വളരെ ആക്റ്റീവ് ആയി നിന്ന ഈ മത്സരാർത്ഥിയുടെ എലിമിനേഷൻ ഏവരെയും ഞെട്ടിച്ചു-അപ്രതീക്ഷിതം എന്നു പ്രേക്ഷകർ

in News 23 views

ബിഗ്ബോസ് വീട്ടിലെ ആദ്യത്തെ ആഴ്ച അവസാനത്തിലെത്തിയിരിക്കുകയാണ്. മത്സരം ഒരാഴ്ച പിന്നിടുമ്പോഴും മത്സരാർത്ഥികളെല്ലാം തങ്ങളുടേതായ സ്ഥാനം വീട്ടിൽ ഉറപ്പിക്കാനുള്ള തത്രപാടിലായിരുന്നു. ചിലർ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യ്തും മറ്റു ചിലർ ഗെയിമിൽ നന്നായി കളിച്ചും മുന്നോട്ട് നിന്നപ്പോൾ ചില മത്സരാർത്ഥികളെ ക്യാമറയിൽ പോലും കാണാതെ ആയി. ഓരോ ആഴ്ചയിലുമാണ് പ്രകടനവും വോട്ടും കുറഞ്ഞ മത്സരാർത്ഥികളെ മോഹൻലാൽ എത്തുന്ന വീക്കെൻ്റ് എപ്പിസോഡിൽ പുറത്താക്കുന്നത്.ഇന്നും നാളെയുമായാണ് ബിഗ് ബോസിലെ നാലാം സീസണിലെ ആദ്യത്തെ വീക്കെൻ്റ് എപ്പിസോഡ് നടക്കുന്നത്.

ആദ്യത്തെ ആഴ്ച തന്നെ സംഭവബഹുലമായിരുന്നു ബിഗ് ബോസ് വീട്. മോഹൻലാൽ വരുമ്പോൾ അനീതിയെ ചോദ്യം ചെയ്യുമെന്നും പ്രേക്ഷകർക്ക് ചോദിക്കാനുള്ളത് മത്സരാർത്ഥികളോട് ചോദിക്കുമെന്നു മാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. പുതിയ പ്രൊമോയിൽ മത്സരാർത്ഥികളെ കാണാനെത്തിയ മോഹൻലാൽ വീട്ടിലെ അംഗങ്ങൾ അമിതമായി ഇംഗ്ലീഷ് സംസാരിക്കുന്നതിനു താക്കീത് ചെയ്തതായി കാണിക്കുന്നുണ്ട്. കൂടാതെ മലയാള ഭാഷയെ പറ്റിയും അത് എഴുതാനും വായിക്കാനും പഠിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ആദ്യ ആഴ്ച അവസാനിച്ചതോടെ ആരായിരിക്കും ഈ ആഴ്ചയിൽ പുറത്താവുക എന്ന ചർച്ചകൾ നടന്നുവന്നിരുന്നു.

ബിഗ് ബോസ് സ്ഥിരം പ്രേക്ഷകർ തങ്ങളുടെ പ്രവചനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. പുറത്താവാൻ സാധ്യതയുള്ളവരുടെ പേരുകൾ ഏറ്റവും കൂടുതൽ ആളുകൾ പ്രവചിക്കുന്നത് ശാലിനിയുടെയും സൂരജിൻ്റെയും പേരുകൾ ആയിരുന്നു. രണ്ടുപേരും ഗെയിമിലും വലിയ പ്രകടനമൊന്നും കഴിഞ്ഞാഴ്ച കാഴ്ചവെച്ചിരുന്നില്ല എന്നതു തന്നെയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസിൽ ഇത്തവണ എലിമിനേഷൻ കാണില്ല എന്ന് വിചാരിച്ചു വരെ പോലും ഞെട്ടിച്ചു കൊണ്ടാണ് പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

ബിഗ്ബോസിൽ എലിമിനേഷൻ നടന്നിരിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളാണ് ബിഗ് ബോസിൽ നിന്ന് ഇത്തവണ എലിമിനേറ്റായിരിക്കുന്നത്. സൂരജും ശാലിനിയുമാണെന്ന് കരുതിയ വരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ലാലേട്ടൻ്റെ ഈ പ്രഖ്യാപനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അത് മറ്റാരുമല്ല. ബിഗ്ബോസിലേക്ക് രണ്ടാമതായി പ്രവേശനം നേടിയ ജാനകിയാണ് പുറത്തായിരിക്കുന്നത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാക്കുന്നത്.

ഒരു യൂട്യൂബ് ചാനലിലൂടെയാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ബിഗ്ബോസ് മല്ലു ടോക്സ്എന്നഒരു ചാനലിലൂടെയാണ് ഈ കാര്യം പുറത്തുവന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഇതിനുമുൻപും ഈ ചാനലിലൂടെ വന്ന കാര്യങ്ങൾ എല്ലാം തന്നെ ഏകദേശം സത്യമായിരുന്നു എന്നുള്ളതും പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് വിശ്വസിച്ചേ മതിയാകൂ എന്ന് അവർ വേദനയോടെ പറയുന്നു.

ഇനി സീക്രട്ട് റൂമിലേക്കാണോ കൊണ്ടുപോയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഏതായാലും ജാനകിയാണ് എലിമിനേറ്റ് ആയിരിക്കുന്നത് എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. കാരണം ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ആക്ടീവായ മത്സരാർത്ഥികളിൽ ഒരാൾ തന്നെയായിരുന്നു ജാനകി. നന്നായി സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. ഗെയിമിലെല്ലാം നല്ല രീതിയിൽ തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ജാനകി ഔട്ടായതെന്ന് ഏവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്.

Share this on...