ഞാൻ ഒരിക്കലും ദില്ഷയെ ശല്യം ചെയ്യില്ല തുറന്നടിച്ച് റോബിൻ – പ്രേക്ഷകരും ഇതിനെ പറ്റി ചോദിക്കരുത്

in News 1,590 views

ബിഗ് ബോസ് സീസൺ തുടങ്ങിയപ്പോൾ മുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളായിരുന്നു ദിൽഷയും റോബിനും. ഈ സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സൗഹൃദങ്ങളിൽ ഒന്നു കൂടിയാണ് ദിൽഷ, റോബിൻ, ബ്ലെസ്‌ലി എന്നിവരുടേത്. മൂവരും ലൗ ട്രയിാംഗിൾ ക്രിയേറ്റ് ചെയ്ത് കളിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. റോബിൻ ദിൽഷയോട് പ്രണയമാണെന്ന് തുറന്നു പറഞ്ഞിരുന്നുവെങ്കിലും തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്ന് ദിൽഷ പറഞ്ഞിരുന്നു. ബ്ലെസ്‌ലിയെ താൻ തന്റെ കുട്ടി അനിയനായിട്ടാണ് കണ്ടിട്ടുള്ളതെന്നും അവസാന ദിവസവും ദിൽഷ പറഞ്ഞിരുന്നു. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയ കിരീടം ചൂടിയിരിക്കുകയാണ് ദിൽഷ.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയി ആകുന്നത്. ഇപ്പോൾ ദിൽഷയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ലേഡി ബിഗ് ബോസിന് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദിൽഷയും ഇതേ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മുംബൈ എയർപോർട്ടിന് പുറത്തു നിന്നുള്ള ചിത്രങ്ങളാണിവ. ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് റോബിന്റെയും ദിൽഷയുടേയും ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. റിയാസ് എന്ന മത്സരാർഥിയെ ശാരീരികമായി കൈയ്യേറ്റം ചെയ്തു എന്നതിന്റെ പേരിൽ 70-ാമത്തെ ദിവസമാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്.

റോബിൻ പുറത്താക്കപ്പെട്ടതിന് ശേഷമായിരുന്നു ദിൽഷ ആക്ടീവ് ആയി തുടങ്ങിയത്. ദിൽഷയ്ക്ക് വേണ്ടി റോബിനും വോട്ട് അഭ്യർഥിച്ച് എത്തിയിരുന്നു.ഈ വിജയം ദിൽഷ അർഹിക്കുന്നില്ല എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ വ്യാപകമായാണ്. അതിൽ റോബിൻ ഫാൻസ് വോട്ട് ചെയ്തതു കൊണ്ടാണ് ദിൽഷ ജയിച്ചത് എന്ന തരത്തിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ ട്രോഫിയുമായി ദില്‍ഷ റോബിനെ കാണാന്‍ വന്ന വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറില്‍ നിന്ന് ട്രോഫിയുമായി ഇറങ്ങി നേരെ റോബിന് അടുത്തേക്ക് വരുന്നു.

എന്താ എന്ന് ചോദിയ്ക്കുമ്പോള്‍, വാ ഫോട്ടോ എടുക്കാം എന്ന് പറയുന്നു. ദില്‍ഷയുടെ ചേച്ചിയാണ് റോബിന് ഒപ്പമുള്ള ദില്‍ഷയുടെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത്.ദില്‍ഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള വീഡിയോ റോബിന്‍ ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ കുടുംബത്തിനൊപ്പം റോബിനും ചേര്‍ന്നത് കാണുമ്പോള്‍ സന്തോഷമുണ്ട് എന്ന് ചിലര്‍ പറയുന്നു. എപ്പോഴാണ് കല്യാണം എന്നാണ് മറ്റ് ചിലരുടെ ചോദ്യം പിന്നീട് അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഒപ്പം നിന്നുള്ള ഫോട്ടോയും എടുത്തു.

അമ്മയും അച്ഛനുമായി റോബിന്‍ സംസാരിക്കുന്നതും കാണാം. ഇനി എങ്ങോട്ടാണ് പോകുന്നത് എന്ന് വീഡിയോ എടുക്കുന്ന ആള്‍ ചോദിയ്ക്കുമ്പോള്‍, അതൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നാണ് ദില്‍ഷ പറയുന്നത്. ഇപ്പോഴിതാ ട്രോഫിയുമായി ദില്‍ഷ റോബിനെ കാണാന്‍ വന്ന വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കാറില്‍ നിന്ന് ട്രോഫിയുമായി ഇറങ്ങി നേരെ റോബിന് അടുത്തേക്ക് വരുന്നു. എന്താ എന്ന് ചോദിയ്ക്കുമ്പോള്‍, വാ ഫോട്ടോ എടുക്കാം എന്ന് പറയുന്നു. ദില്‍ഷയുടെ ചേച്ചിയാണ് റോബിന് ഒപ്പമുള്ള ദില്‍ഷയുടെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത്. പിന്നീട് അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഒപ്പം നിന്നുള്ള ഫോട്ടോയും എടുത്തു. അമ്മയും അച്ഛനുമായി റോബിന്‍ സംസാരിക്കുന്നതും കാണാം. ഇനി എങ്ങോട്ടാണ് പോകുന്നത് എന്ന് വീഡിയോ എടുക്കുന്ന ആള്‍ ചോദിയ്ക്കുമ്പോള്‍, അതൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നാണ് ദില്‍ഷ പറയുന്നത്.
All rights reserved News Lovers.

Share this on...