ഭർത്താവിന്റെ മുൻപിൽ വെച്ച് ഡെലിവറിബോയുമായി ലൈം.ഗി.ക ബന്ധത്തിൽ ഏർപ്പെട്ട ഭാര്യ; കാരണം ഞെട്ടിക്കുന്നത്.!!

in Story 94,295 views

രാത്രി ഏകദേശം പന്ത്രണ്ട് മണി.. നഗരമധ്യത്തിലേക്ക് ഒരു ബസ് വന്നു നിന്നു.. അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി അവൾ അകലെയായി കണ്ട വെയ്റ്റിംഗ് ഷെഡിലേക്ക് നടക്കവേ ഫോൺ എടുത്ത് ആരെയോ വിളിച്ചു മറു വശത്ത് ഫോൺ എടുത്തതും അവൾ പറഞ്ഞു….

“ഹരി ഞാൻ എത്തി….ഇവിടെ വെയ്റ്റിംഗ് ഷെഡിലുണ്ട് ….”

കോൾ കട്ടായതും അവൾ തോളിൽ കിടന്ന ബാഗൂരി അവിടെ ഒഴിഞ്ഞു കിടന്ന കസേരയിൽ വെച്ചുകൊണ്ട് അടുത്ത കസേരയിൽ ഇരുന്ന് ഫോണിൽ നോക്കി….

അൽപ്പം കഴിഞ്ഞതും ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ അവൾക്ക് അടുത്തായി വന്നിരുന്നു…. മദ്യത്തിന്റെ രുക്ഷ ഗന്ധം മൂക്കിലേക്ക് കയറിയപ്പോൾ അവൾ അയാളെയൊന്ന് ഇരുത്തി നോക്കിയ ശേഷം അവൾ വീണ്ടും ഫോണിലേക്ക് ശ്രദ്ധത്തിരിച്ചു …

അൽപ്പം നേരത്തിന് ശേഷം ആ പയ്യൻ പാതിയെ ചോദിച്ചു…..

“എത്രയാ നിന്റെ റേറ്റ്…”

അത് കേട്ടതും അവൾ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്നത് നിർത്തി അതെയിരുപ്പിരുന്നു …..ആ സമയം അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു അവൾ കണ്ണുകൾ അടച്ച് ശ്വാസം വലിച്ച് വിട്ടിട്ട് അവനെ നോക്കി ചിരിയോടെ ചോദിച്ചു….

“നിന്റെ അമ്മയ്ക്ക് ഇത്രയായി റേറ്റ്…”

അവൻ അടി കിട്ടിയത് പോലെ ഇരുന്നു അപ്പോളും അവൾ ചിരിച്ചു….
അത് കണ്ടതും അവന് ദേഷ്യം വന്നു അവൻ എന്തോ പറയാൻ തുടങ്ങിയതും അവർക്ക് മുന്നിലായി ഒരു ബുള്ളറ്റ് വന്നു നിന്നു….

അതിൽനിന്നും പോലിസ് യൂണിഫോമിന്റെ പാന്റും ബ്ലാക്ക് കളർ ഷർട്ടും ഇട്ട ഒരാൾ ഇറങ്ങി….

ആളെ കണ്ടതും അവൻ നിന്ന് പരുങ്ങി അത് കണ്ട് അയാൾ ചോദിച്ചു….

“എന്താ ഡാ ഇവിടെ…”

“ഒന്നുമില്ല സർ ഞാൻ ബസ് കത്ത്…..”

“അല്ല ഹരി ഇവൻ എന്റെ റേറ്റ് എത്രയാണെന്ന് അറിയണം…”

അവള് നടന്നു ഹരിയോട് ചേർന്ന് നിന്നുകൊണ്ട് അവൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….

അത് കേട്ടതും ഹരി അവൻ്റെ മുന്നിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു…

“നിനക്ക് ഇവളുടെ റേറ്റ് എത്രയാണെന്ന് ഞാൻ പറഞ്ഞ് തന്നാൽ മതിയോ…”

“അത് സർ ഞാൻ വെറുതെ….”

“വെറുതെ ചോദിക്കാൻ പറ്റിയ ചോദ്യമാണോട ഇത്….
ഡാ ഒരു പെണ്ണ് രാത്രിയിൽ ഒറ്റയ്ക്ക് ഇരുന്നാലോ നടന്നാലോ അപ്പോൾ നിന്നെപ്പോലെയുള്ളവർക്ക് റേറ്റ് അറിയണമല്ലേ…. രാത്രി നിയൊക്കെ തിരക്കിറങ്ങുന്ന പെണ്ണുങ്ങൾ പണത്തിനായോ നിവർത്തികേട് കൊണ്ടോ അല്ലെങ്കിൽ നിന്നെപോലെയുള്ളവൻമാർ കടിച്ചു കിറി മറ്റൊരു നിവർത്തിയില്ലാതെ വേശ്യയായി പോയതാ…..

“ഹരി മതി വാ പോകാം ഇവനെപ്പോലെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല…”

ഹരിയെ പിടിച്ചുകൊണ്ട് അവൾ പറഞ്ഞതും ഹരി അവളെ നോക്കിട്ട് കൈയും പിടിച്ച് മുന്നോട്ട് നടന്നു വണ്ടി മുന്നോട്ട് പോകവേ ഹരി അവളോട് ചോദിച്ചു….

“പാറു നീ വല്ലതും കഴിച്ചോ…”

“ഇല്ല..”

“എന്നാൽ അവിടെ ഒരു തട്ട് കടയുണ്ട് നമ്മുക്ക് അവിടെ നിന്ന് കഴിക്കാം..”

കുറച്ചു ദൂരം ചെന്ന ശേഷം തട്ട് കടയുടെ അൽപ്പം മാറി വണ്ടി നിർത്തി ഹരി പറഞ്ഞു…

“പാറു നീ പോയി ഓഡർ പറ ഞാൻ ദാ വരുന്നു..”

“മ്മ്മ്….”

അവൾ അവിടേക്ക് പോയതും വണ്ടിഅൽപ്പം കൂടെ മാറ്റി ഒതുക്കി വെച്ചിട്ട് ഹരിയും അവിടേക്ക് ചെന്നു….

തോളിൽ ബാഗും തൂക്കി ചെന്ന് ഓഡർ പറയുന്നവളെ അടുത്തായി നിൽക്കുന്നവർ അടിമുടിയൊന്നു നോക്കി ഓരോന്ന് പറഞ്ഞു..

ആ സമയം ഹരികൂടെ അവിടേക്ക് വന്നു അവർ രണ്ടാളും കാര്യങ്ങൾ പറഞ്ഞിരുന്നതും അവിടെ കൂടെ നിന്നവർ അവരെ നോക്കി ഓരോന്ന് പറഞ്ഞു ചിരിച്ചു
ആ സമയം അവിടേക്ക് വന്ന കടക്കാരൻ പറഞ്ഞു…

മോളെ വേഗം കഴിച്ചിട്ട് പോയിക്കോ ഈ സമയം കുട്ടിയെ പോലെയുള്ളവർക്ക് ഇറങ്ങി നടക്കാൻ പറ്റിയ സമയം അല്ല….

അവൾ അയാളെ ഒന്ന് നോക്കി
എന്നിട്ട് അവിടെ നിന്നവരെയും നോക്കിട്ട് പറഞ്ഞു…

ഞങ്ങൾ ഇപ്പോൾ തന്നെ കഴിച്ചിട്ട് പോകും..

ഹരി അവളെ നോക്കി ഒന്ന് ചിരിച്ചു..അവള് തിരിച്ചും….

അവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട എന്ന് കരുതി അവർ വേഗം കഴിച്ചു എഴുനേറ്റു…

അവർ രണ്ടാളും പോയതും കടക്കാരൻ ഒന്ന് ശ്വാസം ഒന്ന് വലിച്ച് വിട്ടു…

പിറ്റേന്ന് രാവിലെ പാറു ഉമ്മറത്തിരുന്ന് പത്രം വായിക്കവേ ജോഗിംഗ് കഴിഞ്ഞ് ഹരി വന്നു…

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

” ഗുഡ് മോർണിംഗ് ഹരി….”

“ഗുഡ്‌ മോർണിംഗ്..”

“ഹരി ചായ എടുക്കട്ടെ…”

“വേണം..”

“എന്നാൽ ഇരിക്ക് ഞാൻ എടുത്തിട്ട് വരാം..”

അവൾ അകത്തേക്ക് പോയി രണ്ട് കപ്പിലായി ചായയുമായി വന്ന്
അവന് അടുത്തായിരുന്നുകൊണ്ട് പറഞ്ഞു….

“ഇന്നലത്തെ ആ പോക്സോ കേസിലെ പ്രതി ആ കുട്ടിയുടെ ബ്രദറായിരുന്നുവല്ലേ….”

“മ്മ് അതേ പാറു ആ അവന് ഇരുപത് വയസ് ഇപ്പോൾ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്നു…”

“ഇന്നലെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഞങ്ങൾ നന്നയോന്ന് പെരുമാറി ആ സമയം അവന് ബോധം സത്യത്തിൽ ഉണ്ടായിരുന്നില്ല…

അവനെ കൊണ്ട് പോയി മെഡിക്കൽ നടത്തിയപ്പോൾ ഡോക്ടർ പറഞ്ഞു കോകെയിന്റെ അളവ് രക്തത്തിൽ വളരെ കൂടുതലാണെന്ന്…

ഈ സാധനം കുത്തി കേറ്റിട്ട് ആവും ആ കൊച്ചിനെ അവൻ…..”

“ഇന്നലെ രാത്രി അതിന്റെ എഫക്റ്റ് വിട്ടപ്പോൾ ഒരു ഭ്രാന്തനെ പോലെയായിരുന്നു അവന്റെ പ്രവൃത്തി …അതാ പിന്നെ അവൻ വയലന്റ് ആവുന്നതിന് മുൻപ് ഞങ്ങൾ ഡോക്ടറേ വിളിച്ചത് ഡോക്ടർ വന്ന് എന്തൊക്കെയോ കുത്തി വെക്കുന്നത് കൊണ്ടു അതിന് ശേഷം ഒരു മുലയിൽ കൂനി കൂടി ഇരിക്കുന്നത് കണ്ടു… അതാണ് ഞാൻ ഇന്നലെ നിന്നെ വിളിക്കാൻ വരാൻ വൈകിയത്….”

“മ്മ്മ്…”

“തനിക്കൊരു കാര്യം അറിയുവോ…”

അവൾ അവനെ നോക്കി

ഹരി തുടർന്നു …

“അവൻ പിഡിപ്പിച്ച അവന്റെ അനിയത്തിക്ക് വെറും എട്ട് വയസ് മാത്രം പ്രായമേയുള്ളൂ…”

അത് കേട്ടതും അവൾ അവനെ ഒന്ന് നോക്കി എന്തോ ആലോചിച്ച് ഇരുന്ന ശേഷം പറഞ്ഞു…

“നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടുത്തവുമില്ല എല്ലാവരും ഓരോരോ ലഹരിയ്ക്ക് അടിമകളാണ്….

അമ്മയെന്നോ സഹോദരിയെന്നോ ഉള്ള ബോധം ഇപ്പോൾ ആർക്കുമില്ല…

ഇന്ന് നമ്മുടെ നാട്ടിൽ പോക്സോ കേസ് വളരെ കൂടുതലാണ്…

അതും ലഹരിയ്ക്ക് അടിമപ്പെട്ട് ചെയ്യുന്നതിന്റെ എണ്ണം വളരെ കൂടുതലും അതിൽ പെണ്ണ് മാത്രമല്ല ആൺകുട്ടികളും ഇരയാവുന്നുണ്ട്…”

“ഇപ്പോൾ നടക്കുന്ന പീഡനങ്ങളിൽ അറസ്റ്റ് ചെയ്യുന്നവരിൽ പതിനഞ്ച് വയസിനും മുപ്പത് വയസിന് ഇടയിലുള്ളവരുടെയും എണ്ണം വളരെ കൂടുതലായി വരുന്നുണ്ട്…”

അത് നേരാ…പണ്ട് ഇത്രയും പ്രശ്നമുണ്ടായിരുന്നില്ല
ഈ ഇന്റർനെറ്റും ലഹരിയും സമൂഹത്തെ ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുവാ
അന്ന് പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ ഇത്രയും ഭയം വേണ്ടായിരുന്നു….

ഇപ്പോൾ ഒരു പെൺകുഞ്ഞ് ജനിച്ചു വെന്ന് പറയുമ്പോൾ സന്തോഷത്തേക്കാൾ അമ്മയുടെയും അച്ഛൻ്റെയും മനസിലെ പേടി വളരെ കൂടുതലാണ്…”

“നീ എന്താ പാറു ആലോചിക്കുന്നത്..”

“ഞാൻ വെറുതെ ഓരോന്ന്…..”

“പഴയതൊക്കെ വീണ്ടും ആലോചിച്ചു ഇന്നത്തെ ദിവസം കളയാതെ പെണ്ണേ
താൻ ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ..”

“ഇല്ല…”

“ഇന്ന് ഉച്ചയ്ക്ക് ശേഷം നമ്മുടെ സ്കൂളിൽ വെച്ച് ഒരു ക്ലാസ്സുണ്ട് അത് എടുക്കണം
ഞാൻ പറഞ്ഞിരുന്നില്ലേ..”

“മ്മ്മ്….എനിക്കും ക്ഷണമുണ്ട്…”

“മ്മ്മ്മ്…..”

“എന്നാൽ ഞാൻ റെഡിയാവട്ടെ എനിക്ക് ഇന്ന് അവനെയും കൊണ്ട് കോടതിയിൽ പോവണം..”

ഹരി ഡ്യൂട്ടിയ്ക്ക് പോയതും പാറു ഓരോന്ന് ആലോചിരുന്നു….
ഉച്ചക്ക് പറഞ്ഞതുപോലെ അവൾ സ്കൂളിൽ ചെന്നു…
അവിടെ കുട്ടികളും മാതാപിതാക്കളും ടീച്ചർമാരും എല്ലാവരും അവളെ കാത്തിരിക്കായിരുന്നു….

അവർ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു…ശേഷം എല്ലവരോടായും പറഞ്ഞു തുടങ്ങി…

“നിങ്ങൾക്ക് ഞാൻ ക്ലാസ്സല്ല എടുക്കാൻ പോവുന്നത്….
കുറച്ചു കാര്യങ്ങൾ…. നിങ്ങൾക്ക് മാത്രം തിരുത്താൻ കഴിയുന്ന അല്ലെങ്കിൽ ശ്രമിക്കാവുന്ന കുറച്ചു കാര്യങ്ങൾ പറയുവാൻ പോവുകയാണ്….
അത് കേട്ട് നിങ്ങൾ തീരുമാനിക്കണം നിങ്ങളുടെ മക്കൾ നാളെ ആരാവണമെന്ന്….

“””ഇന്ന് നിങ്ങളുo ഞാനും ജീവിക്കുന്ന ഈ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടി വരുകയാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയുന്ന കാര്യമാണ്
പ്രത്യേകിച്ച് പോക്സോ കേസ്…

2016ലെ കണക്ക് പ്രകാരം കേരളത്തിൽ മാത്രം രണ്ടായിരത്തിൽ പരം കേസാണ് റിപ്പോർട്ട്‌ ചെയ്തതെങ്കിൽ 2021 ഡിസംബറിൽ വരെയുള്ള കണക്ക് നോക്കിയാൽ അത് മൂവായിരത്തി അഞ്ഞുറോളം പോക്സോ കേസസായി വർധിച്ചു…
ഇന്ത്യയിലെ കണക്കെടുത്താൽ അത് പതിനായിരത്തിന് മേലെയാണ്..

ഒരു കാര്യത്തിൽ സന്തോഷമുണ്ട് പണ്ടത്തെ പോലെ ഇതുപോലെയുള്ള കാര്യങ്ങൾ മൂടി വെക്കാതെ തുറന്ന് പറയാൻ പ്രതികരിക്കാൻ മനസ് കാണിക്കുന്നു
ജനങ്ങൾ പോലീസിന്റെ സഹായം തേടുന്നു…. പക്ഷെ ഒന്നുണ്ട് ഇതുപോലെ ഒരു കേസിൽപെടുന്ന വിക്ടിം ആയ പെൺ കുട്ടിയോ ആൺകുട്ടിയോ പിന്നീട് സമൂഹം കാണുന്നത് ഇരയായി മാത്രമാണ്….

ഒന്ന് ചോദിച്ചോട്ടെ ആ കുട്ടിയെ അങ്ങനെ കാണുന്നതുകൊണ്ട് മാറ്റി നിർത്തുന്നതുകൊണ്ട് സമൂഹത്തിന് എന്താ പ്രയോജനം?….
പറഞ്ഞു രസിക്കാനോ …..? ഇത് തമാശയല്ല അങ്ങനെയുള്ളവരെ നമ്മൾ കരുതലോടെ ചേർത്ത് പിടിക്കണം….

ഈ വിധമാണ് നമ്മുടെ സമൂഹവും ജനതയും പോകുന്നതെങ്കിൽ പെൺമക്കളുള്ള എല്ലാം മാതാപിതാക്കളും14വയസ്സിൽ താഴെ പ്രായമുള്ള നിങ്ങളുടെ ആൺ കുഞ്ഞുങ്ങളെയും എത്ര സൂക്ഷിച്ചു നിങ്ങൾ വളർത്തിയാലും നിങ്ങളുടെ വീട്ടിൽ ഉണ്ടാവും ഒരു ഇരയോ അല്ലെങ്കിൽ ഒരു കുറ്റവാളിയോ….
സൂക്ഷിക്കുക…! നിങ്ങളുടെ പെൺമക്കളെ മാത്രമല്ല അവരെപോലെ തന്നെ ആൺമക്കളെയും….

ഒരു പെൺ കുഞ്ഞു ജനിച്ചാൽ അവൾ വളരുന്ന ഓരോ ഘട്ടത്തിലും നിങ്ങൾ അവൾക്ക് ഓരോ ഉപദേശം നൽകും ….അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങനെ നടക്കണം ഇങ്ങനെ ഇരിക്കണമെന്ന്…
മോളെ മാത്രമല്ല മോനോടും പറഞ്ഞു കൊടുക്കണം ഇതുപോലെ..

മോളുടെ കൂട്ടുക്കാരെ അറിയുകയും അവരുടെയും അവരുടെ പേരന്റിന്റെ നമ്പർ വാങ്ങിവെക്കും പോലെ ആൺമക്കളുടെ ഫ്രണ്ട്സിന്റെയും അവരുടെ പേരെന്റിന്റെയും നമ്പർ വാങ്ങിവെക്കുക… അവരെയും അറിയണം നിങ്ങൾ…..

മകൾ വൈകിയാൽ ആധി പിടിച്ചു നടക്കുന്നവരാണ് നിങ്ങളിൽ പലരും ..എന്നാൽ എന്തുകൊണ്ട മോൻ താമസിച്ചാൽ നിങ്ങൾക്ക് ആധിയില്ലാത്തത് അവരെ തിരക്കി ആളെ വിടാത്തത് അവർ വരുമ്പോൾ എവിടെയായിരുന്നുവെന്ന് തിരക്കാത്തത് നിങ്ങൾ മക്കൾക്ക് അവരുടെ ഇഷ്ടത്തിന് ഡ്രസ്സ്‌ വാങ്ങി കൊടുത്തു ആഹാരം ഉണ്ടാക്കി കൊടുത്തു അവർ വേണമെന്ന് പറയുന്ന ഫോൺ വാങ്ങി കൊടുത്തതുകൊണ്ടും മാത്രം അവരെ നിങ്ങൾ സ്നേഹിക്കുന്നുവെന്ന് പറയാൻ കഴിയില്ല….

അല്പനേരം നിങ്ങളുടെ തിരക്കുള്ള ജീവിതത്തിൽ അവർക്കായി മാറ്റിവെക്കണം
അവരോട് സംസാരിക്കാൻ സമയം കണ്ടെത്തണം അവർക്ക് തെറ്റായ ശീലമുണ്ടെങ്കിൽ അത് പറഞ്ഞു തിരുത്താൻ ശ്രമിക്കണം അവരുടെ രീതിയിൽ സ്വഭാവത്തിൽ മാറ്റം കണ്ടാൽ എന്തുകൊണ്ട് മാറിയെന്ന് കണ്ടെത്താൻ നോക്കണം തെറ്റെങ്കിൽ തിരുത്തണം….

ഒരു പ്രായം കഴിഞ്ഞാൽ മകൾക്ക് സെക്ഷ്വവൽ എഡ്യൂക്കേഷന് ക്ലാസ്സ്‌ അമ്മയെടുക്കുന്നു…
എന്തുകൊണ്ട് നിങ്ങളുടെ മകന് നിങ്ങൾ ക്ലാസ്സ്‌ എടുക്കുന്നില്ല….

സെക്സ് എന്ന വാക്ക് കേട്ടാൽ മുഖം ചുളിക്കുകയല്ല വേണ്ടത്പറഞ്ഞു കൊടുക്കണം അവർക്ക് ലൈഫിൽ അതിന്റെ ഇമ്പോർടൻസ് …..

സോഷ്യൽ മിഡിയയിൽ ആക്റ്റീവായ നിങ്ങളുടെ മക്കളുടെ ആക്റ്റീവിറ്റിസ് എന്താണെന്ന് നിങ്ങൾക്ക് അറിയുവോ …നിങ്ങൾ അത് ശ്രദ്ധിക്കുന്നുണ്ടോ ….നിങ്ങൾക്ക് ഒരു കാര്യം അറിയുവോ ഇന്ന് പിടിക്കപെടുന്ന നേർക്കോട്ടിക് കേസസിലും പോക്സോ കേസിലും അറസ്റ്റ് സെവെന്റിഫൈവ് പേഴ്സ്ന്റജും പതിനഞ്ചു വയസിനും അൻപതു വയസിനും ഇടയിലുള്ളവരാണ്….

നിങ്ങൾ കണ്ടു കാണും ഇന്നലെയും ഇന്നത്തെയും വാർത്ത
രക്തo രക്തത്തെ തിരിച്ചറിയാതെ ചെയ്തത് അതും ലഹരിയുടെ പുറത്ത്…

നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ അവർ സ്കൂളിൽ നിന്ന് വീട്ടിൽ എത്തിയാൽ നിങ്ങളുടെ തിരാക്കിൽ നിന്ന് അല്പം നേരം അവരുടെ വിശേഷങ്ങൾക്കായി മാറ്റി വെക്കുക….

അതുപോലെ അവർ സ്കൂളിൽ എത്തിയാൽ അവരെ വീട്ടിലെ പോലെ സുരക്ഷിതർ ആക്കേണ്ടത് ടീച്ചറുമാരുടെ ജോലിയല്ല
കടമയാണ്….

നിങ്ങളുടെ മകൾ അല്ലെങ്കിൽ മകനായി അവരെ കാണുക…
തെറ്റായ വഴിയിൽ സഞ്ചാരിക്കുന്നിവെന്ന് കണ്ടാൽ തിരുത്താൻ ശ്രമിക്കുക
മാറിയില്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുക…
അവരിലേക്ക് ലഹരി എത്തുന്ന മാർഗങ്ങൾ കണ്ടെത്താൻ അത് എത്താതെയിരിക്കാൻ ടീച്ചറുമാർ മാത്രമല്ല മാതാപിതാക്കളും ശ്രദ്ധിക്കണം…

എങ്കിൽ മാത്രമേ നല്ലൊരു ജനതയെയും നന്മയുള്ള മക്കളും സമൂഹവും നമ്മുക്ക് ഉണ്ടാവു
അവർക്ക് ചിറക് വിരിച്ച് ആരെയും പേടിക്കാതെ പറക്കാൻ കഴിയു…

ഒരു കുട്ടി പോക്സോ കേസിലോ മാറ്റ് കേസിലോ പെട്ടാൽ അവനെ പിന്നീട് കുറ്റവാളിയായിട്ടേ കാണു ജനങ്ങൾ.. അവൻ മാറാണമെന്ന ആഗ്രഹിച്ചാലും സമൂഹം അവനെ കൊണ്ടു വീണ്ടും കുറ്റങ്ങൾ ചെയ്യിക്കും…

ചില സമയങ്ങളിൽ പ്രതേകിച്ച് അവർ എന്തെങ്കിലും പ്രശ്നങ്ങളിൽ ആണെങ്കിൽ അവർ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് സ്വത്തും പണവും പദവിയുമല്ല ഒരു ചേർത്തു പിടിക്കൽ മാത്രമാണ്…. നിങ്ങൾ അവരുടെ ശത്രുവല്ല എന്നും നിങ്ങൾ മാത്രമാണ് അവരുടെ മിത്രങ്ങളെന്ന് അവർക്ക് മനസിലാക്കി കൊടുക്കുക….
അവിടെ തിരവുന്ന പ്രശ്നങ്ങളെ അവർക്ക് ഈ കുഞ്ഞു പ്രായത്തിൽ ഉണ്ടാവു…

അവരിൽ വലിയ മാറ്റങ്ങൾ കണ്ടാൽ ഉറപ്പായിട്ടും അവരുടെ ഫ്രണ്ട്സിനെയോ ടീച്ചറിനെയോ വിളിച്ചു മാറ്റത്തിന് കാരണം മനസിലാക്കുക….

ലഹരിയുമായി ബന്ധമുള്ളതോ അല്ലാതെ മാനസികമായി അവരെ തളർന്ന പ്രശ്നങ്ങൾക്ക് അവർ നേരുടുന്നുവെങ്കിൽ അവരോട് സംസാരിച്ച് നോക്കുക….
ഇല്ലെങ്കിൽ ഒരു കൗൺസിൽ നടത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക….

പിന്നെ സമൂഹത്തിന് ഒരു തെറ്റായ ധാരണയുണ്ട് ഈ കൗൺസിലിംഗ് എന്ന് പറയുമ്പോൾ ഞങ്ങളുടെ മകൻ അല്ലെങ്കിൽ മക്കൾ മാനസികാരോഗിയെണാന്നോ അതിന് പോയാൽ രോഗി ആവുമോയെന്ന ചിന്ത ആ അനാവശ്യ ചിന്ത ഒഴുവാക്കുക നാളെ അവർ ആ നിലയിൽ നിങ്ങളുടെ മക്കൾ എത്താരുതെന്ന ബോധമാണ് വേണ്ടത്….

ഞാൻ ഈ പറഞ്ഞത് ചെയ്താൽ എല്ലാവരും നന്മയുള്ളവർ ആയി വരില്ലെങ്കിലും
ഒരാളെങ്കിലും വന്നാൽ അതാവും നിങ്ങൾക്ക് ഈ സമൂഹത്തിനും നിങ്ങൾക്കും കിട്ടാൻ പോവുന്ന ഏറ്റവും വലിയ സ്വത്തും സമ്പാദ്യവും…

ഞാൻ നിങ്ങളെ സമൂഹത്തെ കുറ്റപെടിത്തിയതല്ല….ഞാൻ അടക്കമുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാട്കൾ നിങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചതാണ്…..””””

അവൾ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി……

അവൾ അവർക്ക് മുന്നിലേക്ക് നടന്നു ചെന്ന് പറഞ്ഞു…

“നിങ്ങള്ക്ക് എന്നോടു എന്തെങ്കിലും ചോദിക്കാൻ ഉണ്ടേൽ അല്ലേൽ.പറയാൻ ഉണ്ടേൽ.പറയാം…..”

പാറുവിനോട് അവിടെയുള്ളവർ അവരുടെ സംശയങ്ങൾ ചോദിച്ചു… അവൾ അതിനുള്ള മറുപടികൾ നൽകി …

ഈ സമയം ഹരി അവൾ പറയുന്നതും കേട്ട് അവളെയും നോക്കി അവിടെ നിൽക്കുണ്ടായിരുന്നു…
ഈ സമയം ഹരിയെ കണ്ട ഒരാൾ അയാളുടെ അടുത്തിരുന്നു ഭാര്യയോട് പറഞ്ഞു….

“ഇത് ബാലന്റെ മോള് വേദ പാർവതിയാണ്..”

“ഏത് ബാലൻ..?

അവർ സംശയത്തോടെ ചോദിച്ചു..

“ഡി..കുറച്ചു നാൾ മുൻപ് ഒരു ചെക്കനെ പി.ഡി.പ്പിച്ചു കൊന്നില്ലേ അത് ഈ കൊച്ചിന്റെ അനിയനെയാണ്…”

“അത് നിങ്ങൾക്ക് എങ്ങനെ അറിയാം …”

“അന്ന് ആ ചെക്കനെ പിഡിപ്പിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ…. ബാലൻ ആ ചെക്കനെ കൊന്നിട്ട് ആത്മഹത്യ ചെയ്തത്… ഞാൻ അല്ലേ അന്ന് പോലീസിനെ വിളിച്ചു വരുത്തിയത് അന്ന് ഈ കൊച്ചിനെ ഞാൻ കണ്ടിരുന്നു പിന്നെ ദേ ആ സാറിനെയും അയാൾ ഹരിയെ നോക്കി പറഞ്ഞു …..”

“അതാവും ഈ മാഡം ഈ വിഷയത്തിനെ പറ്റി ഇത്ര നന്നായി പറഞ്ഞത് ..”

പിറ്റേന്ന് രാവിലെ പാറു ഓഫീസിൽ എത്തി മുന്നിൽ കിടന്ന പത്രമെടുത്ത് തുറന്നു നോക്കി…

വലിയ അക്ഷരത്തിൽകണ്ടു….”” സ്വന്തം മുത്തശ്ശൻ കൊച്ചുമകളെ”””” പീ.ഡി.പ്പി.ച്ചുവെന്ന വാർത്ത…

Share this on...