മഹേഷ് ദിവസങ്ങള്‍ക്കു ശേഷം ചിരിച്ചു.. ആ ചിരി ഒളിച്ചുനിന്ന് കണ്ട് അമ്മ..!

in News 118 views

മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പാവപ്പെട്ട കുടുംബത്തില്‍ നിന്ന് സാധാരണക്കാരനായി വളര്‍ന്ന മഹേഷിന്റെ സ്വപ്‌നമായിരുന്നു മിമിക്രി ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയെന്നത്. തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്ര നടത്തവേയാണ് അപ്രതീക്ഷിത വാഹനാപകടം ആ സ്വപ്‌നങ്ങളെല്ലാം തകര്‍ത്തത്. ഇതിനോടകം തന്നെ നിരവധി ശസ്ത്രക്രിയകള്‍ മഹേഷിന്റെ മുഖത്തും കയ്യിലുമെല്ലാം നടത്തിക്കഴിഞ്ഞു. പ്രായമായ അമ്മയുടെ ഏക പ്രതീക്ഷയായ മഹേഷ് ആ അമ്മയുടെ പ്രാര്‍ത്ഥനയും കരുത്തിലുമാണ് ഇപ്പോള്‍ മുന്നോട്ടു നടക്കുന്നത്.

മുഖത്ത് വന്ന ഗുരുതര പരിക്കിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട ശാസ്ത്രകിയ നടത്തിയുരുന്നു.എന്റെ തിരിച്ചു വരവിനായി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി.ഇതൊന്നും കണ്ടു ആരും ടെൻഷൻ ആകരുത് എന്നും അടിപൊളി ആയി ഞാൻ തിരിച്ചു വരും എന്നും മഹേഷ് വ്യക്തമാക്കി.പൈസ ഓർത്തു ടെൻഷൻ ആവണ്ട എന്നും ഏതു ആവശ്യത്തിനും എന്നെ വിളിച്ചാൽ മതി എന്നുമാണ് നടൻ ഗണേഷ് കുമാർ അറിയിച്ചത്.ഇപ്പോൾ ഇതാ കോമഡി ഉത്സവത്തിന്റെ സ്വന്തം അമരക്കാർ ആയ മിഥുനും കലാഭവൻ പ്രചോദും മഹേഷിനെ കാണാൻ എത്തിയ ചിത്രമാണ് വൈറൽ ആകുന്നത്.അവന്റെ പേര് മഹേഷ് എന്നാണ്.അവൻ തിരിച്ചു വരും നേരത്തെ ഉള്ളതിലും കിടിലൻ ആയിട്ട് എന്നുമാണ് മിഥുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.കോമഡി ഉത്സവത്തിന്റെ സ്ഥിര സാനിദ്യങ്ങളിൽ ഒന്നാണ് മഹേഷിന്റേത്.പലപ്പോഴും വലിയ ഓളം ഉണ്ടാക്കിയാണ് മഹേഷ് ആ വേദിയിൽ നിന്നും പിന്മാറിയിട്ടുള്ളത്.

Share this on...