എല്ലാ പെണ്‍കുട്ടികളുടെയും അത് പോലെ തന്നെ യുവാക്കളുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് വിവാഹം.അവർ ജീവിതത്തതിൽ തങ്ങളുടേത് ആയ ഒരു കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ നിറയെ സ്വപ്നങ്ങളുമായിട്ടാണ് കടക്കുന്നത്.അത്തരത്തിൽ വീട്ടുകാർക്കും വലിയ സ്വപ്നം ഉണ്ട് മക്കളെ കുറിച്ച്.തങ്ങളുടെ മക്കൾ വിവാഹിതർ ആയി അണിഞ്ഞൊരുങ്ങി നില്കുന്നത് കാണാൻ ഏതു അച്ഛനും അമ്മയും ആഗ്രഹിക്കും.അത്തരത്തിൽ വിവാഹം കഴിഞ്ഞു ഏറെ സന്തോഷത്തിൽ ആയിരുന്നു ഈ കുടുംബവും.
എന്നാൽ ഈ സന്തോഷം അധിക ദിവസം നീണ്ടു നിന്നില്ല.പാലക്കാട് പുതുശേരി കുരുടിക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നവവധു മരിച്ചു.കണ്ണനൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരിക്ക് ഗുരുതരമാണ്.നെന്മാറ കുറുശ്ശേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂർ ഉള്ള ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുന്ന സമയതാണു അപകടം ഉണ്ടായത്.ഇരുവരെയും പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞിട്ട് കൃത്യം ആറാം നാളാണ് അനീഷയെ മരണം തട്ടി എടുത്തത്.കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്ബ് വീട്ടിൽ ഖാജാ ഹുസ്സൈൻ ആസ്യ ദമ്പതികളുടെടെ മൂന്നാമത്തെ മകളാണ് അനീഷ.സഹോദരിമാർ അൻഷിയ,അൻസിയ,അൻസൽന .ഏറെ വേദനയോടെയാണ് എല്ലാവരും ഈ വാർത്ത കേട്ടത്.വിവാഹ ആഘോഷം കഴിഞ്ഞിരുന്നില്ല.