മകളെ കെട്ടിച്ചുവിടാൻ വേണ്ടി ലോണെടുത്ത ജ്വല്ലറിയിലേക്ക് ഉടൻ ചൊല്ലുവാൻ പറഞ്ഞു ഫോൺ വന്നു.പിന്നെ നടന്നത്

in Story 723 views

രചന: Abu Mannarkkad

നിസാർ സലീന ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 4 മാസമായി ..
എന്നാൽ കുറച്ച് ദിവസമായിട്ട് സലീനയെ അലട്ടുന്ന ഒരു പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ രാവിലെ കാര്യമായ ആലോചനയിലാണ് നിസാർ. ഒരു ഡിമാന്റും ഇല്ലാതെയാണ് വിവാഹം ഉറപ്പിച്ചത്.നല്ല സ്വഭാവമുള്ള ഒരു കുട്ടിയാവണം എന്ന് മാത്രമേ കരുതിയിരുന്നള്ളൂ….എന്നിട്ടും 30 പവന്റെ ആഭരണവുമായിട്ടാണ്ട് സലീ കയറി വന്നത്. എന്നാൽ ജ്വല്ലറിയിൽ വലിയ ഒരു സംഖ്യ കടമാക്കിയിട്ടാണ് ഇത്രയും ആഭരണം ഉണ്ടാക്കിയതെന്ന സത്യം പിന്നീടാണ് അറിയുന്നത്.

ആകെയുള്ളത് വീടും 15 സെന്റ് സ്ഥലവും മാത്രമാണ്. അതിൻമേൽ ഒരു ലോണും എടുത്തിട്ടുണ്ട്. ഇനി അത് വിറ്റ് ബാങ്കിലെ കടവും, ജ്വല്ലറിയിലെ കടവും തീർത്ത് ബാക്കിയുള്ളതിന് ഒരു കൊച്ചുപുരയിടം വാങ്ങണം എന്നാണ് അവരുടെ പ്ലാൻ. ബാങ്കിലെ ലോൺ തീർക്കാൻ സാവകാശമുണ്ട്, പക്ഷെ ജല്ലറിയിലെ കടത്തിന് ഇനി രണ്ട് മാസം കൂടിയെ ഒള്ളൂ എന്നാണ് അറിഞ്ഞത്. ജ്വല്ലറിയിലെ ബാദ്യധ തീർക്കാൻ ഇനി ഒരുവഴിയേ ഉള്ളൂ…. എന്നൊക്കെ ചിന്തയിലിരികുമ്പോഴാണ് സലീന കടന്ന് വന്നത്..

എന്താ ഇക്കാ കാര്യമായ ഒരാലോചന എന്ന് ചോദിച്ച് കൊണ്ട് സലീന അവന്റെ അടുത്തിരുന്നു… നിസാർ സലീനയെ ഒന്ന് നോക്കി. പാവം കളിയും ചിരിയും തമാശയും കണ്ടാൽ തോന്നും ആൾ ഫുൾ ഹാപ്പിയാണന്ന്, പക്ഷെ ആ മനസ്സിന്റെ വേദനയും നീറ്റലും എത്രത്തോളം ഉണ്ടന്ന് 4 മാസം കൊണ്ട് തന്നെ മനസ്സിലാക്കി.

സലീന നിസാറിന്റെ തലമുടിയിൽ പതിയെ തലോടികൊണ്ട് ചോദിച്ചു.എന്താ ഇക്കാ ഒന്നും മിണ്ടാത്തത്..? എന്താണങ്കിലും എന്നോട് പറ… ഏയ് ഒന്നൂല്ല സലീ …. എന്ന് പറഞ്ഞ് കൈ പിടിച്ച് നെഞ്ചോട് ചേർത്ത് കൊണ്ട് നിസാർ താൻ ചിന്തിക്കുന്ന കാര്യം അവളോട് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയാൻ തുടങ്ങി… എന്റെ പൊന്നിക്കാ എന്നൊരു വിതുമ്പലോടെ അവൾ നിസാറിന്റെ നെഞ്ചിലേക്ക് മുഖമമർത്തി.. തേങ്ങി കരയുന്ന സലീനയുടെ ചുമലിൽ നിസാർ പതിയെ തലോടികൊണ്ട് പറഞ്ഞു ..ഏയ് എന്താ സലീ ഇത്… കരയാൻ പറഞ്ഞതല്ല … ആ വീട് വിറ്റിട്ട് നിന്റെ വീട്ട് കാർ കരുതുന്നത് പോലെ ഒന്നും നടക്കില്ല. നിനക്ക് താഴെയും ഒരാളുണ്ടല്ലോ ? അത് വിറ്റാൽ പിന്നെ അവളെ എന്ത് ചെയ്യും?

അവളുടെ കരച്ചിലിന് ശക്തി കൂടി കൂടി വന്നു.. സലീനയുടെ ചുടുകണ്ണുനീർ നിസാറിന്റെ നെഞ്ചിൽ തട്ടി ഷർട്ടിലൂടെ ഒലിച്ചിറങ്ങുമ്പോൾ അവൻ അവളുടെ മുഖം പതുക്കെ ഉയർത്തി കൊണ്ട് ചോദിച്ചു..

എന്താ സലീ … നിനക്ക് താൽപര്യമില്ലേ…? ഇ…. ഇ…ക്കാ…..

ഇക്കാ…… എന്തായി പറയുന്നത് .. എന്ന് പറഞ്ഞ് തന്റെ കൈ കൊണ്ട് അവന്റെ ചുണ്ടുകളെ തടുത്തു കൊണ്ട് അവൾ ചോദിച്ചു… ഇക്ക എന്നെ അങ്ങനെയാണൊ മനസ്സിലാക്കിയത്…? കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഷാളിന്റെ തുമ്പു കൊണ്ട് തുടച്ച് കൊണ്ടിരികുമ്പോൾ ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു.. .. ഇ…..ക്കാ… ഇക്കാക്ക് അറിയൊ? ഈ സ്വർണ്ണം ഞങ്ങളുടെ വീട്ടിലുണ്ടാക്കിയ ദുരന്തങ്ങൾ ….?

എന്റെ ഹൃദയത്തിൽ ഏൽപ്പിച്ച മുറിവുകൾ ? തീ തിന്ന് ജീവിക്കുന്ന എന്റെ രക്ഷിതാക്കളുടെ വേദന..? സ്നേഹനിധിയായ എന്റെ ആപ്പയുടെ മരണത്തിന്റെ കാരണം? എല്ലാം ഈ സ്വർണ്ണം തന്നെയാണ്… ഇക്കാക്ക് അറിയോ? ഞങ്ങളുടെ വീട്ടിലെ കഥകൾ ….?

അവൾ തുടർന്നു. എന്റെ ആപ്പ (ഉപ്പയുടെ അനുജൻ) വിവാഹം കഴിക്കുമ്പോൾ… അന്ന് പറഞ്ഞ് ഉറപ്പിച്ച സ്വർണ്ണത്തിന്റെ ബാക്കി 5 പവൻ ഒരു വർഷത്തിനുള്ളിൽ തരാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ എളാമയുടെ വീട്ടിലെ കഷ്ടപാടുകൾ കാരണം ബാക്കി വന്ന5 പവൻ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ല.. ഒരു വർഷം കഴിഞ്ഞപ്പോൾ വല്ലുമ്മ കിട്ടാനുള്ള ആ ഭരണത്തിന്റെ പേരിൽ ഏളാമ്മയെ ഒരു പാട് കരയിപ്പിച്ചിട്ടുണ്ട് –

നല്ല അടക്കവും ഒതുക്കവുമുള്ള തങ്ക പെട്ട സ്വഭാവമുള്ള വെളുത്ത് സുന്ദരിയായിരുന്നു അവര്.””സൈനബ”” അതായിരുന്നു അവരുടെ പേര് .ഞാൻ “സൈന്നുമ്മ” എന്നാണ് വിളിച്ചിരുന്നത്. ആ 5 പവൻ സ്വണ്ണത്തിന്റെ പേരിൽ വല്ലുമ്മയും അമ്മായിയും ഉണ്ടാക്കിയിരുന്ന പ്രശ്നങ്ങൾ പിന്നെ രണ്ട് വീട്ടുകാരും തമ്മിൽ പറഞ്ഞ് വഷളാക്കി ഒരു നിലക്കും ഒത്തു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു.. ഇതെഎല്ലാം സഹിച്ചും ആ പാവം മൂന്ന് വർഷം ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞു .. വല്ലുമ്മയുടെ നിർബന്ധപ്രകാരമാണ് പിന്നെ മൊഴി ചൊല്ലിയത് .. മൊഴിചൊല്ലാൻ ആപ്പാക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.പക്ഷെ വല്ലുമ്മയെ അനുസരിക്കാതിരിക്കാൻ ആപ്പാക്കും കഴിഞ്ഞില്ല.ആ ഒരറ്റ കാരണത്താലാണ് ആപ്പ രോഗിയായതും 8 വർഷം മുൻപ് ഞങ്ങളെ വിട്ട് പോയതും.

ഉമ്മ സാബിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ആപ്പയുടെ നിക്കാഹ് നടക്കുന്നത് . അന്ന് എനിക്ക് 5 വയസാണത്രെ. പിന്നീട് എന്റെ എല്ലാ കാര്യങ്ങളും സൈനുമ്മയാണ് നോക്കിയിരുന്നത് എന്ന് ഉമ്മ പറയാറുണ്ട്…. എന്നെ വല്ല്യ കാര്യമായിരുന്നു അവർക്ക് .എനിക്കും ……. കാരണം: എന്റെ ഉമ്മ എന്നെ സ്നേഹിച്ചിരുന്നതിനേക്കാൾ സ്നേഹം മൂന്ന് വർഷം കൊണ്ട് അവര് എനിക്ക് തന്നു.

എനിക്ക് മാത്രമല്ല ആപ്പാക്കും, ഉമ്മാക്കും., എല്ലാം നല്ല ഇഷ്ടമായിരുന്നു അവരെ ..
മൊഴി ചെല്ലാൻ തീരുമാനിച്ച് അവസാനമായി സൈനുമ്മ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്നേയും കെട്ടിപ്പിടിച്ച് കരഞ്ഞ സൈനുമ്മയുടെ സംങ്കടത്തിന്റെ കഥ ഇടക്ക് ഉമ്മ പറയാറുണ്ട്. അന്ന് ഉപ്പയും ഉമ്മയും എടുത്ത തീതമാനമാണ് എന്നെ കെട്ടിക്കുമ്പോൾ എന്ത് തന്നെ ചെയ്തിട്ടായാലും ശരി ഉള്ള സ്വർണം കല്യാണത്തിന്റെ അന്ന് തന്നെ കൊടുക്കണമെന്ന് .കാരണം: സൈനുമ്മാക്ക് വന്ന പോലെ ഒരു ഗതി എനിക്ക് വരരുത് എന്ന് അവർ തീരുമാനിച്ചു..

ഇക്കയുടെ ഈ സ്നേഹത്തിനും, കാരുണ്യത്തിനും മുന്നിൽ പകരം വെക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലിക്കാ എന്ന് പറഞ്ഞ് കൊണ്ട് സലീന വീണ്ടും അവന്റെ മാറിടത്തിലേക്ക് വീണ് തേങ്ങുമ്പോൾ നിസാർ അവളെ മാറോട് ചേർത്ത് പിടിച്ച് ആ കവിളിൽ മുഖമമർത്തി കൊണ്ട് പറഞ്ഞു. ഒന്നും വേണ്ട എനിക്ക് ഈ സ്നേഹം മാത്രം മതി… നിസാറിന്റെ കരവലയത്തിൽ ഒതുങ്ങി കിടക്കുന്ന അവൾ പതിയെ വിളിച്ചു… ഇക്കാ…

ഉം…. അവനൊന്ന് മൂളി …ഇക്കാ….എനിക്കവരെ ഒന്ന് കാണണം. എന്റെ സൈനുമ്മയെ. ഒരിക്കൽ,,, ഒരിക്കൽ മാത്രം … ഇക്ക എന്നെ ഒന്ന് സഹായിക്കോ? എന്റെ സൈനുമ്മ പോയതിന് ശേഷം പിന്നെ ഞാനവരെ കണ്ടിട്ടില്ല – കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചു. പക്ഷെ …?

ഇക്ക ഒന്ന് അന്വേഷിക്കോ അവരെ കുറിച്ച്…?
ഉം… ഞാനൊന്ന് ശ്രമിച്ച് നോക്കാം… എനിക്കും ഒന്ന് കാണണം നിന്റെ സൈനുമ്മയെ.
അതിന് മുൻപ് ഞാൻ പറഞ്ഞ കാര്യം ശരിയാക്കണം.**

ഉച്ചയോടെ നിസാറും സലീനയും ടൗണിലെ ജ്വല്ലറിയിൽ എത്തി.. അവിടുത്തെ സ്റ്റാഫ് അനിതയെ കണ്ടു കാര്യങ്ങൾ സംസാരിച്ചു. കാരണം: അനിതയുടെ റക്കമെൻറിലാണ് സലീനയുടെ വീട്ട് കാർ ആഭരണം എടുത്തിരുന്നത്. അനിത ഒരു നിമിഷം മൗനമായി നിന്നു. വിവാഹം കഴിഞ്ഞിട്ട് 14 വർഷമായങ്കിലും ആഭരണം കുറഞ്ഞതിന്റെ പേരിൽ ഇന്നും അനിതയെ കുറ്റപ്പെടുത്തുകയും വീട്ടുകാരെ ചീത്ത വിളിക്കുകയും ചെയ്യുന്ന ഭർത്താവിനെ ഓർത്തപ്പോൾ അനിതയുടെ മനസ്സൊന്ന് പിടഞ്ഞെങ്കിലും അത് മറച്ച് പിടിച്ച് പറഞ്ഞു…നിങ്ങൾ ഇന്ന് വന്നത് നന്നായി..

മനേജർ ലീവായത് കൊണ്ട് കടയുടെ ഓണർ ഷമീർ സാർ ഇന്ന് ഇവിടെയുണ്ട്. അനിത ഷമീർ സാറുമായി സംസാരിച്ചപ്പോൾ ഷമീറും മറ്റ് സ്റ്റാഫുകളും അൽഭുതപ്പെട്ടു. ഷമീർ പറഞ്ഞു “നല്ല കാര്യമാണ്..പക്ഷെ അനിതാ അതിന് മുൻപ് ആ കുട്ടിയുടെ ബാപ്പാനെ വിളിച്ച് ഒന്ന് അന്വേഷിക്ക് എന്താണ് ചെയ്യേണ്ടതന്ന്.

ജ്വല്ലറിയിൽ കൊടുക്കാനുള്ള ബാക്കി രണ്ടര ലക്ഷത്തിനുള്ള ആഭരണങ്ങൾ തിരഞ്ഞെടുത്ത് തൂക്കി പണിക്കൂലിയും മറ്റ് കുറവുകളും കുട്ടിയും കിഴിച്ചും വിലയിടുന്ന നേരത്താണ് സലീനയുടെ ബാപ്പ കയറി വരുന്നത്.

മോളെ സലീ എന്തായിത്.. എന്ന് ചോദിച്ച് നിസാറിനെ നോക്കി കൊണ്ട് മജീദ്ക്ക പറഞ്ഞു. മോനേ അത് വേണ്ടായിരുന്നു .. മരുമകന്റെ മുന്നിൽ ഒരു പാട് ചെറുതായത് പോലെ തോന്നി അയാൾക്ക്. “അത് സാരമില്ലാ ഉപ്പാ.. ഞാനൊ വീട്ടുകാരോ ഒന്നും ആവശ്യപെട്ടിട്ടില്ല. എന്നിട്ടും കടം വരുത്തി ആഭരണം വാങ്ങേണ്ടായിരുന്നു ..

പൊന്നോ പണമോ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല, എന്റെ ഭാര്യയായി വരുന്നവൾ എന്നെ മനസ്സിലാക്കുന്നവളും എന്നും എപ്പോളും കൂടെ തുണയായ് സന്തോഷവും സമാധാനവും ഏകാന്‍ കൂടെ ഉണ്ടാവണം എന്ന് മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ.. അങ്ങനെ ഒരാളെ എനിക്ക് സമ്മാനിച്ച ഈ ഉപ്പയുടെയും, തന്‍റെ പൊന്നോമനയെ താഴെത്തും തലയിലും വയ്ക്കാതെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ട് വന്ന് എന്നെ ഏൽപ്പിച്ച ഉമ്മയുടെ സന്തോഷവും സമ്മാദാനവും ഇല്ലാതാക്കിയിട്ട് വേണോ ഈ സ്വർണം.?

ഏത് സമയവും എന്നെ സന്തോഷിപ്പിക്കാൻ കളിച്ച് ചിരിച്ച് എന്റെ കൂടെ കഴിയുമ്പോഴും താൻ ജനിച്ച് വളർന്ന വീട് ഞാൻ കാരണം ഏത് നിമിശവും നഷ്ടപെടും എന്ന ആശങ്കയിൽ കഴിയുന്ന ഇവളുടെ ആ ആശങ്ക മാറ്റാനും അവൾക്ക് എന്നോടുള്ള സ്നേഹം കുറയാതിരിക്കാനും ഞാൻ ഇതേ ഒരു മാർഗ്ഗം കണ്ടള്ളൂ… ഇനി എന്നെ കൊണ്ട് കഴിയുന്ന കാലത്ത് ഞാൻ വാങ്ങി കൊടുക്കും ഇവൾക്ക് ആവശ്യമുള്ള സ്വർണം.

എന്ന് നിസാർ പറയുമ്പോൾ.. നിറഞ്ഞ് വരുന്ന കണ്ണുനീർ തുള്ളി നിയന്ത്രിക്കാൻ കഴിയാതെ എല്ലാ നിയന്ത്രണവും നഷ്ടപെട്ട് പരിസരം പോലും മറന്ന് സലീന നിസാറിനെ കെട്ടിപ്പിടിച്ചു. തലയും താഴ്ത്തി നിൽക്കുന്ന മജീദ്ക്കയുടെ കണ്ണുകളും നിറഞ്ഞിരുന്നു. നിസാറിന്റെ സംസാരം ശ്രദ്ധിച്ച് കൊണ്ടിരുന്ന കടയിൽ കല്യാണത്തിന് ആഭരണം വാങ്ങാൻ വന്നവരിൽ ചില സ്ത്രികളും കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു ..

ഷമീർ വന്ന് നിസാറിന്റെ ആ വലിയ മനസ്സിന് ഒരു ഷെയ്ക് ആന്റ് കൊടുത്തിട്ട് പറഞ്ഞു. 6 വർഷമായി ഈ ടൗണിൽ ഈ ബ്രാഞ്ച് തുടങ്ങിയിട്ട്. പല പാർട്ടികാർക്കും ചെറിയ അവധിക്ക് സ്വർണം കടം കൊടുക്കാറുണ്ട്. പക്ഷെ ഭാര്യയുടെ വീട്ടുകാർ എടുത്ത ആഭരണത്തിന്റെ കടം തീർക്കാൻ വരൻ തന്നെ ആഭരണം തിരിച്ച് തരാൻ വരുന്ന കേസ് ആദ്യമായിട്ടാണ്. നിങ്ങളാണ് യദാർത്ഥ ഭർത്താവ്. മറ്റ് ചെറുപ്പക്കാർക്ക് നിങ്ങൾ ഒരു മാതൃകയാണ്.

നിങ്ങളെ പോലെയുള്ള ചെറുപ്പക്കാർ ഇനിയുമുണ്ടാവട്ടെ.. എന്ന് പറഞ്ഞ് സലീനയെ നോക്കി പറഞ്ഞു മോൾക്ക് എന്തിനാ ഇനി ആഭരണം ?? വിലമതിക്കാനാവാത്ത ഒരു നിധിയല്ലേ മോൾക്ക് കിട്ടിയിരിക്കുന്നത്.?എന്ന് ഷമീർ പറയുമ്പോൾ നിറഞ്ഞ് വരുന്ന കണ്ണുനീർ മറ്റാരും കാണാതെ സാരി തലപ്പ് കൊണ്ട് തുടക്കുകയായിരുന്നു അനിത..കടയിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ നിസാർ ഉപ്പയോട് പറഞ്ഞു..സലീനയുടെ ഒരു സംങ്കടം കൂടി പരിഹരിക്കാനുണ്ട്.. നിങ്ങൾ പോയിക്കോളൂ.. ഞങ്ങൾ രാത്രി വീട്ടിലേക്ക് വരാം എന്ന് പറഞ്ഞ് സലീനയെയും കയറ്റി ബൈക്ക് ഓടിച്ച് പോകുന്നതും നോക്കി നിറകണ്ണുകളോടെ അയാൾ നിന്നു… ****

Share this on...