ഡെലിവറി ജോലി ചെയ്യുമ്പോൾ ഡെലിവറി കൊടുക്കാൻ പോയ വീട്ടിലെ പോലീസുകാരൻ ഈ പെൺകുട്ടിയോട്.

in Story 258 views

അവക്കിപ്പോ എന്തിനാ പുതിയ ചെരുപ്പ്? അവനവന്റെ അവസ്ഥക്കനുസരിച്ചു ഒക്കെ വളർന്ന മതി പെണ്ണ്.. ഇല്ലെങ്കിലേ വലുതാവുമ്പോ ആഗ്രഹങ്ങൾ കൂടും.. തല്ക്കാലം അമ്മുന്റെ പഴയ ചെരുപ്പിട്ടാ മതി ”
മിന്നുന് ചെരുപ്പ് വാങ്ങാൻ മുത്തശ്ശി പണം നീട്ടിയിപ്പോൾ തടഞ്ഞുകൊണ്ട് അമ്മായി പറഞ്ഞു.
” അപ്പനും അമ്മേം ഇല്ലാത്ത കുട്ടി അല്ലേ ശാന്തി അവളു.. നമ്മള് വേണ്ടേ അവൾക്കു വാങ്ങി കൊടുക്കാൻ ” മുത്തശ്ശി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

” ആ അത് തന്നെയാ പറഞ്ഞെ.. ഇപ്പോഴെ അവളു ആഗ്രഹിക്കുന്നതൊക്കെ മേടിച്ചു കൊടുത്താൽ പിന്നെ അവളു പറയുന്നത് പഠിപ്പിക്കണം പറയുന്നവനെ കെട്ടിച്ചു കൊടുക്കണം…. എന്തൊക്കെ പൊല്ലാപ്പുകൾ ആയിരിക്കും… വെറുതെ ഇപ്പോഴേ ആശ കൊടുക്കണ്ട..! പെണ്ണിന് അതൊരു ശീലാവും… അല്ലാ ഇനി മുത്തശ്ശിക്ക് കയ്യിൽ പൈസ കൂടുതൽ ആണെന്ന് തോന്നിയാൽ എന്റെ അമ്മുന് കൊടുത്തോ.. അല്ലാതെ നാളെ വെല്ലവന്റെ വീട്ടിലേയും അടുക്കള കാരി ആവാൻ ഉള്ളവർക്കു കൊടുത്തിട്ടു എന്നാ കാര്യം? ”
മുത്തശ്ശി നിശബ്ദ ആയി !

മിന്നു വാതിലിനു പിന്നിൽ മറഞ്ഞു നിന്നു അമ്മായിയെ നോക്കി….
അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ മിന്നുവിന്റെ ജീവിതം അങ്ങനെ ആയിരുന്നു… അച്ഛൻ പെങ്ങൾ പറയുന്നത് പോലെ.. അവരെ എതിർക്കാൻ ആ വീട്ടിൽ ആർക്കും ധൈര്യം ഇല്ലായിരുന്നു.
അഞ്ചാം ക്ലാസ്സിൽ ആണ് ഇരുവരും വാഹനാപകടത്തിൽ മരിക്കുന്നതു. ഇപ്പൊ അഞ്ചു വര്ഷം കൂടി കഴിയുമ്പോഴും അവൾ രണ്ടാം തരക്കാരി ആണ്. എന്നും ആരെങ്കിലും ഉപയോഗിച്ചതിന്റെ ബാക്കിയെ അവൾക്കു കിട്ടിയിട്ടുള്ളു.. കൂടുതലും അമ്മുവിന്റെ ബാക്കി ആയിരുന്നു.അവൾ സമപ്രായക്കാരി ആയതിനാൽ ആവണം.

വിശന്നാൽ ചോറുണ്ണാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. എല്ലാവരും കഴിച്ചതിനു ശേഷം എന്തെങ്കിലും ബാക്കി ഉണ്ടങ്കിൽ മാത്രം കഴിക്കാം.
” എനിക്ക് ഒറ്റ ആഗ്രഹമേ ഉളളൂ ഉണ്ണിയേട്ടാ… നിങ്ങളുടെ ലൈഫിൽ ഇപ്പൊ ആരെങ്കിലും ഉണ്ടങ്കിൽ എന്നെ സ്വീകരിക്കരുത്… എനിക്ക് ജീവിതത്തിൽ ഒന്നും ആദ്യമായി കിട്ടിയിട്ടില്ല… ഞാൻ സ്നേഹിക്കുന്ന ആളുടെ സ്നേഹം എങ്കിലും എനിക്ക് വേണം ആദ്യം കിട്ടാൻ ”

പെണ്ണ് കണ്ടു ഇഷ്ടമായെന്നു പറഞ്ഞപ്പോൾ ഉണ്ണിയോട് അവൾ ആദ്യം പറഞ്ഞ വാക്കുകൾ ആയിരുന്നു അത്. ഒരു ചിരിയോടെ അവൻ ചേർത്തു പിടിക്കുമ്പോൾ ഒരുപാട് സന്തോഷിച്ചു. നാളിതുവരെ തനിക്കു കിട്ടാതിരുന്ന പ്രയോറിറ്റി ലൈഫിൽ ആദ്യമായി കിട്ടാൻ പോകുന്നു.

പതിനെട്ടാം വയസിൽ താലിക്കു മുന്നിൽ തല കുനിക്കേണ്ടി വരുമ്പോൾ ഭർത്താവിൽ നിന്നും അവൾ ആഗ്രഹിച്ചത് ആ ഒരു കാര്യം മാത്രമായിരുന്നു. എന്നാൽ അതിനും അധികം ആയുസുണ്ടായില്ല. ഉണ്ണിയും സഹ പ്രവർത്തകയും തമ്മിൽ വര്ഷങ്ങളായി തുടർന്ന് വരുന്ന ബന്ധം കുഞ്ഞിനെ പ്രസവിച്ചു കിടക്കുന്ന കിടക്കയിൽ വെച്ചാണ് അറിയുന്നത്.
” ഹാ! ഇതിലിപ്പോ എന്താ ഇത്രമാത്രം ഇരിക്കുന്നെ… സത്യമായിട്ടും നിന്നെ കെട്ടുമ്പോൾ ഞങ്ങൾ എല്ലാം അവസാനിപ്പിച്ചിരുന്നു.. പക്ഷെ നീ പ്രസവത്തിനായി വീട്ടിലേക്കു പോയപ്പോൾ ഞാൻ ഒറ്റപ്പെട്ടു.. അപ്പൊ എനിക്ക് അവൾ ഒരാശ്വാസമായി വീണ്ടും വന്നു.. ഇനി ഉണ്ടാവില്ല മിന്നു.. പ്ലീസ് ”

വളരെ ലാഘവത്തോടെ അവനതു പറഞ്ഞു അവസാനിപ്പിക്കുമ്പോൾ മിന്നുവിന്റെ ഉള്ളം നീറുക ആയിരുന്നു. കാരണം ഒരിക്കൽ പോലും ഒന്നും ആദ്യം കിട്ടാനായി വിധി ഇല്ലാത്തവൾ.. എത്ര നിസ്സാരമായാണ് ഉണ്ണി പറഞ്ഞവസാനിപ്പിച്ചത്. അവൾക്കത് താങ്ങാവുന്നതിലും ഏറെ ആയിരുന്നു.
” ഏയ്‌ ! വീട്ടിലേക്കു കൊണ്ടു പോവുന്നത് ഇനിയും പാഴ്ച്ചിലാവാണ്.. ഇതിപ്പോ ഒരാചാരം പോലെ നമ്മൾ കൂട്ടിക്കൊണ്ടു വന്നു.. ഇനി വേണേൽ അവൻ നോക്കട്ടെ! ”

അമ്മായി അവളെ വീട്ടിലേക്കു കൊണ്ടു പോവാൻ തയ്യാറല്ലായിരുന്നു… ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഉണ്ണി അവളെ തന്റെ വീട്ടിലേക്കു കൊണ്ടു പോയി.
ദിവസങ്ങൾ കഴിയുംതോറും അവൾ ഉണ്ണിയിൽ നിന്നും അകന്നുകൊണ്ടിരുന്നു.

രാത്രി അടക്കി പിടിച്ചുള്ള ഫോൺ വിളികൾ, വൈകുന്നേരം മടങ്ങി വരുമ്പോ അയ്യാളുടെ ദേഹത്ത് നിന്നും വമിക്കുന്ന സ്ത്രീകളുടെ പെർഫ്യൂമിന്റെ ഗന്ധം എല്ലാം അവളുടെ മനോ നില തെറ്റിച്ചു.
വാക്ക് തർക്കങ്ങൾ പതിവായതോടെ കിടപ്പും രണ്ട് മുറിയിലായി…സമയം കടന്നു പോയിക്കൊണ്ടിരുന്നു. ഉണ്ണി വീട്ടിലെ ചിലവുകളും നോക്കാതെ ആയതോടെ മിന്നുവിന്റെ കാര്യം കഷ്ടത്തിലായി തുടങ്ങിയിരുന്നു.
” ഏട്ടാ ഞാൻ ഡിവോഴ്‌സിനെ പറ്റി ചിന്തിക്കുവാണ് ” മനസ്സ് മരവിച്ച അവൾ അയാളോട് കടുപ്പിച്ചു പറഞ്ഞു.
” പറ്റില്ല ” എടുത്തടിച്ചു അയ്യാൾ മറുപടിയും പറഞ്ഞു.
” എന്തുകൊണ്ട് പറ്റില്ല? ” അവൾ അക്ഷമയായി

” എനിക്ക് നാണക്കേടാണ് നാട്ടുകാർ അറിഞ്ഞാൽ ” ഒരു ഉളുപ്പും ഇല്ലാതെ അയ്യാൾ പറഞ്ഞു
” ഓഹോ !! ഞാനും മോളും ഇവിടെ പട്ടിണി കിടന്നു ചത്തോട്ടെ അല്ലേ? ”
” നിങ്ങക്കുള്ളത് ഞാൻ എത്തിച്ചോളാം ”

” വേണ്ട… ഒരുത്തന്റേം ഔദാര്യം ഞങ്ങൾക്ക് ഇനി വേണ്ട..! ”
” ഈ വീട്ടിനു നീ പോവുന്ന എനിക്കൊന്നു കാണണോലോ ”
അവൻ മുഷ്ടി ചുരുട്ടിക്കൊണ്ടു പറഞ്ഞു. മിന്നുവിന്റെ ശരീരം ജീവിതത്തിൽ ആദ്യമായി വിറച്ചു കയറി.. ” ഞാൻ പോവും.. നീ ആണാണെങ്കിൽ തടയടാ ”

ആ അപ്രതീക്ഷിത വാക്കുകൾ ഉണ്ണിയെ തളർത്തി കളഞ്ഞു… സ്വന്തം ഭാര്യ തന്റെ ആണത്വത്തിൽ സംശയിക്കുന്നതിലും വലിയൊരു അപമാനം പൊതുവെ ആണുങ്ങൾക്ക് മറ്റൊന്നില്ല.
” പ്ലസ്‌ടു പൂർത്തിയാക്കിയില്ല… വേറേ തൊഴിലുകൾ ഒന്നും അറിയില്ല… നിനക്ക് ഞാൻ എന്ത് പണി വാങ്ങിച്ചു തരാൻ ആണ് മിന്നു? ” നിസ്സഹായതയോടെ അവളുടെ ബാല്യകാല സുഹൃത്തു ചോദിച്ചു.

” എനിക്കറിയില്ല കണ്ണൻ… അവിടെ ഒരു നിമിഷം പോലും നിക്കാൻ എനിക്ക് തോന്നിയില്ല.. ഇവളെ പട്ടിണിക്കിടരുത്.. അത്രേ ഉളളൂ.. ”
” ശരി.. നീ ജോലിക്കു പോവാണേൽ തന്നെ മോളേ എന്ത് ചെയ്യും? ”
മിന്നുവിന് ഉത്തരം ഇല്ലായിരുന്നു….
ഇരുവരും കുറച്ചു നേരം മൗനമായി ഇരുന്നു….

” നിനക്ക് ഡ്രൈവിങ് അറിയുവോ? ബൈക്ക്? ”
” അറിയാം ”
” എന്റെ സുഹൃത്ത് രാധിക ഒരു ബേക്കറി നടത്തുന്നുണ്ട് ടൗണിൽ.. അവിടെ സ്റ്റാഫ് ഫുൾ ആണ്.. ഭക്ഷണം ഓർഡർ കിട്ടുമ്പോൾ വീട്ടിൽ കൊണ്ടു കൊടുക്കാൻ ഒരു ഡെലിവറി ബോയിയെ വേണം എന്ന് പറഞ്ഞിരുന്നു.. ആ ജോലി ഒന്ന് ചോദിച്ചു നോക്കട്ടെ. അതാവുമ്പോ അവരുടെ ബിൽഡിങ്ങിൽ തന്നെ തമാശ സൗകര്യവും ഉണ്ട് ”
” ചോദിക്കാമോ? ”

അവർ നൽകിയ സ്കൂട്ടറിൽ ബേബി ഹോൽഡിങ് ക്യാരി ബാഗിൽ കുഞ്ഞിനേയും വച്ചു അവൾ ഡെലിവറി ആരംഭിച്ചു. അവളുടെ ജീവിക്കാനുള്ള മനോഭാവത്തെ അവിടെ ഉണ്ടായിരുന്നവർ എല്ലാം പിന്തുണക്കാൻ തുടങ്ങി. തുടക്കത്തിലേ ഒരു ആവേശത്തിന് അപ്പുറം അവളതു ഭംഗി ആയി ചെയ്യാൻ തുടങ്ങിയതോടെ എല്ലാവര്ക്കും അവളിൽ ഇഷ്ടം ജനിച്ചു തുടങ്ങി.

അവൾ ബന്ധം പിരിഞ്ഞതും ഡെലിവെറിക്ക് നടക്കുന്നതും കുടുംബത്തിന് മാണക്കേടാണെന്നും പറഞ്ഞു അമ്മായിയും കൂട്ടരും അവൾ ജോലി ചെയ്യുന്നിടത്തു വന്നു പ്രശ്നം ഉണ്ടാക്കി. അത് സ്ഥിരമായപ്പോൾ ഉടമസ്തായ്ക്കും ബുദ്ധിമുട്ടായി തുടങ്ങി.
ഗതികെട്ട മിന്നുവിന്റെ കൈകൾ അമ്മുവിൻറെ മുഖത്ത് വീണു. അത് കണ്ടു അമ്മായി ഞെട്ടി തരിച്ചു നിന്നു.

” നിന്റെ തള്ളേനേം വിളിച്ചോണ്ട് പൊയ്ക്കോ.. എന്റെ അച്ഛൻ മരിച്ച അന്ന് തുടങ്ങിയതാ ഇവളെൻറെ സമാധാനം നശിപ്പിക്കാൻ.. ഇനിയും എന്റെ സ്വസ്ഥത കളയാൻ വന്ന അടിച്ചു പൊട്ടിക്കുന്നത് ഇവളുടെ തല ആയിരിക്കും! ”
അമ്മുവും അമ്മായിയും സ്ഥലം വിട്ടു. മിന്നു ദീർഘമായി ഒന്ന് നിശ്വസിച്ചു.

” ബുക്കും പേപ്പറും ഒക്കെ ഒണ്ടോ കൊച്ചെ? ” ചെക്കിങ്ങിനു കൈ കാണിച്ച പൊല്യൂസുകാരൻ ചോദിച്ചു
” ഉണ്ട് ” അവൾ തലയാട്ടി…
” ആ.. എന്ന അതും എടുത്തോണ്ട് സാറിന്റെ അടുത്തേക്ക് ചെല്ല് ” ആദിൽനെ ചൂണ്ടി കൊണ്ടു പോലീസുകാരൻ പറഞ്ഞു. അവൾ അയ്യാളെ ഒന്ന് എത്തി നോക്കി. ആറടി പൊക്കത്തിൽ ഇരു നിറത്തിൽ കൊമ്പൻ മീശയും പൊടി താടിയും ആയി ഒരു മനുഷ്യൻ.. നാൽപതു വയസു പ്രായം തോന്നിക്കും.

” ഉം… എന്താ? ” ഗൗരവ ഭാവത്തിൽ അവളെ നോക്കി ആദിൽ ചോദിച്ചു.. അവന്റെ നെയിമിലൂടെ അവൾ കണ്ണോടിച്ചു… ” മുഹമ്മദ്‌ ആദിൽ ”
” ചോദിച്ചത് കേട്ടില്ലേ? ”
” ബുക്കും പേപ്പറും കാണിക്കാൻ പറഞ്ഞു ”
” ആര്? ”

” ആ സാറ് ”
” ഉം ” അവൻ അത് വാങ്ങി വെറുതെ ഒന്ന് തിരിച്ചും മറച്ചും നോക്കി
” സർ.. മോളെ കടയിലെ സ്റ്റാഫിനെ ഏൽപ്പിച്ചിട്ടാ പോന്നത്.. ഡെലിവറി കഴിഞ്ഞു വേഗം മടങ്ങി ചെന്നില്ലെങ്കിൽ അവൾ പ്രശ്നം ഉണ്ടാക്കും ”

” ഓഹ് ! മാരീഡ് ആണോ? ” അയ്യാൾ മുഖം ചുളിച്ചു പോയി
” ആയിരുന്നു.. പക്ഷെ ഇപ്പൊ ഡിവോഴ്‌സ്ഡ് ആണ് ” ഈശ്വരാ ഞാനിപ്പോ എന്തിനാ അത് പറഞ്ഞെ.. മിന്നു സ്വയം ചോദിച്ചു..

” എന്നും ഈ റൂട്ട് ആണോ പോവാറ്? ”

” അങ്ങനൊന്നും ഇല്ല! കടയിൽ ഞാൻ മാത്രേ ഉളളൂ ഡെലിവറിക്കു.. ഓർഡർ കിട്ടുന്ന പോലെ ”
” ഏതു ഷോപ്പിലാ വർക്ക്‌ ചെയ്യുന്നേ? ”
” നന്ദനം ബേക്കേഴ്സ് ”
” ഉം… പൊയ്ക്കോ ”

നടക്കുന്നതിനിടയിൽ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് ആദിലും ശ്രദ്ധിച്ചു.
” മിന്നു… ഒരു ഡെലിവറി ഉണ്ടേ… ”
” ആ മാഡം… ”

” നല്ല മഴ വരുന്നുണ്ടന്നു തോന്നുന്നു.. കുഞ്ഞിനെ ഞാൻ വീട്ടിലേക്കു കൊണ്ടു പൊയ്ക്കോളാം.. നീ ഡെലിവറി കഴിഞ്ഞു വീട്ടിലേക്കു വന്നോളൂ ” അതും പറഞ്ഞു മകളെയും എടുത്തു രാധിക കാറിലേക്ക് നടന്നു.
” കേക്ക് ആണെന്ന് തോന്നുന്നു… സൂക്ഷിക്കണേ ” കവർ എടുത്തു കൊടുത്ത സ്റ്റാഫ് പറഞ്ഞു. എല്ലാവരുടെയും മുഖത്ത് എന്തോ കള്ളത്തരം ഉള്ള പോലെ അവൾക്കു തോന്നി. എല്ലാവരെയും മാറി മാറി നോക്കി അവൾ സ്കൂട്ടറിലേക്ക് നടന്നു.
വീടിന്റെ ബെല്ലടിച്ചതും ഒരു ഉമ്മ വന്നു വാതിൽ തുറന്നു.

” മാഡം, ഓർഡർ ചെയ്തിരുന്നില്ലേ? ”
അവർ അവളെ ഒന്നു കടുപ്പിച്ചു നോക്കി
” അകത്തേക്ക് വരു ”
” വേണ്ട മാഡം! ”

” മഴ പെയ്യാൻ പോവുന്നത് കണ്ടില്ലേ? അകത്തേക്ക് വരു ”
” അയ്യോ വേണ്ട മാഡം.. പൈസ തന്ന മതി ഞാൻ പൊയ്ക്കോളാം ”
” നിന്നോടല്ലെടി അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞെ ” ആ സ്ത്രീ അലറി. മിന്നു ഒരു നിമിഷം ഒന്ന് പതറി.

ഒന്നും മിണ്ടാതെ മിന്നു സോഫയിൽ ഇരുന്നു. ആ സ്ത്രീ എതിർവശം വന്നിരുന്നു.
” എന്താ ഉദ്ദേശം? ”
” എന്ത് ഉദ്ദേശം? ”

” നീ കാക്കാൻ വന്നതല്ലെടി? ”
” മാഡം.. ” അവൾ ചാടി എണീറ്റു
” ച്ചി.. ഇരിക്കടി അവിടെ… ആയ സ്ത്രീ ചാടി എണീറ്റുകൊണ്ട് ആജ്ഞാപിച്ചു.
മിന്നുവിന് ഭയം നിയന്ത്രിക്കാൻ ആയില്ല.. അവൾ ഒന്ന് പതറി…

” പകൽ വന്നു വീടും സ്ഥലവും ആരൊക്കെ ഉണ്ടെന്നും നോക്കി വെച്ചിട്ടു പോകും. എന്നിട്ടു രാത്രി വന്നു കക്കും അതല്ലേ നിൻറെ ഒക്കെ പണി ”
” ഓർഡർ കിട്ടിയിട്ട് വന്നതാണ് മാഡം.. ജീവിക്കാൻ വേറെ നിവർത്തി ഇല്ലാത്തോണ്ടാണ് ഈ പണിക്കു ഇറങ്ങിയത്. എന്നെ ഉപദ്രവിക്കരുത്. നിങ്ങക്ക് ഓർഡർ വേണ്ടങ്കിൽ ഞാൻ തിരിച്ചു പൊയ്ക്കോളാം ”

” ഇവിടുന്നാരും ഒന്നും ഓർഡർ ചെയ്തിട്ടില്ല… പോവാൻ വരട്ടെ പോലീസിനെ വിളിക്കണം ”
” പൊലീസോ ! ”
അവൾ ഞെട്ടി
” ആ… നിന്നെ വിശദമായി ചോദ്യം ചെയ്താലേ എല്ലാം പുറത്ത് വരു ”

മിന്നു എണീറ്റു… അവൾ പുറത്തേക്കു നടക്കാൻ തുടങ്ങിയതും ആരോ പുറത്ത് നിന്നും വാതിൽ അടച്ചു. അവളുടെ നെഞ്ചു ആളിക്കത്തി.
” മാഡം പ്ലീസ്.. ഞാൻ പൊയ്ക്കോട്ടേ ”
” പോണോ? ”

” ഉം ” അവൾ വിറച്ചുകൊണ്ട് പറന്നു
” എന്റെ മോനേ കെട്ടാൻ സമ്മതമാണെന്ന് പറഞ്ഞിട്ട് പൊയ്ക്കോ ”
” ഏഹ്…! എന്താ? ”

ഉമ്മ ചിരിച്ചു..
” ആദിലെ ”
അവർ അകത്തേക്ക് നോക്കി വിളിച്ചു. കയ്യിൽ അവളുടെ മകളുമായി ആദിൽ പുറത്തേക്കു വന്നു… പിന്നാലെ കടയുടെ ഉടമ രാധികയും.ഒരു സ്വപ്നം പോലെ അവൾ ആ രംഗം നോക്കി നിന്നു.

” ഒന്ന് പേടിച്ചെന്നു തോന്നുന്നു… ” ചിരിച്ചു കൊണ്ടു ആദിൽ ചോദിച്ചു
” എന്റെ ഉമ്മയാണ്… ”
മിന്നു അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…

” ഇവൻ ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ കാര്യം എന്റടുത്തു വന്നു പറയുന്നത്… ഇത്രേം നാളും അങ്ങനൊരു വിചാരം ഇല്ലാതിരുന്നവൻ ഇപ്പൊ പറയുമ്പോ അതിൽ എന്തേലും കാര്യം ഉണ്ടാവും എന്ന് എനിക്കും തോന്നി.
അതോണ്ട് പെണ്ണിന്റെ ജാതിയോ മതമോ മറ്റു കാര്യങ്ങളൊ ഒന്നും ഞാൻ ചിന്തിച്ചില്ല. എന്റെ മോനു ഇഷ്ടപെടുന്ന പെണ്ണിനെ എനിക്കും ഇഷ്ടപ്പെടും. അതോണ്ട് ഞാൻ മറുപടി പറഞ്ഞ ഒരേ ഒരു കാര്യം ആ പെൺകുട്ടിക്ക് ഇഷ്ടാണോ എന്ന് ചോദിച്ചു അറിയാൻ ആയിരുന്നു. അപ്പൊ അവൻ പറഞ്ഞ മറുപടി അതുമ്മച്ചി തന്നെ ചോയ്ച്ചോളാൻ ആണ്… നിന്നെ പറ്റി എല്ലാം അവൻ അന്വേഷിച്ചു അറിഞ്ഞതിനു ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്കു എത്തിയത്.നിന്നെ മാത്രമല്ല നിന്നിലൂടെ ജന്മം എടുത്ത ഈ കുഞ്ഞിനേയും നിന്നെ പോലെ കണ്ടു സ്നേഹിക്കാൻ ഞാനും അവനും തയ്യാറാണ്. അവന്റെ ഒപ്പം ജീവിക്കാൻ നിനക്ക് സമ്മതമാണോ? ”

മിന്നു രാധികയെ നോക്കി

” ഇഷ്ടം ആണെങ്കിൽ ആണെന്ന് പറ പെണ്ണെ ”

” ഒന്നും മിണ്ടാനാവാതെ അതിശയം മാറാതെ അവൾ നിന്നു… മോൾ ആദിലിന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്നതു കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു ”

മിന്നു സമ്മതം മൂളി… ആദിൽ കൈ പിടിച്ചു.. ജീവിതത്തിൽ ആദ്യമായി ഒന്ന് അവൾക്കു ആദ്യമായി കിട്ടി. അവളെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോ ജീവിതത്തിൽ ആദ്യമായി സംരക്ഷണം എന്താണെന്നു അവൾ അറിഞ്ഞുഒരാളുടെ ആദ്യ പ്രണയം ആവാൻ അവൾക്കു കഴിഞ്ഞു എന്നത് അവളെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു.

ആദിലും ഉമ്മയും മോളും.. യാത്രകൾ രാത്രികൾ സന്തോഷങ്ങൾ പല പല ആചാരങ്ങൾ നാടുകൾ.. സന്തോഷത്തിന്റെ അഞ്ചു വർഷങ്ങൾ..
” മാഡം ”

ഹോസ്പിറ്റൽ വരാന്തയിൽ ചാരി ഇരുന്നു പഴയ കാലങ്ങൾ ഓർമിച്ചു കൊണ്ടിരുന്ന മിന്നുവിനെ പൊല്യൂസുകാരൻ വിളിച്ചു.

” ഐഡന്റിഫൈ ചെയ്യാൻ വിളിക്കുന്നുണ്ട് ”

അവൾ വിയോടെ എണീറ്റു…. സിറ്റിയിലെ മാളിൽ ഭീകരർ നടത്തിയ അക്രമണത്തെ തുടർന്ന് നിരവധി ആളുകളും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾ ബോംബ് വെച്ചു തകർത്തു. അതിൽ അന്ന് കാണാതെ പോയവരുടെ കൂട്ടത്തിൽ ആദിലും ഉണ്ടായിരുന്നു.

അഞ്ചു വര്ഷം കഴിയുന്നു… ഇടയ്ക്കിടെ ഓരോരുത്തരുടെ തലയും ഉടലും ഒക്കെ സിറ്റിയുടെ ഏതെങ്കിലും മൂലയിൽ പ്രത്യക്ഷപ്പെടും.. ആ കൂട്ടത്തിൽ ഇതുവരെ ആദിൽ ഇല്ലായിരുന്നു. ഇന്ന് അടുത്ത ബോഡി തിരിച്ചറിയാൻ ഉള്ള ശ്രമമാണ്.

വിറയാർന്ന ശരീരത്തോടെ ആ മുഖത്തേക്ക് നോക്കി… അല്ല.. ആദിൽ അല്ല.. തെല്ലൊന്നു ശ്വാസം വീണു…

ആദിൽനെ കാണാതെ വിഷമിച്ചു വിഷമിച്ചു ഉമ്മയും യാത്രയായി… മകളെ നെഞ്ചോട് ചേർത്തു പിടിച്ചു ഓരോ രാത്രികളിലും ജനാലയിലൂടെ പുറത്തേക്കും നോക്കി അവൾ കാത്തിരിപ്പു തുടർന്നു.. എന്നെങ്കിലും ഒരു നാൾ ആദിൽ ജീവനോടെ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ… തന്റെ അവസാന പ്രണയത്തിനു വേണ്ടി.. ആദ്യമായി തന്നെ പ്രണയിച്ചവന് വേണ്ടി.. ജീവിതത്തിൽ തനിക്കു മുൻഗണന തന്നവന് വേണ്ടി.. തന്റെ എല്ലാം എല്ലാം ആയവന് വേണ്ടി.. കണ്ണുകൾ അടക്കും മുന്നേ ഏതെങ്കിലും ഒരു ദിവസം അവൻ വരും എന്ന പ്രതീക്ഷയിൽ.

രചന: Kannan Saju.

Share this on...