻ വലതു കാൽ ഒടിഞ്ഞ് ചികിത്സയിലാണ്.

മാതാപിതാക്കളുടെ മ,ര,ണം ആൽഫിനെ ഇനിയും അറിയിച്ചിട്ടില്ല. ഒരു മാസം മുൻപാണ് ആൽഫിനെ എൽകെജിയിലേക്ക് ചേർത്തത്. കൈപ്പുഴയാറിൻ്റെ മറുകരയിലേക്ക് പാലമോ മറ്റ് വാഹന സൗകര്യമോ ഇല്ലാത്തതിനാൽ വെള്ളത്തിലാണ് ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചത്. വെള്ളത്തിൽ ശവപെട്ടികളുമായി പോകുമ്പോൾ കൈപ്പുഴയുടെ ഇരുകരയും തേങ്ങി കരയുകയായിരുന്നു. നെമ്പു – പൊന്നമ്മ ദമ്പതികളുടെ മകനാണ് ജെഫിൻ ഏക സഹോദരനായ സ്റ്റെഫിൻ്റെ വിവാഹനിശ്ചയത്തിന് ആയി ജെഫിനും സുമിയും മുല്ലപ്പള്ളിയിലെ വാടകവീട്ടിൽ നിന്നും കുടുംബവീട്ടിലേക്ക് വരുമ്പോൾ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. മകനും കുടുംബവും വരുമ്പോൾ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ വള്ളവുമായി പിതാവ് നെ ബിൻ ബുധനാഴ്ച വൈകിട്ട് മറുകരയിൽ കാത്തുനിൽക്കുകയായിരുന്നു.

എന്നാൽ തൻ്റെ പൊന്നുമക്കൾ അ,പ,ക,ട,ത്തി,ൽ,പ്പെട്ട വിവരം ഈ പിതാവ് അറിഞ്ഞില്ല. ബൈക്ക് അപകടത്തിൽ പെട്ടു എന്ന് മാത്രമാണ് ആദ്യം അറിയിച്ചത്. ഇന്നലെ രാവിലെ ആണ് ജെഫിൻ്റെ മാതാപിതാക്കള മ,ര,ണ,വിവരം അറിയിച്ചത്. വൈക്കം തോട്ടകത്തുള്ള ബദേൽ ഹൗസ് അസംബ്ലിയിലെ ഒരേകല്ലറയിലാണ് ജെഫിനെയും സുമിയെയും സംസ്കരിച്ചത്. ഇന്നലെ സംസ്കാര ചടങ്ങുകൾക്ക് എത്തിയ എല്ലാവരുടെയും മനസ്സിൽ സങ്കടം നിറച്ചത് ഒന്നുമറിയാതെ മുത്തശ്ശിയുടെ കൈകളിൽ വിശ്രമിച്ചിരുന്ന ആൽഫിയ ആയിരുന്നു. യാത്ര സൗകര്യമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട്. അത് ആയിരുന്നു ജെഫിൻ്റെയും സുമിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. തെച്ചൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ഉള്ള വീട്ടിലേക്ക് പോവാൻ വള്ളം വേണം.

അതുകൊണ്ടാണ് രണ്ടുവർഷം മുൻപ് സുമിയുടെ നാടായ മുല്ല പള്ളിയിലേക്ക് ഇവർ വാടകയ്ക്ക് താമസിക്കാൻ പോയത്. വെച്ചൂർ പഞ്ചായത്തിൽ വീട് കിട്ടാനായി ലൈഫ് പദ്ധതി അപേക്ഷിച്ചു.ആദ്യ പട്ടികയിൽ പേര് ഉണ്ടായിരുന്നെങ്കിലും രണ്ടാമത്തെ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ അപ്പീലും നൽകിയിരുന്നു. എന്നാൽ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ നിൽക്കാതെ ഇരുവരും ജീവിത വഴിയിൽ നിന്നും മടങ്ങിയിരിക്കുകയാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഇവരുടെ വേർപാട്. സഹോദരൻ്റ വിവാഹ നിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്ക് എത്തിയ ജ്യേഷ്ഠൻ്റെയും ജ്യേഷ്ഠത്തിയുടെയും മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞവരാണ് ഏറെയും. അച്ഛനും അമ്മയും നഷ്ടമായതറിയാത്ത രണ്ട് കുരുന്നുകളാണ് ഇപ്പോഴുമുള്ളത്. കണ്ണീരണിഞ്ഞ് ഒരു ഗ്രാമം മൊത്തവുമുണ്ട്.

Share this on...