പ്രിയ നടിക്കായി പ്രാർത്ഥനയോടെ ആരാധകർ – ഐ സി യു വിൽ തന്നെ താരം

in News 20 views

മലയാളികൾ ഇന്ന് ഏറെ വേദനയോടെ കേട്ട വാർത്തകളിൽ ഒന്നാണ് നടി കെപിഎസ് സി ലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാർത്ത. കുറച്ചുദിവസങ്ങളായി തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരം. വിദഗ്ധചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് താരത്തെ മാറ്റുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിഎസ് സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ട് എന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങൾ പറയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ് അവർ ഇപ്പോൾ. കെപിഎസ് സി ലളിതയുടെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും, പ്രായവും, ആരോഗ്യവും കണക്കിലെടുത്ത് മാത്രമേ തുടർ ചികിത്സയിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും അമ്മ ജനറൽ സെക്രട്ടറിയും അഭിനേതാവുമായ ഇടവേള ബാബു പറഞ്ഞിരുന്നു. കുറച്ചുകാലമായി രോഗാവസ്ഥ ലളിതയെ വിടാതെ പിന്തുടരുന്നുണ്ട് എങ്കിലും ടെലിവിഷൻ പരമ്പരകളിൽ അടക്കം അവർ സജീവമായിരുന്നു.

അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചു വന്നതിനു ശേഷമാണ് രോഗം മൂർച്ഛിക്കുന്നതും, ആശുപത്രിയിൽ ചികിത്സ തേടുന്നതും. നടിയുടെ വിദഗ്ധചികിത്സയ്ക്കായി സംസ്ഥാന സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയർ പേഴ്സൺ ആണ് കെപിഎസ് സി ലളിത.10 ദിവസങ്ങളായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ബോധം പോലുമില്ലാതെ ആണ് നടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളിൽ നിന്നും പറയുന്നു.എന്നാൽഇപ്പോൾ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായി എന്നും, മകനും സംവിധായകനുമായ സിദ്ധാർത്ഥ് പറയുന്നു. എത്രയും വേഗം ഞങ്ങളുടെ പ്രിയപ്പെട്ട നടി തിരിച്ചു വരണേ എന്ന പ്രാർത്ഥനയിലാണ് മലയാളികൾ ഓരോരുത്തരും. മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരിലൊരാളാണ് കെപിഎസ് സി ലളിത. എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാൾ.

Share this on...