ജഗദീഷ് ഭാര്യയെപ്പറ്റി പറഞ്ഞത് കേട്ടോ. ഇത് സ്ത്രീ ജന്മങ്ങളിൽ അപൂർവ്വം.

in News 31 views

രോഗത്തെ കീഴ്പ്പെടുത്തി പ്രിയപ്പെട്ടവൾ തനിക്കരികിലേക്ക് മടങ്ങി എത്തുമെന്നാണ് ജഗദീഷ് കരുതിയത്. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറൻസിക് രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. ഭർത്താവ് ജഗദീഷ് സിനിമ രംഗത്ത് തിളങ്ങുമ്പോഴും, പൊതുവേദികളിൽ ഒന്നും രമയോ മക്കളോ എത്താറില്ലായിരുന്നു. ഇവരുടെ കുടുംബ ചിത്രങ്ങൾ പോലും വളരെ വിരളമായേ പുറത്ത് എത്തിയിരുന്നുള്ളൂ. ഇപ്പോഴിതാ ഭാര്യയെപ്പറ്റി മുമ്പ് ജഗദീഷ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.തൻ്റെ സ്വഭാവം തന്നെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ് പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ അത്രത്തോളം അതിൽനിന്ന് മുഖം തിരിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എൻ്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പെഷ്യൽ എഡിഷൻ്റെ ഭാഗമായി ഏതെങ്കിലും മാഗസിനുകൾ സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണമാണ് അത്തരം ഫോട്ടോകൾ പോലും പുറത്തു വരാത്തത്, സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും ജഗദീഷ് പറയുന്നു. ഞങ്ങൾ രണ്ടുപേരും എതിർദിശയിൽ സഞ്ചരിക്കുന്ന ആൾക്കാരാണ്.

അഭിപ്രായവ്യത്യാസങ്ങൾക്കിടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമയെ കുറിച്ച് ചോദിച്ചാൽ എൻ്റെ രണ്ടു പെൺകുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേഴ്സ് ആയിട്ടുണ്ടെങ്കിൽ അതിൻ്റെ ഫുൾ ക്രെഡിറ്റും അവർക്കുള്ളതാണ്. ജഗദീഷ് ഒരു ഷോയിൽ പറഞ്ഞു. കോളേജിലെ അധ്യാപക ജോലി വേണ്ടെന്നു വച്ച് നടനാ കാനിറങ്ങിയപ്പോൾ രമയാണ് എല്ലാ സപ്പോർട്ടും ജഗദീഷിന് നൽകിയത്. എങ്കിലും ഭർത്താവിൻ്റെ പണത്തിനും പ്രശസ്തിക്കും പിന്നിൽ ഒതുങ്ങി ജീവിക്കാതെ സ്വന്തമായി കരിയർ പടുത്തുയർത്തി ആളാണ് രമ. ഡോക്ടർ ആയി കരിയർ തുടങ്ങി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവിയായി തുടർന്ന രമയെ ഒരിക്കലും ഭർത്താവിൻ്റെ ലൈംലൈറ്റ് ജീവിതം സ്വാധീനിച്ചിട്ടില്ല.

Share this on...