ചക്കപ്പഴം സീരിയലിൽ ഇനി ഉത്തമൻ എന്ന കഥാപാത്രമായി ശ്രീകുമാർ ഇല്ല – തുറന്നടിച്ച് ശ്രീകുമാർ

in News 28 views

ജനപ്രിയ ഹാസ്യ പരിപാടിയാണ് ചക്കപ്പഴം.ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് പരമ്പരക്ക് പിന്നാലെ ഫ്ളവേഴ്സ് ടീവി അവതരിപ്പിച്ച പരമ്പരയിൽ മിക്കവരും സീരിയൽ പ്രേക്ഷകർക്ക് പുതുമുഖം ആയിരുന്നു.എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പരമ്പരക്ക് ജന ഹൃദയത്തിൽ കയറി കൂടാൻ കഴിഞ്ഞു.ചക്കപ്പഴത്തിലെ കുടുംബ അന്തരീക്ഷവും താരങ്ങളുടെ സ്വഭാവിക അഭിനയം ഏറെ പ്രശംസ നേടിയതാണ്.സോഷ്യൽ മീഡിയയിലും പരമ്പര ഹിറ്റ് ആയി മാറിയിരുന്നു.ചക്കപ്പഴത്തിലെ കേന്ദ്ര കഥാ പാത്രങ്ങളിൽ ഒന്ന് ആയിരുന്നു ഉത്തമൻ.മൃഗ സ്‌നേഹി ആയ കമ്പോണ്ടർ ഉത്തമന്റെ വീട്ടിലെ തമാശയാണ് അവതരിപ്പിച്ചിരുന്നത്.സിനിമ സീരിയൽ വഴി പ്രേക്ഷകർക്ക് സുപരിചിതൻ ആയ ശ്രീകുമാർ ആയിരുന്നു ചക്കപ്പഴത്തിൽ ഉത്തമൻ ആയി വന്നത്.താരത്തിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

എന്നാൽ ഇപ്പോ ഇതാ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത വന്നിരിക്കുകയാണ്.ഇനി മുതൽ ചക്കപ്പഴത്തിൽ ഉത്തമൻ ആയി താൻ ഉണ്ടാകില്ല എന്ന് ഉത്തമൻ തുറന്നു പറയുകയാണ്.സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു കുറിപ്പ് വഴിയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചത്.എന്താണ് പിന്മാറ്റ കാരണം എന്ന് മാത്രം അദ്ദേഹം പറഞ്ഞിട്ടില്ല.നമസ്കാരം , ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി . ഇനി ഉത്തമനായി ഞാൻ തുടരുന്നില്ല. എന്റെ കലാജീവിതത്തിൽ എന്നും നിങ്ങൾതന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതൽ വിശേഷങ്ങൾ വഴിയേ അറിയിക്കാം.ഇതാണ് ഫെയ്‌സ്ബുക്കിൽ അദ്ദേഹം കുറിച്ചത്.

Share this on...