പൊക്കമില്ല… സൈസില്ല; തന്നെ കളിയാക്കിയവർക്ക് കിടിലൻ മറുപടി നൽകി മഞ്ജുഷ

in News 938 views

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം.പതിവ് സീരിയലിൽ നിന്നും വ്യത്യസ്ഥമാണ് സാന്ത്വനം.അത് കൊണ്ട് തന്നെ പ്രേക്ഷകരും ആ സീരിയലിനു കൂടുതലാണ്.ആ സീരിയലിലെ കഥാ പാത്രം എല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്.കഴിഞ്ഞ ദിവസമാണ് ഈ സീരിയലിലേക്ക് പുതിയ കഥാ പാത്രം എത്തിയത്.കണ്ണൻ എന്ന കഥാ പാത്രത്തിന്റെ മുറപ്പെണ്ണ് ആയ അച്ചു ആണ് പുതിയ കഥാ പാത്രം.മഞ്ജുഷ ആണ് അച്ചു ആയി കൊണ്ട് ആ സീരിയലിൽ എത്തുന്നത്.ഇപ്പോൾ തനിക്ക് നേരെ വന്ന വിമര്ശനത്തിനോട് പ്രതികരിക്കുകയാണ് താരം.തന്റെ യൂടൂബ് ചാനൽ വഴിയാണ് താരം പ്രതികരിച്ചത്.ടിക് ടോക് വീഡിയോ വഴിയും ഇൻസ്റ്റ ഗ്രാം റീൽസ് വഴിയും എല്ലാം സോഷ്യൽ മീഡിയക്ക് പരിചിതമാണ് മഞ്ജുഷ.

അവരുടെ റീൽസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് മഞ്ജുഷ.ഷോർട് ഫിലിമിന്റെ ഭാഗം ആയിട്ടുണ്ട് മഞ്ജുഷ.ആദ്യ സീരിയലിൽ തെന്നെ അഭിനന്ദനത്തിനു ഒപ്പം വിമർശനവും ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് താരത്തിന്.ദേവിക്കും അഞ്ജലിക്കും അപ്പുവിന് ഒപ്പം നില്ക്കാൻ ഈ കുട്ടി പോരാ.ഈ സീരിയൽ തീരുന്നത് വരെ കാണേണ്ട ഒരാളാണ് കണ്ണന്റെ പെണ്ണ് ഈ കുട്ടി കണ്ണന് ഒട്ടും ചേരുന്നില്ല.ആക്ടിങ് ഡബ്ബിങ് ശെരിയായില്ല.ഓവർ മേക്ക് അപ്പ് എന്നെല്ലാമാണ് താരത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റ്.തനിക്ക് നേരെ ഉയർന്ന വിമർശനം പാടെ തള്ളി കളഞ്ഞിരിക്കുകയാണ് മഞ്ജുഷ.സാന്ത്വനത്തിൽ കണ്ണന് ചേരുന്നത് പോലെ സൈസ് ആയതുകൊണ്ടാണ് സീരിയലിലേക്ക് തന്നെ സെലക്ട് ചെയ്തത് എന്നാണ് മഞ്ജുഷ പറയുന്നത്.

ഒത്തിരി നെഗറ്റീവ് കമൻറുകൾ വരുന്നുണ്ട്. താൻ ഒരിടത്തും പറഞ്ഞിട്ടില്ല, തനിക്ക് സൈസ് ഉണ്ടെന്നും ഫെയർ ആണെന്നുമൊക്കെ. സൈസ് ഇല്ലാത്ത ഒരാളാണ് താൻ. എന്നാൽ അതുകൊണ്ടാണ് സാന്ത്വനത്തിൽ അവസരം ലഭിച്ചത്. സൈസിനല്ല കഴിവിനും പെർഫോമൻസിനു മാണ് പ്രാധാന്യം നൽകുന്നതെന്നും മഞ്ജുഷ വ്യക്തമാക്കുന്നു.38 കിലോയേയുള്ളൂ, എനിക്ക് 5 അടി പൊക്കം തികച്ചില്ല, വിശപ്പില്ലാത്തതാണ് പ്രശ്നം. ട്രീറ്റ്മെൻറ് എടുത്തിട്ടും ശരിയായില്ല. സാന്ത്വനം സംവിധായകൻ പറഞ്ഞത് പെർഫോമൻസ് മതിയെന്നാണ്. കണ്ണന് പറ്റിയ സൈസ് ഇതാണ് എന്നുമാണ്. സൈസ് പറഞ്ഞു കളിയാക്കുന്നവർക്കും കുറവുകൾ ഇല്ലേയെന്നും മഞ്ജുഷ ചോദിക്കുന്നു.
All rights reserved news lovers.

Share this on...