ഭക്ഷണം രുചിയില്ലെന്നു പറഞ്ഞു വലിച്ചെറിഞ്ഞു മകളുമായി വേലക്കാരിയുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ കണ്ടത്

in News 14,703 views

രചന സിന്ധു

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിമ്മി ചോദിച്ചത് മഹിക്ക് മൺഡേ… പ്രോഗ്രാം ഒന്നും ഇല്ലല്ലോ….. എന്താ നിമ്മി….വൈഗ… പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ.നിമ്മിപുഛിച്ച് കൊണ്ട് പറഞ്ഞു.ഓ…… ബർത്ത് ഡേ യുടെ കാര്യം…. എനിക്ക് ഓർമയുണ്ടല്ലോ…പപ്പാ… കഴിഞ്ഞ വർഷത്തെ പോലെ പട്ടുപാവാടയും വെള്ളിക്കൊലുസൊന്നും എനിക്കു വേണ്ട…. അതൊന്നും ….. ഫ്രണ്ട്സിനെ കാണിക്കാൻ കൊള്ളില്ല.

ഈ ബർത്ത് ഡേ ക്ക് മോൾക്ക് മറക്കാനാവാത്ത ഒരു പ്രസൻറ് ഈ പപ്പാ തരും പ്രോമിസ്.
ഭക്ഷണം വായിൽ വെച്ചതും ദേഷ്യത്തിൽ പ്ലേറ്റ് തള്ളി വെച്ച് ലച്ചു ജാനുവമ്മയെ വിളിച്ചു….
ജാനമ്മേ …. ഇവിടെ വാ…..

കിച്ചണിൽ നിന്നും മടിച്ചുമടിച്ച് ജാനുവമ്മ ടേബിളിനടുത്തേക്ക് വന്നു.എന്താ ജാനുവമ്മ ഇത്…..,. ഇതാണോ ഞാൻ ഉണ്ടാക്കാൻ പറഞ്ഞത്….. അത്…… ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ…..ഇത് ചിക്കൻ കറി അല്ലേ ….

എനിക്ക് വേണ്ട…… ഞാനിത് കഴിക്കില്ല .മോളു…. ചില്ലി അല്ലെങ്കിൽ എന്താ വറുത്തരച്ച ചിക്കൻ കറി അല്ലെ…. നല്ല ടേസ്റ്റുണ്ടല്ലോ….അതും പറഞ്ഞു മഹാദേവൻ അവൻ ഒരു ചപ്പാത്തി കൂടി എടുത്ത് പ്ലേറ്റിലേക്കിട്ടു.ചപ്പാത്തി വേണ്ടെങ്കിൽ…. കഴിക്കണ്ട.ഇടിയപ്പവും വെജിറ്റബിൾ കറിയും ഉണ്ടല്ലോ…..

എനിക്കൊന്നും വേണ്ടാന്ന് പറഞ്ഞില്ലേ……അത് കേട്ടപ്പോൾ നിമ്മിയുടെ വകയായി കമന്റ്.
ജാനു…… നിങ്ങൾക്ക് മോള് പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താ …..ജാനുവമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു

മോള്…. പറഞ്ഞകറി…. എനിക്ക്….. ഉണ്ടാക്കാനെനിക്കറിയില്ല കൊച്ഛമ്മാ…
അറിയില്ലെങ്കിൽ നിങ്ങൾ നേരത്തെ പറയണമായിരുന്നു…..
മമ്മി….. ഈ ജാനു വമ്മയ്ക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല . ജാനമ്മയെ പറഞ്ഞു വിട്ടേക്ക് എന്നിട്ട് നല്ല ഫുഡ് ഉണ്ടാക്കാൻ അറിയുന്നവരെ ജോലിക്ക് വയ്ക്ക്…….

ഞാനും കുറച്ചു നാളായിട്ട് വിചാരിക്കുന്നതാ…… ഈയിടെ ആയിട്ട്ജാനമ്മ ഉണ്ടാക്കുന്നതിനൊന്നും ഒരു ടേസ്റ്റുമില്ല……മോളു ടെൻഷൻ ആ വേണ്ട… മമ്മി.. ഓൺലൈനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്യാം….ചില്ലി മാത്രം മതിയോ അതോ ഫ്രൈഡ്രൈസ് കൂടി വേണോ…….

വേണം മമ്മി ഈ ജനുവമ്മ ഉണ്ടാക്കിയ ചപ്പാത്തി എനിക്ക് വേണ്ട …..ദേഷ്യത്തോടെ ജാനു അമ്മയെ നോക്കിയിട്ട് രണ്ടുപേരും കൈകഴുകിയിട്ട്ഹാളിലേക്ക് നടന്നു.

നിറഞ്ഞു വരുന്ന കണ്ണുകൾതുടച്ചുകൊണ്ട് ജാനുവമ്മ മഹി യോടായി പറഞ്ഞു.
മഹി സാറേ…… എന്നെ ഇവിടുന്ന് പറഞ്ഞു വിടല്ലേന്ന്… കൊച്ഛമ്മയോട് ഒന്നു പറയണേ……. ഇവിടുന്ന് പോയാൽ……. ഈ പ്രായത്തില് ആരെങ്കിലും… എനിക്ക് ജോലി തരുമോ… സാറിന് അറിയാലോ ഞങ്ങളുടെ അവസ്ഥ…..

ജാനു അമ്മയെ അങ്ങനെ പറഞ്ഞു വിടുകയൊന്നുമില്ല…. അവള്…. ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുന്നതാ….കണ്ടോ… ജനുവമ്മേ….. മമ്മിയും മോളും കൂടി രണ്ടു പേരുടെ ഭക്ഷണം വേസ്റ്റാക്കി കളഞ്ഞില്ലേ….

മഹി ഹാളിലേക്ക് വരുമ്പോഴേക്കും മമ്മിയും മോളും ഫുഡ് വരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു
മഹിയെ കണ്ടതും ലച്ചു… കയ്യിലുള്ള ഉള്ള ടേബ് കാണിച്ചിട്ട് പറഞ്ഞു… പപ്പാ…. ഇത് നോക്കിയേ ഗ്രാൻഡ്പാ എനിക്ക് പ്രസൻറ് തരാൻ വാങ്ങിച്ച ഡയമണ്ട് നെക്ലസാ….

പതിമൂന്ന് വയസ്സുളള മോൾക്കെന്തിനാ… ഡയമണ്ട് നെക്ലേസ്…മോള് വളർന്നു വരുവല്ലേ….
അതിന്റെ വില മറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല…….ഞാൻ ചിന്തിക്കുന്നില്ല എന്നെ വിട്ടേക്ക്….

ങ്ഹാ… പിന്നെ… ഡാഡി വിളിച്ചിരുന്നു മോളുടെ ബർത്ത് ഡേ ഫങ്ഷൻ സിറ്റിയിലെ നക്ഷത്ര കൺവെൻഷൻ സെൻററിൽ ബുക്ക് ചെയ്തിട്ടുണ്ട് . നമ്മൾ ഒന്നിനെക്കുറിച്ചും ടെൻഷൻ ആവേണ്ട കാര്യമില്ല കാര്യങ്ങളൊക്കെ ഇവൺ മാനേജ്മെൻറിനെ ഏൽപ്പിച്ചിട്ടുണ്ട് ഡെക്കറേഷൻസ് ഫുഡ് ഒക്കെ അവർ നോക്കിക്കോളൂ ക്യാഷ് കൊടുക്കുകയേ വേണ്ടൂ….
അത് ഡാഡി കൊടുത്തോളൂം.

മഹി ചിരിച്ചുകൊണ്ട് എഴുന്നേറ്റു….എത്രയാ …എമൗണ്ട്…ജസ്റ്റ് ടെൻലാക്സ്.

നിമ്മി….. 10 ലക്ഷം കൊണ്ട് ഒരു ചെറിയ വീട് വെക്കാം അറിയോ തനിക്ക്..
മഹി ഒന്നും പറയണ്ട….. എന്റെ ഡാഡി 40 വർഷം സിങ്കപ്പൂർ ബിസിനസ് നടത്തിയ ആളാ…. സിംഗപ്പൂർ മേനോനെന്നാ നാട്ടുകാര് ഡാഡിയെ വിളിക്കുന്നത് തന്നെ
ഡാഡിയുടെ ഒരേ ഒരു കൊച്ചുമോളുടെ ബർത്ത് ഡേക്ക് കാശ് ചിലവാക്കിയില്ലെങ്കിൽ പിന്നെ പ്പഴാ…..
അപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ് വന്നു.

അമ്മയും മോളും പോയി ചെന്ന് ഫുഡ് കഴിക്ക്…..മഹീ റൂമിൽ ചെന്ന് ഫോൺ എടുത്തോണ്ട് ബാൽക്കണിയിലേക്ക് ചെന്നു….അമ്മ ഉറങ്ങി കാണുമോ ഇന്ന് കുറച്ചു ലേറ്റ് ആയല്ലോ….ഹലോ…. ഹലോ അമ്മേ……

ഞാൻ കരുതി എൻ്റെ മോൻ അമ്മയെ മറന്നൂന്ന്……അമ്മയുടെ ശബ്ദം കേൾക്കാതെ ഞാൻ എപ്പോഴെങ്കിലും ഉറങ്ങിയിട്ടുണ്ടോ…മോന്റെ……. ശബ്ദമെന്താ…. വല്ലാതിരിക്കുന്നേ…..ഒന്നുല്ല അമ്മേ….

അമ്മയ്ക്കറിയാം മോന്റെ വിഷമം….. നിമ്മിയെപ്പോലുള്ള ഒരു പെണ്ണിനെ അല്ലാ എൻ്റെ മോൻ ആഗ്രഹിച്ചതെന്ന്…. സ്വന്തം ചേച്ചിക്കു വേണ്ടി മോന്റെ ജീവിതം……. ങ്ഹും……

അതും പറഞ്ഞു അമ്മ കരയാൻ തുടങ്ങി.അങ്ങനെയൊന്നുമില്ല അമ്മേ…. ഇച്ചിരി പൊങ്ങച്ചോം കുറച്ച് എടുത്തു ചാട്ടവും ഉണ്ടെന്നേ ഉള്ളൂ…… അവള്… പാവാ……അച്ഛൻ ഉറങ്ങിയോ അമ്മേ…..

. അച്ഛൻ നേരത്തെ കിടന്നു പണിക്കാരുടെ കൂടെ പറമ്പിലിറങ്ങി പണിയെടുത്തതിന്റെ ക്ഷീണത്തിന് ഉറങ്ങി…. പറമ്പിൽ ഇറങ്ങേണ്ടാന്ന് എത്ര പറഞ്ഞാലും കേൾക്കില്ല.വയസ്സാകും തോറും വാശിക്ക് കുറവൊന്നുമില്ല.

മോനേ….. തിങ്കളാഴ്ച ലച്ചു മോളുടെ പിറന്നാൾ അല്ലേ…..അതേ… അമ്മേ…. അമ്മ വരുന്നുണ്ടോ ഇവിടേക്ക്….കഴിഞ്ഞകൊല്ലം വന്നത് ഓർമയുണ്ടല്ലോ മോന്……

നിമ്മീടെ അച്ഛന്റെ പൊങ്ങച്ചം പറച്ചിലും കള്ളുകുടിയുമൊന്നും…..നിന്റച്ഛന്പിടിക്കില്ല. ഒന്നും രണ്ടും പറഞ്ഞു വാഴക്കാവും….. അതുകൊണ്ട് ഞങ്ങൾ വരുന്നില്ല മോനെ……

മുൻപത്തെ പോലെ പോലെ സദ്യ ഉണ്ടാക്കി നാട്ടുകാരെ വിളിച്ചു കൊടുക്കാനും ഞങ്ങളെ കൊണ്ട് ഈ പ്രായത്തിൽ ആവില്ല മോനെ…. അതുകൊണ്ട് ഇവിടെ അടുത്തുള്ള അംഗൻവാടിയിൽ സ്കൂളിലും ഉച്ചയ്ക്ക് സദ്യക്കുള്ള ഏർപ്പാടാക്കിയിട്ടുണ്ട് അച്ഛൻ.അമ്മ ഭക്ഷണം കഴിച്ചോ……കഴിച്ചു മോനെ…..

മരുന്നോ….. അതും കഴിച്ചു….എന്നാൽ ഞാൻ ഫോൺ വെക്കുവാമ്മേ
ഉറക്കം കളയണ്ട പോയി കിടന്നോ…ഫോൺ വെച്ചതും ലച്ചു മോൾ ബാൽക്കണിയിലേക്ക് വന്നു ആരാ പപ്പാ മുത്തശ്ശി ആണോ

അതെ…ഗുഡ്നൈറ്റ് പറയാൻ ഞാൻ പപ്പയുടെ മുറിയിൽ ചെന്നതാ…. അപ്പോഴ്…മമ്മിയാ പറഞ്ഞത്….. ഇവിടെ ഇരുന്ന് പപ്പാ നക്ഷത്രങ്ങളെ എണ്ണുന്നുണ്ടാവുമെന്ന്….
അതിരിക്കട്ടെ മമ്മി അവിടെ എന്തെടുക്കുവാ…..സ്ഥിരം കലാപരിപാടി തന്നെ ഫേസ് പാക്ക് ഇടുകയാ….

മോള്…… രാവിലെ എൻ്റെ കൂടെ ഒരിടം വരെ വരുന്നോ??എവിടാ പപ്പാ..അത് സസ്പെൻസാ….മോൾക്ക് എപ്പോഴും ടെൻഷനല്ലേ…..

നാളെ… സൺഡേയല്ലേ…. ട്യൂഷൻ ക്ലാസും ഡാൻസും വയലിനും ഒക്കെ കൂടി….. ഒരു ചേഞ്ച് ആയിരിക്കും.ഡാഡിയുടെ കൂടെ ഔട്ടിങ്ങിന് വന്നിട്ട്കുറച്ചു നാളായി ല്ലേ…. ഞാൻ റെഡി.

അപ്പോൾ രാവിലെ എട്ടുമണി.മമ്മി വരുന്നുണ്ടോ ഡാഡി……ഇല്ല… അവൾക്ക് ക്ലബ്ബിൽ മീറ്റിങ്ങ് ഉണ്ടുപോലും….ഓരോന്നാലോചിച്ച് കൊണ്ട് മഹാദേവൻ അവിടെ ഇരുന്നു ഉറങ്ങി പോയി….
എന്തോ ശബ്ദം കേട്ട് ഉറക്കം ഞെട്ടിയപ്പോഴാ…. താൻ ബാൽക്കണിയിൽ ആണെന്ന ബോധംവന്നത്…..

മൊബൈൽ കയ്യിലെടുത്ത് സമയം നോക്കിയപ്പോൾ ഇപ്പോൾ 3 .10മഹാദേവൻ എഴുന്നേറ്റ് റൂമിലേക്ക് പോയി .രാവിലെ എഴുന്നേറ്റ് ജോഗിങ് കഴിഞ്ഞു വരുമ്പോഴേക്കും ലച്ചുമോൾ റെഡിയായി.
കാർ സ്റ്റാർട്ട് ചെയ്തപ്പോൾ മുതൽ ലച്ചു ചോദിക്കണതാ…… എവിടേക്കാണെന്ന് പറ പപ്പാ……

അതൊക്കെയുണ്ട് മോളൂ……കുറച്ചുദൂരം പോയപ്പോഴേക്കും ഒരു ചെറിയ ഓടിട്ട വീടിന് മുന്നിൽ പപ്പ കാർ നിർത്തി..പപ്പാ…..ഇതാരുടെ വീടാ…മോള്….. ഇറങ്ങ്…..

മഹി വണ്ടിയിൽ നിന്നിറങ്ങി കാറിന്റെ ബാക്ക് സീറ്റിൽ നിന്നും മൂന്നുനാല് കവറുകൾ എടുത്തു…
കാറിന്റെ ശബ്ദം കേട്ടതും രണ്ടു ചെറിയ പെൺകുട്ടികൾ ഓടിവന്ന്
പപ്പയെ കണ്ടിട്ട് വീടിനകത്തേക്ക് നോക്കി പറഞ്ഞു അമ്മേ….. മഹിയങ്കിള്……അപ്പോഴേക്കും അകത്തുനിന്ന് ഒരു ചേച്ചി ഇറങ്ങി വന്നിട്ട് പറഞ്ഞു….. ഇതാരാ വന്നിരിക്കുന്നേ….. ലച്ചു മോൾക്ക് ഞങ്ങളെ മനസ്സിലായോ……..

പപ്പാ….. എന്റെ പേര് എങ്ങനെയാ… ഇവർക്ക്…..ജാനു അമ്മയെ അറിയില്ലേ ജാനു വമ്മയുടെ മോളാ ഞാൻ…. എൻെറ മക്കളാ ഇവര് രണ്ടുപേരും അമ്മുവും ചിന്നു വരും.

മഹി തൻ്റെ കയ്യിലുള്ള ഉള്ള കവറിൽ നിന്നും രണ്ടെണ്ണം എടുത്ത് രാധികയെ ഏൽപ്പിച്ചു .
എന്തിനാ സാറേ വരുമ്പോഴൊക്കെ…… കുട്ടികൾക്ക് രണ്ടുപേർക്കും ഓരോ ഉടുപ്പുകളാ……

മഹി കസേരയിലിരുന്ന് അമ്മുമോളെ വിളിച്ചു അമ്മു മോൾക്ക് കുറച്ച് പെൻസിൽ ഡ്രോയിംഗ് ബുക്കുമാ….. അടുത്ത തവണ അങ്കിള് വരുമ്പോൾ ഈ ബുക്കിൽ നിറയെ പടം വരച്ചിരിക്കണം കേട്ടല്ലോ…..അമ്മുമോള് ചിരിച്ചു കൊണ്ട് തലയാട്ടി.

അതുകണ്ടപ്പോൾ ചിന്നു മോള് മഹിയുടെ അടുത്ത് വന്നിട്ട് പറഞ്ഞു എനിച്ചും…. വേണം……
മോള് പടം വരയ്ക്കാൻ ആയിട്ടില്ലല്ലോ അതുകൊണ്ട് ചിന്നു മോൾക്ക് ഒരു പാവക്കുട്ടിയാ ഇത് കണ്ടോ ഈ ബട്ടൺ അമർത്തിയാൽ പാട്ട് പാടി തരും ഈ പാവക്കുട്ടി…..എന്റെ കയ്യില് താ ചിന്നു മോള് നോക്കട്ടെ…

പാട്ടുപാടുന്നത് കണ്ട് പാവക്കുട്ടിയ്ക്ക് ഒരു ഉമ്മ കൊടുത്തു. ചിന്നുമോൾക്ക് ഇഷ്ടായോ…..
ഒത്തിരി ഇഷ്ടായി അങ്കിളേ…… അവള് കസേരയിൽ കയറി പപ്പയുടെ കവിളിലും ഒരു ഉമ്മ കൊടുത്തു.ആ പാവയെ നെഞ്ചോടടക്കി പിടിച്ച് അപ്പൂപ്പന്റെ മുറിയിലേക്ക് അവളോടി….
മഹീം പിന്നാലെ ചെന്നു….

രാധിക വന്നു അച്ഛനെ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു ഇപ്പോൾ ഇത്തിരി ഭേദുണ്ട് സാറേ…..
മഹി തന്റെ കയ്യിലുള്ള കവറിൽ നിന്നും ഒരു കുപ്പി തൈലമെടുത്തു അയാൾക്ക് നേരെ നീട്ടി…..
എൻെറ കൂട്ടുകാരൻ വയനാട്ടിൽ നിന്ന് കൊണ്ടുവന്നതാ ഇതു പുരട്ടി നോക്കൂ മാറ്റമുണ്ടാവും.
ഇത്….. സാറിന്റെ…. മോളല്ലേ…….

മോളുടെ പേരെന്താ ഞാൻ മറന്നൂ…..ലോ….വൈഗ ലക്ഷമിമോൾ എത്രയിലാ പഠിക്കണത്….എട്ടാം ക്ലാസില്……

മരുന്നിന്റെയും തൈലത്തിന്റെയും മണം അടിച്ചപ്പോൾ ലച്ചു കർച്ചീഫെടുത്ത് കൊണ്ട് മുഖം പൊത്തി…. അതുകണ്ടപ്പോൾ… അമ്മുവിന്റെ അപ്പൂപ്പൻ അമ്മുവിനെ വിളിച്ചിട്ട് പറഞ്ഞു.
ചേച്ചിയെ മുറിയിലേക്ക് കൊണ്ടുപോയി മോള് വരച്ച പടങ്ങളൊക്കെ കാണിച്ചുകൊടുക്ക്….ചെല്ല് മോളെ…..അത് കേട്ടതും അമ്മു മോള് എന്റെ കൈപിടിച്ച് അവളുടെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി… ചേച്ചി ഇവിടി രുന്നോളൂ ട്ടോ…..

ഒരു നോട്ട് ബുക്ക് എടുത്തു അത് നേരെ കാണിച്ചിട്ട് പറഞ്ഞു ഞാൻ വരച്ച പടങ്ങളാ….ചേച്ചി….
ലച്ചു ഓരോന്നും മറിച്ചുനോക്കിഎല്ലാം നന്നായിട്ടുണ്ട ല്ലോ….

അമ്മു മോൾ എത്രയിലാ പഠിക്കുന്നത്.നാലാം ക്ലാസിലാ.

ഇത് കണ്ടോ ചേച്ചി ഇത് എനിക്ക് അ എൽ എസ് എസിന് കിട്ടിയ ട്രോഫിയാണ്. ദാ….. ഈ മെഡലും കിട്ടി… ഇത് ഹെഡ്മാഷ് എൻ്റെ കഴുത്തിൽ ഇട്ടു തന്നതാ….ഇതൊക്കെ എനിക്ക് ചിത്ര രചന യ്ക്ക് സമ്മാനം കിട്ടിയതാ രണ്ടു മൂന്നു ചെറിയ ട്രോഫികൾ കാണിച്ചുകൊണ്ട് അമ്മു മോള് പറഞ്ഞു.

ലച്ചുവിന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുന്നുണ്ട് . ചിന്നു മോൾ പതിയെ പതിയെ ലച്ചുവിന്റടുത്ത് വന്നു മുട്ടിയുരുമ്മി നിന്നു.

അമ്മു മോൾ മേശവലിപ്പ് തുറന്ന് ഒരു ചെറിയ പാത്രത്തിൽ ജീരക മിഠായി എടുത്തു. ചേച്ചിക്ക് ഇഷ്ടാണോ ജീരക മിഠായി അമ്മു ലച്ചു വിന് നേരെ നീട്ടി ക്കൊണ്ട് ചോദിച്ചു. എനിക്ക് വേണ്ട മോള് കഴിച്ചോ..

കുറച്ചു സമയത്തിനുള്ളിൽ അവർ മൂന്ന് പേരും കൂട്ടായി.മഹാദേവൻ മുറിയിലേക്ക് വന്നു നോക്കുമ്പോഴേക്കും മൂന്നുപേരും നല്ല കൂട്ടായി കഴിഞ്ഞിരുന്നു.ചിന്നുമോൾ ലച്ചുവിന്റെ മടിയിൽ കയറി ഇരിയ്ക്കുന്നുണ്ടായിരുന്നു.അപ്പോഴേക്കും അമ്മുവിന്റെ അമ്മ ഒരു പ്ലേറ്റിൽ ഇലയടയും മറ്റൊരു പ്ലേറ്റിൽപക്കാവട യും ആയിട്ട് വന്നു.

ലച്ചു മോൾ ആദ്യായിട്ട് വന്നിട്ട്…. മോൾക്ക് ഇഷ്ടമാണോ എന്തോ…. കഴിക്ക്… മോളെ മഹാദേവൻ അതിൽനിന്ന് ഒരു ഇലയപ്പം എടുത്തു കഴിച്ചുകൊണ്ട് പറഞ്ഞു .നല്ല ടേസ്റ്റ് ഉണ്ട് മോള് കഴിച്ചോ…എനിക്ക് വേണ്ട പപ്പാ…

കഴിക്ക് ചേച്ചി…. നല്ല…. മധുരം ഉണ്ട്. ഞാൻ രാവിലെ രണ്ടെണ്ണം കഴിച്ചതാ… അത് കേട്ട് ചിന്നു മോളും പറഞ്ഞു ഞാനും കഴിച്ചതാ രാവിലെ…..മനസ്സില്ലാമനസ്സോടെ ഒരു കഷ്ണം എടുത്തു വായിൽ ഇട്ടുനല്ല ടേസ്റ്റ് ഉണ്ടല്ലോ….

അമ്മു പറഞ്ഞു ഞങ്ങളുടെ അമ്മൂമ്മ ഉണ്ടാക്കിയാൽ….ഇതിനേക്കാളുംരസാ….അമ്മൂമ്മയ്ക്ക് ഉണ്ണിയപ്പവും കുഴലപ്പവും കൊഴുക്കട്ടയും ഒക്കെ ഉണ്ടാക്കാൻ ഉണ്ടാക്കാൻ അറിയാലോ…..

അപ്പോഴാ….വച്ചു വിന് രാത്രിയില് ജാനു വമ്മയെ വഴക്കു പറഞ്ഞത് ഓർമ്മവന്നത്.
അവൾക്ക് വല്ലാത്ത വിഷമം തോന്നി..അവിടുന്ന് യാതപറഞ്ഞിറങ്ങുബോൾ അടുത്ത തവണ അങ്കിള് വരുമ്പോൾ ചേച്ചിയും കൂടെ വരണം എന്ന് രണ്ടുപേരും പറഞ്ഞിരുന്നു.കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ലച്ചു പറഞ്ഞു

എന്തൊരു ക്യൂട്ടാ….ആകുട്ടികളെ കാണാൻ അല്ലേ…. പപ്പാ….അവരുടെ പപ്പയ്ക്ക് എന്താ ജോലി…
അവരുടെ അച്ഛൻ.. ആക്സിഡൻറിൽപ്പെട്ട് മരിച്ചു പോയി…അയ്യോ പാവം…..

നമ്മുടെ വീട്ടിൽ നിന്ന് ഞാനുവമ്മയ്ക്ക് കിട്ടുന്നത് കൊണ്ട് ആ കുടുംബം കഴിഞ്ഞുപോകുന്നത്.
മോള്….മമ്മിയുടെ വയറ്റിൽ കുഞ്ഞുവാവ ആയിരിക്കുമ്പോഴേ ജാനുവമ്മ വീട്ടിൽ ജോലിക്ക് വന്നതാ…

മമ്മി മോളെ പ്രസവിച്ചു എന്നേയുള്ളൂ മോള് വലുതാവുന്നത് വരെ ജനുവമ്മ തന്നെയാ മോളുടെ കാര്യങ്ങളൊക്കെ നോക്കിയത്….സോറി… പപ്പാ ..

സംസാരിച്ചു സിറ്റിയിൽ എത്തിയത് അറിഞ്ഞതേ… ഇല്ല. ഇതെന്താ ഇവിടെ നിർത്തിയത്…
മൊബൈൽ കൈയിലെടുത്ത് പപ്പ ആരെയോ വിളിച്ചു . അപ്പോഴേക്കും ഒരു ട്രോളി നിറയെ ഡ്രസ്സു മായി ടെക്സ്റ്റൈൽസിലെ ഒരു സ്റ്റാഫ് വന്നു. പപ്പയുടെ കയ്യിൽ ബില്ല് കൊടുത്തു.

ലിസ്റ്റ് തന്നതെല്ലാം ഉണ്ടല്ലോ….ഉണ്ട് സർ….താങ്ക്യൂ.വെൽക്കം സാർ..

ഇതെന്തിനാ പപ്പാ ഇത്രയും ഡ്രസ്സ്അതൊക്കെയുണ്ട്……ലച്ചുവിന്റെ മനസ്സുനിറയെ അമ്മുവും ചിന്നു വും ആയിരുന്നു.. എനിക്കും അവരെപോലുള്ള അനിയത്തി കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരിക്കും അല്ലേ പപ്പാ …

മോളൂ… അനിയത്തി മാരാകാൻ ഒരമ്മയുടെ വയറ്റിൽ ജനിക്കണംന്നില്ല.
കുറച്ചു ദൂരം പോയപ്പോൾ ഒരു പള്ളി കണ്ടു അതിനടുത്തായി ഒരു അനാഥമന്ദിരവും
പെയിൻറ് ഒക്കെ പോയ പോയ ഒരു പഴയ കെട്ടിടം അതിനെ മുറ്റത്ത് നിറയെ പൂക്കളുണ്ട് അതിനിടയ്ക്ക് കുറേ കുട്ടികൾ കളിക്കുന്നുണ്ട് കാറിന്റെ ശബ്ദം കേട്ടപ്പോൾ കുട്ടികളെല്ലാവരും കാറിനടുത്തേക്ക് വന്നു.

ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി വന്ന് പപ്പയുടെ കൈപിടിച്ചു .
അവനെ കണ്ട് പപ്പ ചോദിച്ചു…. കുട്ടപ്പായി നിന്നോട് പറഞ്ഞിട്ടില്ലേ കയ്യിലെ പ്ളാസ്റ്റർ അഴിക്കാതെ കളിക്കാൻ പോകരുതെന്ന്….എനിക്ക് വേദനയൊന്നും ഇല്ല അങ്കിളേ ഡോക്ടറങ്കിളിന് പേടി ആയിട്ട് വെറുതെ കെട്ടിവെച്ചിരിക്കുന്നതാ…ഓ അത് ശരി….

തൻ്റെ പപ്പ അവിടുത്തെ കുട്ടികളോട് സംസാരിക്കുന്നത് കണ്ടപ്പോൾ ലെച്ചുവിന് ആശ്ചര്യം തോന്നി…….. ഞാനും മമ്മിയും ഇതൊന്നും അറിഞ്ഞില്ലല്ലോ..പപ്പ കാറിന്റെ ഡിക്കി തുറന്ന് സാധനങ്ങളൊക്കെ ഒക്കെ എടുക്കുന്നത് കണ്ടപ്പോൾ കൂട്ടത്തിലുള്ള വലിയ കുട്ടികൾ പപ്പയെ സഹായിച്ചു.

കുട്ടികളുടെ ബഹളം കേട്ടപ്പോൾ അവിടുത്തെ സഹായിയായ മത്തായിച്ചൻ അടുത്തേക്ക് വന്നു.
കോളടിച്ചല്ലോ മക്കളേ….അപ്പോഴേക്കും അവിടുത്തെ മദർ പുറത്ത് വന്നു.

അവർ പപ്പയോടായി പറഞ്ഞു എന്തിനാ… ഇതൊക്കെ…. ക്രിസ്മസിന് എല്ലാവർക്കും പുതിയ ഡ്രസ്സ് കൊണ്ട് കൊടുത്തതല്ലേ………. പിന്നെ ഇപ്പോഴെന്തിനാ….ഇരിക്കട്ടെ മദറെ … ഇതൊക്കെ ഒരു സന്തോഷല്ലേ…..ങ്ഹാ മദർ…. ഇത് എൻെറ മകൾ വൈഗലക്ഷ്മി.

കണ്ണടയ് ക്കിടയിലൂടെ വൈഗ ലക്ഷ്മിയെ നോക്കിക്കൊണ്ട് മദർ പറഞ്ഞു ഈശോമിശിഹായ തമ്പുരാൻ നിങ്ങളുടെ കുടുംബത്തി ന് തുണയായിരിക്കട്ടെ.മത്തായിച്ചാ കുഞ്ഞുങ്ങളെ ഇവീടെ വിളിക്ക്.. പിറന്നാള് കാരി അവളുടെ കൈ കൊണ്ട് തന്നെ എല്ലാവർക്കും ഡ്രസ്സ് കൊടുക്കട്ടെ.

ലച്ചു തന്നെ ഓരോരുത്തർക്കും ഡ്രസ്സ് കയ്യിൽ വെച്ച് കൊടുത്തു . അവൾ ഓരോരുത്തരെയും ശ്രദ്ധിച്ചു.
പുതിയ ഡ്രസ്സ് കയ്യിൽ കിട്ടിയപ്പോൾ അ എല്ലാവരുടെയും മുഖത്ത് ഒത്തിരി ഒത്തിരി സന്തോഷം കണ്ടു.

എല്ലാവരും വരിവരിയായി അവരുടെ റൂമിലേക്ക് ചെന്നു. റൂം എന്ന് പറയാൻ കഴിയില്ല . ചെറിയൊരു ഹാൾ അതിൽ ബെഞ്ചി നേക്കാൾ വലുപ്പത്തി ലുള്ള ചെറിയ കട്ടിലുകൾ അതിലൊരു തലയിണയും ഒരു ഷീറ്റും.അതൊക്ക കണ്ട് ലച്ചു വിന് അദ്ഭുതം തോന്നി…

ഇത്രയും പേർ ഒരുമിച്ച് ഒരു മുറിയിൽ…. തങ്ങൾക്ക് കിട്ടിയ ഡ്രസ്സ് ഓരോരുത്തരും കട്ടിലിനു മുകളിൽ കൊണ്ടു വെച്ചു ഓരോരുത്തരായി വന്നു

ലച്ചു വിന് പ്രസൻറ് കൊടുക്കാൻ തുടങ്ങി. ചിലര് സ്വന്തമായിട്ട് ഉണ്ടാക്കിയ ബർത്ത് ഡേ കാർഡാ തന്നത് മറ്റുചിലർ വർണ്ണ കടലാസ് കൊണ്ട് ഫ്ലവർ ഉണ്ടാക്കി തന്നു കുറച്ചുപേർ പേർ സ്വന്തമായിട്ട് വരച്ച ചിത്രങ്ങൾ സമ്മാനിച്ചു . അവരുടെയൊക്കെ സ്നേഹം കണ്ടപ്പോൾ ലച്ചു വിന്റെ കണ്ണ് നിറഞ്ഞു പോയി.അത് കണ്ടപ്പോൾ മഹി ലച്ചു വിനെ ചേർത്തു പിടിച്ചു.

ആ സമയത്ത്…. മത്തായിച്ചൻ വന്നു പറഞ്ഞുഇന്ന്… മഹി സാറിന്റെ വക എല്ലാർക്കും ബിരിയാണിയാ…. എല്ലാവരോടും ഹാളിലേക്ക് ചെല്ലാൻ ഞാൻ മദർ പറഞ്ഞിട്ടുണ്ട് .ഭക്ഷണം വിളമ്പുന്നവരുടെ കൂടെ പപ്പയും കൂടി .

ഭക്ഷണം വിളമ്പിയിട്ടും ആരും എന്താ കഴിക്കാത്തത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ എല്ലാവരും ഭക്ഷണത്തിനു മുന്നിൽ എഴുന്നേറ്റുനിന്നു.

ഈ ഭക്ഷണം ഞങ്ങളുടെ മുന്നിലെത്തിച്ച മഹിയങ്കിളിനും ചേച്ചിക്കും വേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചതിന് ശേഷമാ അവർ ഭക്ഷണം കഴിക്കാൻ
തുടങ്ങി യത് .

ഇതൊക്കെ ലച്ചു സിനിമയിൽ മാത്രേ കണ്ടിട്ടുള്ളൂ….കുട്ടികൾ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ലച്ചു വും മഹിയും അവിടുത്തെ സിസ്റ്റർമാരുടെ കൂടെ കഴിച്ചു.

അവിടുന്ന് ഇറങ്ങുമ്പോൾ ലച്ചുവിന് തന്റെ പപ്പയെ ക്കുറിച്ച് അഭിമാനം തോന്നി.
ഐ.എ.സ് കാരനായ തന്റെ പപ്പയെ ക്കുറിച്ച് ഫ്രണ്ട്സിന് മുന്നിൽ എപ്പോഴും ഗമയിൽ പറയാറുണ്ട് പക്ഷേ ഇപ്പോൾ തൻ്റെ പപ്പാ അതിനേക്കാളും ഉയരത്തിൽ ആണെന്ന് തോന്നി അവൾക്ക്..
കാറിലേക്ക് കയറിയപാടെ ലച്ചുപറഞ്ഞു.

പപ്പാ….. എന്റെ പപ്പ യ്ക്ക് മാത്രമേ ഇതിനൊക്കെ കഴിയൂ…..മോൾക്ക് അത് വെറുതെ തോന്നുന്നതാ..
.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു അമ്പലത്തിനടുത്ത് കാർ നിർത്തിയിട്ട് ലച്ചുവിന് ഒരു വയസ്സായ സ്ത്രീയെ കാണിച്ചു കൊടുത്തു.

അവർ ഭക്ഷണം കൊടുക്കുന്നത് കണ്ടോ എന്നും രാവിലെ അമ്പലത്തിനു മുന്നിൽ വന്നിരുന്നു പൂക്കച്ചവടം നടത്തും ഉച്ചയാകുമ്പോൾ കിട്ടിയ പൈസയുമായി ചെന്നു ഭക്ഷണ പൊതി വാങ്ങി കണ്ടില്ലേ അവർക്ക് കൊടുക്കും.

അവിടെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ കാഴ്ചയില്ലാത്ത വരും കൈകാലുകൾ നഷ്ടപ്പെട്ടവരും ഉണ്ട്.
മോളുടെ മുത്തശ്ശിയുടെ പ്രായം ഉണ്ടാകും അവർക്ക് അവർ ഈ വയസ്സാൻകാലത്ത് അധ്വാനിക്കുന്നത് അവിടെ ഇരിക്കുന്ന ആരോരുമില്ലാത്ത യാചകർക്ക് വേണ്ടിയാണ് .ആ അമ്മ യുടെ മുന്നിൽ ഞാൻ ആരും അല്ല ലച്ചൂ

മോളെ… അത് കണ്ടോ ആ വൃദ്ധൻ അയാൾക്ക് കിട്ടിയ ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് അവിടെ കിടക്കുന്നു നായയ്ക്ക് കൊടുക്കുന്നത് കണ്ടോ…..
നമ്മളൊക്കെ ദിവസവും വേസ്റ്റാക്കികളയുന്ന ഭക്ഷണം തന്നെ മതി രണ്ടു മൂന്നു പേരുടെ വയറു നിറയ്ക്കാൻ.

പപ്പാ… നമുക്ക് മമ്മി യെ മാററിയെടുക്കണ്ടെ…. മോള് പപ്പേടെ കൂടെ ഉണ്ടെങ്കിൽ അവളെ മെല്ലെ മെല്ലെ മാറ്റിയെടുക്കാം…. അവളുടെ ഡാഡീം മമ്മിയുമാ ഇങ്ങനെ ആക്കിയത്.
മോളുടെ മുത്തശ്ശൻ എപ്പോഴും പറയാറുണ്ടായിരുന്നു” ഒരു മനുഷ്യന് ഭക്ഷണം ഒഴികെ മറ്റെന്ത് കൊടുത്താലും ഇനിയും വേണം എന്ന് പറയും സ്വർണ്ണം ആയാലും പൈസ യായാലും വസ്ത്രങ്ങളായാലും പക്ഷേ ഭക്ഷണം…..

വയറു നിറഞ്ഞാൽ മതിയെന്നു പറയും”.പപ്പയുടെ കുട്ടിക്കാലത്ത് മുത്തശ്ശൻ ഞങ്ങൾ മൂന്നു പേരുടെയും പിറന്നാളിന് നാട്ടിലെ പാവപ്പെട്ടവർക്കെല്ലാം ഒരു നേരത്തെ ഭക്ഷണം ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കി കൊടുക്കും. മോള് ഓർക്കുന്നുണ്ടോ മോളുടെ കഴിഞ്ഞ ബർത്ത്ഡേ യ്ക്ക് എത്ര പേർക്കുള്ള ഭക്ഷണാ കുഴികുത്തി മൂടിയത്..

ഇനി എവിടേക്കാ പപ്പാ പോകുന്നത്. വീട്ടിലേക്കാണോ ….ഒരു സ്ഥലം കൂടി ഉണ്ട് ‘ ശരണാലയം’ ഒരു വൃദ്ധസദനമാ അവിടെ മക്കളുപേക്ഷിച്ചു പോയ കുറേ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെയാ ഉള്ള ത്… മോളുടെ പിറന്നാൾ ആയിട്ട് അവർക്ക് എന്താ വാങ്ങിക്കൊടുക്കുക ഒരു സജഷൻ പറഞ്ഞേ….. പപ്പാ…. ഇപ്പോ വിന്റർ സീസണല്ലേ.,..

എല്ലാവർക്കും ഒരോ സെറ്റർ വാങ്ങിച്ച് കൊടുത്താലോ…നല്ല ഐഡിയ മോളൂ… അതുമതി.
രണ്ടുപേരും ചേർന്ന് സെറ്റർ വാങ്ങിച്ച് ശരണാലയത്തിലേക്ക് പോയി. അവിടെയെത്തി അവരുടെ സ്നേഹം ഒക്കെ കണ്ടപ്പോൾ ലച്ചു വിന് തന്റെ മുത്തശ്ശനേം മുത്തശ്ശിയേം മിസ് ചെയ്തു.

.പപ്പാ അടുത്ത വീക്കെന്റിൽ നമുക്ക് മുത്തശ്ശനും മുത്തശ്ശിയും കാണാൻ പോകാം.
പപ്പാ.. ഞാനൊരു കാര്യം പറയട്ടെ….പറ മോളൂ…

എൻ്റെ ഫ്രണ്ട്സ്മാരൊക്ക ഒരുപാട് കാശുള്ളവരാ….. അവരെല്ലാവരും കൂടി വിചാരിച്ചാൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ പറ്റില്ലേ…. അങ്ങനെയാണെങ്കിൽ…. ഒരുപാട് പേരെ സഹായിക്കാൻ പറ്റില്ലേ…
പറ്റും മോളേ അങ്ങനെതന്നെയാ വേണ്ടത്.

നിങ്ങൾ കുറച്ചു കുട്ടികൾ ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർക്കും ഒരു പ്രചോദനമാകും.
പെട്ടെന്ന് ലച്ചു പറഞ്ഞു നാളത്തെ ഫങ്ഷൻ മമ്മിയോട് പറഞ്ഞു കാൻസൽ ചെയ്താലോ….
വേണ്ട മോളേ… അത് മോളുടെ ഗ്രാൻഡ്പാക്ക് സങ്കടാകും…. അവരെല്ലാം ഒരു ക്കിയതല്ലേ….. ഈ വർഷം അങ്ങനെ കഴിയട്ടെ…. അടുത്തവർഷം നമുക്ക് നോക്കാം.വീട്ടിലെത്തിയപ്പോഴാ മഹിക്ക് ലച്ചുവിന് ഒരു ബർത്ത് ഡേ പ്രസന്റ് വാങ്ങിയില്ല ല്ലോ എന്നോർത്തത്….

എന്താ വേണ്ടത് മോൾക്ക് ഇഷ്ടമുള്ളത് പറഞ്ഞോ പപ്പ വാങ്ങിച്ചു കൊണ്ടുവരാം
എനിക്കൊന്നും വേണ്ട പപ്പാ…. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം.. പപ്പയെനിക്ക് സമ്മാനിച്ചില്ലേ….
ഇത്ര വർഷമായിട്ടും മറ്റാരും തരാത്തൊരു ഗിഫ്റ്റ്…… എനിക്ക് അതു മതി പപ്പാ ഞാൻ…. ശരിക്കും ഹാപ്പിയാ….
ശുഭം.

Share this on...